News Beyond Headlines

29 Monday
December

ഒപ്പം കൂട്ടി നടന്നു,അവസാനം എട്ടിന്റെ പണി കൊടുത്തു.

മൂന്നു വ്യാഴവട്ടക്കാലം ഒപ്പം കൂട്ടി നടന്നു.ഒരുമിച്ചിരുന്നുണ്ട്.അവസാനം ഖത്തറിനിട്ട് എട്ടിന്റെ പണി പതിനാറായി കൊടുത്ത് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ പ്രധാന അംഗരാജ്യങ്ങള്‍.1981 മെയ് 25 നാണ് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളായ(ഇറാഖ് ഒഴികെ)ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ തീരുമാനിച്ചത്.ഗള്‍ഫ് മേഖലയിലുള്ള ബഹ്‌റൈന്‍,കുവൈറ്റ്,ഒമാന്‍,ഖത്തര്‍,സൗദി അറേബ്യ,യുഎജി തുടങ്ങി രാജ്യങ്ങളാണ് അന്ന് ജിസിസിയുടെ ഭാഗമായത്.ജോര്‍ദ്ദാന്‍,മൊറോക്കോ,യെമന്‍ തുടങ്ങീ രാജ്യങ്ങളെയും ഭാവി അംഗങ്ങളായി അക്കാലത്ത് തന്നെ നിശ്ചയിച്ചിരുന്നു.അക്കാലത്തും തുടര്‍ന്നും രാജഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ജിസിസിയിലെ അംഗരാജ്യങ്ങള്‍ക്കുള്ളതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
രൂപീകരിച്ച് ഇരുപതു വര്‍ഷമായപ്പോഴേക്കും മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിനെ എതിരിടാന്‍ രാഷ്ട്രീയ,സാമ്പത്തിക,സൈനീക സഹകരണത്തില്‍ ജിസിസിഅംഗങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന സൗദി അറേബ്യയുടെ വാദത്തെ ചില അംഗങ്ങള്‍ എതിര്‍ത്തു.
അറബ് രാഷ്ട്രങ്ങളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി നിരവധി മേഖലകളിലുള്ള സഹകരണമായിരുന്നു ജിസിസി യുടെലക്ഷ്യം. മതം,സാമ്പത്തികം,വ്യാപാരം,വിനോദസഞ്ചാരം,നികുതിപ്പിരിവ്,നിയമനിര്‍മ്മാണം,ഭരണസമിതി തുടങ്ങീ കാര്യങ്ങളില്‍ സമത്വമുണ്ടാക്കുയയാരുന്നു സംഘടനയുടെ ആദ്യ തീരുമാനം.പ്രാപ്യമായ എല്ലാ മേഖലകളിലും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുന്നതിന് ഈ അറബ് രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിരുന്നു.എണ്ണയുടെ പളുപളുപ്പില്‍ ലോകത്തിലെ തന്നെ പ്രബലശക്തികളായിരുന്നു ഈ രാജ്യങ്ങള്‍.ശാസ്ത്ര സാങ്കേതിക,സൈനീക,സ്വകാര്യ മേഖലകളിലെല്ലാം സഹകരണത്തോടെ മുന്നോട്ടു പോയി.അറബ് ജനതയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ജിസിസിയുടെ പ്രധാന ലക്ഷ്യമായി മാറി.
പക്ഷെ അറബ് രാജ്യങ്ങളുടെ ഏകോപനത്തില്‍ മേഖലയെ സാമ്പത്തിക ശക്തിയായി വളര്‍ത്തുന്നതിനായി ഒറ്റ കറന്‍സി കൊണ്ടു വരുന്തിനുള്ള ജിസിസി കൂട്ടായ്മയുടെ തീരുമാനം അന്തിമ ഫലം കണ്ടില്ല.എണ്ണ ഉല്‍പാദകരാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കുവൈറ്റും സൗദിയും വ്യവസായത്തിലും വിനോദസഞ്ചാരത്തിലും മുന്നില്‍ നില്‍ക്കുന്ന യുഎഇയും ഒറ്റ കറന്‍സി നയത്തോട് ഒത്തു പോകില്ലെന്നു കണ്ട് ആ ശ്രമം അന്നേ ഒഴിവാക്കുകയായിരുന്നു.
