News Beyond Headlines

28 Sunday
December

പ്രമുഖ വ്യവസായി ടൊയോട്ട സണ്ണി കുവൈറ്റില്‍ അന്തരിച്ചു

അഭിലാഷ് ഓമനക്കുട്ടന്‍
കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായി മാത്തുണ്ണി മാത്യൂസ്(ടൊയോട്ട സണ്ണി-81)അന്തരിച്ചു.ഏതാനും നാളുകളായി അസുഖബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.ഇന്നലെ വൈകീട്ട് ഇന്‍ഡ്യന്‍ സമയം വൈകീട്ട് 6.30 ഓടെയാണ് അന്ത്യം സംഭവിച്ചത്.സംസ്‌ക്കാരം പിന്നീട് നാട്ടില്‍ 1990 ല്‍ ഇറാഖ് അധിനിവേശകാലത്ത് കുവൈറ്റില്‍ കുടുങ്ങി പോയ ഇന്‍ഡ്യക്കാരേ നാട്ടിലെത്തിക്കുന്നതില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ശ്രദ്ദനേടിയിരുന്നു.പിന്നീട് 2003 ഗള്‍ഫ് യുദ്ധകാലത്തും ഇദ്ദേഹം ഇന്‍ഡ്യന്‍ സമൂഹത്തിന് ആത്മധൈര്യം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.
1956 ഒക്‌ടോബറിലാണ് അദ്ദേഹം കുവൈറ്റിലെത്തുന്നത്.രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പിനിയായ അല്‍ സായര്‍ ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു അടിത്തറപാകിയത് ഇദ്ദേഹമായിരുന്നു ജനറല്‍ മാനേജര്‍ പദവി വരെയെത്തിയ അദ്ദേഹം കമ്പിനിയില്‍ നിന്നസ്വയം വിരമിച്ച ശേഷവും മലയാളികളുടെ ഇടയില്‍ ടൊയോട്ട സണ്ണി എന്ന പേരിലാണ് അറിയപ്പെട്ടത്.ടൊയോട്ട കാറുകളുടെ വില്പനയില്‍ കുവൈറ്റില്‍ മുന്നിലെത്തിക്കുന്നതില്‍ വഹിച്ച പങ്കാണ് അദ്ദേഹത്തെ ടൊയോട്ട സണ്ണിയാക്കിയത്.
1990 ല്‍ കുവൈറ്റില്‍ അദ്ദേഹം സഫീന റെന്റല്‍ കാര്‍ സര്‍വ്വീസ്,സഫീന ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പിനി എന്നിവയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു.ജാബ്രിയ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാനുമാണ് പത്തനംതിട്ട കൊയ്പ്പുറം കുമ്പനാട് സ്വദേശിയാണ്.കുമ്പനാട് നോായല്‍ മെമ്മോറിയല്‍ സ്‌കൂള്‍,ചെന്നൈ ലയോള കോളെജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി.കുവൈറ്റില്‍ ഇന്‍ഡ്യന്‍ ആര്‍ട്‌സ് സര്‍ക്കിള്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു.ഇന്‍ഡ്യന്‍ ബിസിനസ് കൗണ്‍സിലിന്റെയും ഇന്‍ഡ്യന്‍ സ്‌കൂളിന്റെയും ചെയര്‍മാനായിരുന്നു.
ഭാര്യ മേരി മാത്യു. മക്കള്‍: ജെയിംസ് എം.മാത്യൂസ് (ബിസിനസ്, കുവൈത്ത്, ബെംഗളൂരു), ആനി എം.മാത്യു (ഡല്‍ഹി), സൂസണ്‍ എം.മാത്യൂസ് (യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ അഭിഭാഷക, ജനീവ). മരുമക്കള്‍: റീബ, സുകിത് ഭട്ടാചാര്യ (കംപ്യൂട്ടര്‍ പ്രഫഷണല്‍, ഹോളണ്ട്)

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....