മന്ത്രി എം എം മണി കഴിഞ്ഞ മാസം നടത്തിയ ഒരു പ്രസംഗത്തിലെ സംസ്‌ക്കാര ശൂന്യമായ പദപ്രയോഗമായിരുന്നു' മറ്റേ പണി'.നാട്ടിന്‍ പുറത്തുകാരനും നാലാം ക്ലാസുകാരനുമായക കറുത്തിരുണ്ട എം എം മണിയുടെ ആ വാക്ക് സാംസ്‌ക്കാരിക കേരളത്തിനാകെ നാണക്കേടുണ്ടാക്കിയെന്നു പറഞ്ഞ് ഇവിടുത്ത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരെല്ലാം വാളും കൊണ്ടിറങ്ങി. മണിയുടെ പിറകെ മാധ്യമ പട ഓടി.അന്തി ചര്‍ച്ചകള്‍ കൊഴുത്തു.മന്ത്രിയുടെ മറ്റേ പണിയുടെ അര്‍ത്ഥം തേടി സാംസ്‌ക്കാരിക പ്രമുഖര്‍ ഒരുപാട് ദൂരം സഞ്ചരിച്ചു.
പക്ഷെ കശാപ്പു നിയമത്തിലെ ചില വ്യവസ്ഥിതികള്‍ മാറ്റിക്കൊണ്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തെ തുടര്‍ന്ന് നാടാകെ ഇളകി മറിഞ്ഞപ്പോള്‍ തൃത്താല എംഎല്‍എയും കോണ്‍ഗ്രസ് ബുദ്ധി ജീവിയുമായ വിറ്റി ബല്‍റാമിന് ഇരിക്കപ്പൊറുതിയില്ല.കക്ഷി നേരേ സാമൂഹ്യമാധ്യമമായ ഫേസ് ബുക്കില്‍ കയറി ഒരു പോസ്റ്റിട്ടു.വെറുമൊരു പോസ്റ്റല്ല ഒരൊന്നൊന്നര പോസ്റ്റ്.കേന്ദ്ര സര്‍ക്കാരിനെയും സംഘികളെയും പച്ചയ്ക്കു തെറി പറഞ്ഞൊരു പോസ്റ്റ്.എം എല്‍ എ യ്ക്ക് എന്തായാലും നാക്കുളുക്കിയതല്ലല്ലോ,നല്ല പോലെ ആലോചിച്ച് എഴുതി പോസ്റ്റ് ചെയ്ത വാക്കുകളല്ലേ അത്.എംഎല്‍എ ആകുന്നതിനു തൊട്ടു മുന്‍പു വരെ ടിയാന്‍ എടുക്കാത്ത ബിരുദങ്ങളില്ല.അപ്പോള്‍ വാക്കുകളിലെ സംസ്‌ക്കാരം വിദ്യാഭ്യാസം കൊണ്ടുണ്ടാകുന്നതല്ല.അങ്ങനെയെങ്കില്‍ എംഎല്‍എ ആകുന്നതിനു തൊട്ടു മുന്‍പു വരെ കലാലയങ്ങളുടെ തിണ്ണ നിരങ്ങി ബിരുദവും ബിരുദാനന്തര ബിരുദവും തലച്ചുമടായി കൊണ്ടു നടക്കുന്ന ബല്‍റാമിന് വാക്കുകളില്‍ അല്പമെങ്കിലും സംസ്‌ക്കാരം കണ്ടേനെ.ചിലപ്പോഴെങ്കിലും ആളുകള്‍ വിദ്യാഭ്യാസം കൊണ്ടുണ്ടാകുന്ന സംസ്‌ക്കാരത്തെ പറ്റി വീമ്പു പറയുന്നുണ്ടെങ്കിലും ,ഇന്ന് ആയിരക്കണക്കിനാളുകള്‍ കാണുന്ന എം എല്‍ എയുടെ ഫേസ് ബുക്ക് പോസ്റ്റു കണ്ടു ഞെട്ടി.കശാപ്പു നിരോധനത്തെ പറ്റി ഇദ്ദേഹത്തിനു കുറച്ചു കൂടി നല്ല ഭാഷയില്‍ സംസാരിക്കാമായിരുന്നു. പൊതു വിഷയങ്ങളില്‍ പൊതുജനങ്ങളോട് സംവദിക്കുമ്പോള്‍ ,പ്രത്യേകിച്ച് എഴുതുമ്പോള്‍ തിരഞ്ഞെടുത്തു വിട്ട ജന ലക്ഷങ്ങളുടെ പ്രതിനിധിയാണ് താനെന്ന കാര്യം വിസ്മരിക്കരുത്.
എം എം മന്ത്രിയാണ്.ശ്രദ്ധിക്കേണ്ടതുമാണ്.പറഞ്ഞതു തെറ്റുമാണ്.ന്യായീകരിക്കാനും കഴിയില്ല.പക്ഷെ ഒന്നുണ്ട് സാധാരണക്കാരനായ ഏതൊരാള്‍ക്കും അത്തരമൊരബദ്ധം പറ്റാം.പ്രത്യേകിച്ച് എം എം വളര്‍ന്നു വന്ന പോലെയുള്ള സാഹചര്യത്തില്‍ ജീവിക്കുന്ന ഏതൊരു സാധാരണക്കാരനും..അദ്ദേഹം മന്ത്രിയായതു കൊണ്ടും അത്തരമൊരു സാമൂഹ്യ വിഷയമായതുകൊണ്ടും ശ്രദ്ധ ആവശ്യമായിരുന്നു.നാവു പിഴച്ച മന്ത്രിക്ക് കിടക്കപ്പൊറുതിയുണ്ടായില്ല.പക്ഷെ സാമൂഹ്യ മാധ്യമത്തിലൂടെ പച്ച തെറി പറഞ്ഞ ഡബിള്‍ ഡെക്കര്‍ പോലെ ബിരുദാനന്ദര ബിരുദമുള്ള വി റ്റി ബല്‍റാമിനെതിരെ നാവുയര്‍ത്താതെന്താണ് കാരണം.പറഞ്ഞവിഷയം ബീഫായതുകൊണ്ടാണോ സാംസ്‌ക്കാരിക ബുദ്ധി ജീവികളുടെ പ്രതികരണ ശേഷി നഷ്ടമായത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....