കായികമായി ജിസിസിയെ മുന്നിലെത്തിക്കുന്നതിന് ഖത്തറിന്റെ ശ്രമം വലിയ വിജയമായിരുന്നു.2006 ലെ ഏഷ്യന്‍ ഗെയിംസും 2016 ലെ സമ്മര്‍ ഒളിംമ്പിക്‌സും നടന്നത് ഖത്തറിലാണെന്നത് ജിസിസിയുടെ വലിയ നേട്ടമായിരുന്നു.എന്നാല്‍ 2022 ല്‍ ലോകകപ്പ ഫുട്‌ബോളിന് അനുമതി കിട്ടിയിരിക്കെയാണ് ഖത്തറുമായി നയതന്ത്ര ബന്ധം ഒഴിവാക്കി ജിസിസിയിലെ പ്രധാന രാജ്യങ്ങളുടെ ഉത്തരവിറങ്ങിയത്.മനുഷ്യാവകാശ ലംഘനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന നിലയില്‍ ഫീഫയുടെ ഫുട്‌ബോളെന്ന അംഗീകാരം ഇല്ലാതായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് ഇറാന്‍ തീവ്രവാദ സംഘടനകളെ പരോക്ഷമായി സഹായം ചെയ്യുന്നതിന്റെ പേരില്‍ മറ്റു രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയിരിക്കുന്നത്.
2
014 ല്‍ സിറിയയില്‍ തീവ്രവാദിള്‍ക്കെതിരെ സൗദിയും ജിസിസിയിലെ മറ്റ് അഗംരാജ്യങ്ങളും വ്യോമാക്രമണത്തിനു മുതിരുകയും ഇറാന്‍ തീവ്രവാദ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിനെ ഖത്തര്‍ ഒഴികെയുള്ളവര്‍ എതിര്‍ക്കുകയും ചെയ്തതാണ്.ചരിത്രപരമായി ഖത്തര്‍ മുസ്ലിം ബ്രദര്‍ഹുഡിന് അനുകൂലമാണ്.ഖത്തറിന്റെ ആ നയമാണ് ഇപ്പോള്‍ അറബ് രാജ്യങ്ങളില്‍ ഒറ്റപ്പെടുന്നതിന് കാരണമായതും.#ു
ഖത്തറിനു വിന വന്ന വഴി
ജിസിസിയ്ക്കു പുറത്തുള്ള തീവ്ര നിലപാടുള്ള മുസ്ലിം രാജ്യങ്ങളെ പിന്തുണച്ചതും,ഇസ്ലാമിക് സ്റ്റേറ്റിന് പിടിയുള്ള രാജ്യങ്ങളില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് എണ്ണ ഒഴുകിയതും ഖത്തറിനു വിനയായി.പാലസ്റ്റീന്റെ ഹമാസിനെയും ഐഎസിനെയും മുസ്ലിം ബ്രദര്‍ഹുഡിനെയും വളരാന്‍ അനുവദിക്കുന്നതിലൂടെ എണ്ണ വിപണിയിലെ സൗദിയുടെ അധീശത്വം കുറയ്ക്കുന്നതിനു വഴിവെച്ചു.എണ്ണ മറ്റ് രാജ്യങ്ങളിലേക്കൊഴുകി.വിലയിടിഞ്ഞു.സൗദിയും ഒപെക് രാജ്യങ്ങളും(എണ്ണ സമ്പത്തില്‍ വിഹരിച്ചിരുന്ന രാജ്യങ്ങളുടെ കൂട്ടായ്മ)പെട്ടു എന്നു പറയുന്നതാകും നേര്.പ്രമാണികളായി സൗദിയ്ക്കും യുഎഇയ്ക്കും സാധിക്കാത്ത ലോകകപ്പ് ഫുട്‌ബോള്‍ ഖത്തര്‍ നേടിയതും ഖത്തറിന്റെ വളര്‍ച്ചയും കൂട്ടുരാജ്യങ്ങളില്‍ അസൂയ ജനിപ്പിച്ചിട്ടുണ്ടാകും എന്നും വ്യക്തം.
