News Beyond Headlines

06 Wednesday
May

ട്രംമ്പ് സൗദിയില്‍:ചരിത്ര പ്രാധാന്യമുള്ള ഉച്ചകോടികള്‍ക്ക് അല്പസമയത്തിനകം തുടക്കമാകും

ട്രംമ്പ് വിദേശപര്യടനം തുടങ്ങി:ആദ്യ സന്ദര്‍ശനം സൗദി അറേബ്യയില്‍.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെ റിയാദിലെത്തി.ഭാര്യ മെലാനിയ ട്രംമ്പും അദ്ദേഹത്തിനൊപ്പമുണ്ട്.ഇരുവര്‍ക്കും സൗദി രാജാവായ സല്‍മാന്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.സന്ദര്‍ശനത്തിന്റെ ഭാഗമായി അന്‍പതോളം മുസ്ലിം മതപണ്ഡിതര്‍ പങ്കെടുക്കുന്ന ചരിത്ര പ്രാധാന്യമുള്ള ഉച്ചകോടികള്‍ അല്പസമയത്തിനകം,
ഒന്നിക്കാം, അതിജയിക്കാം എന്ന സന്ദേശമുയര്‍ത്തി ഇന്നും നാളെയുമായി മൂന്ന് ഉച്ചകോടികള്‍ക്കാണു സൗദി അറേബ്യആതിഥ്യമരുളുന്നത്. ഉച്ചകോടികളില്‍ ആഗോള സുരക്ഷയ്ക്കായുള്ള ഉഭയകക്ഷി പ്രതിബദ്ധത ഉറപ്പിക്കുകയും വ്യാപാര, സാംസ്‌കാരിക, രാഷ്ട്രീയ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. സൗദി അറേബ്യ - യുഎസ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) - അമേരിക്ക, അറബ് ഇസ്ലാമിക് അമേരിക്ക എന്നീ തലക്കെട്ടുകളിലാണു മൂന്നു സമ്മേളനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
എല്ലാവര്‍ക്കും ശോഭനമായ ഭാവിയെന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് ഉച്ചകോടികള്‍ നടക്കുന്നത്.ഈ ഉച്ചകോടിയിലൂടെ വലിയ മാറ്റങ്ങള്‍ തന്നെയാണ് ലോകംഉറ്റു നോക്കുന്നത്.37 രാഷ്ട്ര നേതാക്കളും ആറഉ പ്രധാനമന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കും
സൗദി സന്ദര്‍ശനത്തോടെയാണ് ട്രംമ്പിന്റെ വിദേശ സന്ദര്‍ശനം ആരംഭിക്കുന്നത്.അമേരിക്ക-സൗദി സുപ്രധാന കരാറുകള്‍ ഉച്ചകോടിയില്‍ ഒപ്പുവെയ്ക്കും.ഇസ്ലാം അമേരിക്ക സൗഹൃദം ഊട്ടി ഉറപ്പിക്കലാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സൗദി സന്ദര്‍ശനത്തിനു പോകും മുന്‍പ് ''അമേരിക്കയുടം താല്‍പര്യങ്ങള്‍ സംരക്ഷിക്കും'എന്ന് ട്രംമ്പ് ട്വിറ്ററില്‍ കുറിച്ചു.മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുമായി എട്ടു ദിവസത്തെ മാരത്തോണ്‍ വിദേശ സന്ദര്‍ശനമാണ് ട്രംമ്പ് നടത്തുന്നത്.
മുസ്ലിം രാജ്യങ്ങള്‍ മുസ്‌ലിങ്ങള്‍ക്കുള്ള അമേരിക്കന്‍ യാത്രാ വിലക്കില്‍ ട്രംമ്പിന്റെ സൗദി സന്ദര്‍ശനവും മുസ്ലിം മതനേതാക്കളുമായുള്ള ചര്‍ച്ചയും പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.എന്നാല്‍ തന്റെ സന്ദര്‍ശന ലക്ഷ്യം മുസ്ലിം മതനേതാക്കള്‍ അവരെ അഭിമുഖീകരിക്കുന്ന ആഗോള പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നിങ്ങളുടെ വിധി മോശമായിരിക്കുമെന്ന് ബോധ്യപ്പടുത്തുകയും സമാധാന പാതയിലൂടെ സഞ്ചരിക്കണമെന്ന അഭിപ്രായം അറിയിക്കുന്നതിനുമാണെന്ന് ട്രംമ്പ് വിശദമാക്കിയിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....