News Beyond Headlines

06 Wednesday
May

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നു; മൃതദേഹം വികൃതമാക്കി ഉപേക്ഷിച്ചു

വീണ്ടും ഡല്‍ഹി പീഡനത്തിന്റെ ആവര്‍ത്തനം.ഹരിയാനയിലെ റോത്തക്കില്‍ 22 കാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നശേഷം മൃതദേഹം വികൃതമാക്കി വഴിയരികില്‍ ഉപേക്ഷിച്ചു.അതിക്രൂരമായ രീതിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷമാണ് തിരിച്ചറിയാതിരിക്കാന്‍ വാഹനം കയറ്റി മുഖം വികൃതമാക്കിയിരിക്കുന്നത്.സംഘത്തില്‍ ഏഴുപേരുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.മെയ് 11 നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ശരീരമാസകലം മുറിവുകളുമായി പൊലീസിന് ലഭിക്കുന്നത്. മെയ് 9 ന് വീട്ടില്‍ നിന്നുജോലിക്കു പോയ പെണ്‍കുട്ടിയെ കാണാതായി .തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട മൃതദേഹം ലഭിക്കുന്നത്.ആളെ തിരിച്ചറിയാതിരിക്കാന്‍ വാഹനത്തിന്റെ ചക്രം മുഖത്തു കൂടി കയറ്റിയ പാടുകളുണ്ട്.തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് പെണ്‍കുട്ടിയെ ഏഴു പേരെങ്കിലും ചേര്‍ന്നാണ് ബലാല്‍സംഘം ചെയ്ത് കൊന്നതെന്ന നിഗമനത്തിലെത്തിയത്.
ഠറാത്തക്കിലെ ആളൊഴിഞ്ഞ പ്രദേശത്തു നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ആദ്യം ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല.പിന്നീടാണ് അടുത്ത ഗ്രാമത്തില്‍ നിന്നും യുവതിയെ കാണാനില്ലെന്ന പരാതി പരിശോധിച്ചത് .തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അയല്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.ഏതാനും മാസമായി ഒരു യുവാവ് പെണ്‍കുട്ടിയോട് നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നതായും എന്നാല്‍ പെണ്‍കുട്ടി നിരസിച്ചിരുന്നതായും രക്ഷിതാവ് അറിയിച്ചത്.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതു തന്നെയാകാം ഈ ക്രൂരതയ്ക്കു പിന്നിലെന്നാണ് പൊലീസ് നിഗമനം
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരേ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്‌

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....