സുന്നി-ഷിയ മുസ്ലിം സാമുദായിക വേര്‍തിരിവില്‍ ഷിയകളുടെ രാജ്യമായ ഇറാനുമായി ഖത്തര്‍ നടത്തിയ പിന്‍വാതില്‍ സഹകരണവും രഹസ്യ ഇടപാടുകളും കരാറുകളും ഒക്കെ സൗദിയെ പ്രകോപിപ്പിച്ചു എന്നു പറയുന്നതും സത്യമാകാം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംമ്പിനെതിരെ ഖത്തറിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയുടെ വാര്‍ത്ത വന്നതും ഈയടുത്താണ്.നുഴഞ്ഞു കയറി പ്രചരിപ്പിച്ചതാണ് വാര്‍ത്തകളെന്ന് ഖത്തര്‍ ആരോപിക്കുന്നുണ്ടെങ്കിലും നയതന്ത്ര ബന്ധങ്ങളില്‍ വരെ ആഴത്തില്‍ വിള്ളലേല്‍പിക്കുന്നതിന് അതാ കാരണമായി.
അവസാനം ഇപ്പോള്‍ സകല വിധകൂട്ടും അവസാനിപ്പിക്കാന്‍ സൗദിയും ,ബഹ്‌റൈനും,യുഎഇയും യെമനും അങ്ങു തീരുമാനിച്ചു.ഈ രാജ്യങ്ങളിലെ ഖത്തര്‍ നയതന്ത്ര കാര്യാലയങ്ങള്‍ പൂട്ടി.ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഖത്തര്‍ പൗരന്‍മാര്‍ 14 ദിസവസത്തിനകം രാജ്യം വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.സകല വ്യോമ നാവിക ഗതാഗതവും പൂര്‍ണമായും സര്‍വ്വീസ് അവസാനിപ്പിക്കാനും തീരുമാനമായി.പ്രധാനപ്പെട്ട എല്ലാ വ്യോമയാന സര്‍വ്വീസുകളുംനിര്‍ത്തും.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിത്.കുവൈറ്റ് യുദ്ധത്തിനു ശേഷം അറബ് രാഷ്ട്രങ്ങള്‍ വലിയ പ്രതിസന്ധിയിലേക്ക് വീഴുന്നു.ഖത്തറിലുള്ള ഇന്‍ഡ്യക്കാര്‍ ഉള്‍പ്പടെയുള്ള ബിസിനസുകാരേയും ജീവനക്കാരേയും ഈ പ്രതിസന്ധി വിഴുങ്ങിയേക്കും.രാജ്യം അസ്ഥിരമായ സ്ഥിതിയിലാണിപ്പോഴുള്ളത്.പക്ഷെ നീതികേടെന്നാണ് ഇക്കാര്യത്തേ കുറിച്ച് ഖത്തര്‍ രാജിവിന്റെ വിലയിരുത്തല്‍, ഈ നീതി കേടില്‍ ഖത്തര്‍ വിറങ്ങലിക്കും.എല്ലാത്തിനും വില കുതിച്ചുയരും.അമേരിക്കയുടെ തന്ത്രമാണ് അധീശത്വം നിലനിര്‍ത്തുന്നതിനുള്ള സൗദിയുടെ തന്ത്രമാണോ,യുഎഇയുടെ വിലകുറഞ്ഞ രാഷ്ട്രീയ കുതിരക്കച്ചവമാണോ അതോ ഖത്തറിന്റെ ഇറാനുമായുള്ള രഹസ്യബാന്ധവമാണോ ഈ പ്രതിസന്ധിയെന്നു വ്യക്തമല്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....