ബ്രിട്ടന്‍ ഭരണാധികാരി എലിസബത്ത് രാജ്ഞി ഉടന്‍ കേരളം സന്ദര്‍ശിക്കും. ഇതാദ്യമായാണ് എലിസബത്ത് രാജ്ഞി കേരളത്തിലേക്കെത്തുന്നത്. രാജ്ഞിയുടെ ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പ് നേരത്തെ കേരളം സന്ദര്‍ശിച്ചിരുന്നു. എലിസബത്ത് രാജ്ഞി കേരളത്തിലെത്തിയാൽ അതിന്റെ ഫുൾ ക്രെഡിറ്റും ബി ജെ പി എം പിയും നടനുമായ സുരേഷ് ഗോപിയ്ക്കാണ്. കാരണമുണ്ട്.
സുരേഷ് ഗോപിയാണ് രാജ്ഞിക്ക് കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്തി കൊടുത്തത്. അതും അങ്ങ് ലണ്ടനിൽ വെച്ച്. ഇന്ത്യയുടെ സാംസ്‌ക്കാരിക വാര്‍ഷികാചരണത്തിന്റെ ഭാഗമായി അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഘത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. അന്ന് കാവി നിറമുളള കോട്ട് ധരിച്ച സുരേഷ് ഗോപിയെ രാജ്ഞി ശ്രദ്ധിച്ചിരുന്നു. താങ്കളുടെ കോട്ട് നന്നായിരിക്കുന്നുവെന്ന് പറഞ്ഞ രാജ്ഞി സുരേഷ് ഗോപിയുമായി ഏറെസമയം സംസാരിക്കുകയും ചെയ്തിരുന്നു.
രാജ്ഞിയുമായി സംസാരിച്ച താരം കേരളത്തെ കുറിച്ചും പറഞ്ഞു കൊടുത്തുവത്രേ. ഒരു പ്രമുഖ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്റെ വൈവിദ്ധ്യവും പ്രകൃതിഭംഗിയും രാജ്ഞിയോട് വിവരിച്ചെന്നും പറയുന്നു. സുരേഷ് ഗോപിയുമായുള്ള സംഭാഷണത്തിന് ശേഷം രാജ്ഞിക്ക് കേരളം സന്ദര്‍ശിക്കണമെന്ന മോഹമുദിച്ചു. രാജ്ഞി കേരളം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുവെന്ന വിവരം ബക്കിംഗ്ഹാം കൊട്ടാരം അടുത്തിടെയാണ് സുരേഷ് ഗോപിയെ അറിയിച്ചത്.
കൊട്ടാരത്തിൽ നിന്നും വിവരം അറിഞ്ഞയുടൻ താരം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. രാജ്ഞി വരുന്നതില്‍ സന്തോഷം മാത്രമേയുള്ളുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സന്ദര്‍ശനം മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിര്‍ദേശവും നല്‍കി. തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീയതി തീരുമാനിച്ച് അറിയിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. സുരേഷ് ഗോപിയും ഈ തീരുമാനത്തോട് യോജിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എപ്പോളായിരിക്കും ആ സുദിനം എന്ന് നമ്മുക്കും കാത്തിരിക്കാം .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....