എട്ടാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ടീം ഇന്‍ഡ്യ എട്ടൂനിലയില്‍ പൊട്ടി.തോറ്റത് മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ ആരാധകര്‍ക്ക് ഇത്ര സങ്കടമില്ലായിരുന്നു.അതും കളിക്കളത്തിലും രാഷ്ട്രീയത്തിലും ചിരവൈരികളായ പാക്കിസ്ഥാനോടെറ്റത് നാണം കെട്ട തോല്‍വി.
ടോസ് നേടിയ ഇന്‍ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കാതെ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയ്ക്ക് അമിത ആത്മവിശ്വാസമായിരുന്നു.എല്ലാ കളിയും ജയിച്ച് മുന്നേറിയ ടീം,കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍,എന്തായിരുന്നു ആ ആത്മവിശ്വാസം.പക്ഷെ ഓവലില്‍ കളിയില്‍ ഒരുപടി മുന്നില്‍ പാക്കിസ്ഥാന്‍ തന്നെയെന്നു ആദ്യ ഓവറില്‍ തന്നെ അവര്‍ തെളിയിച്ചു.നാല്പത് ഓവര്‍ വരെ പാക്കിസ്ഥാന് ആകെ നഷ്ടമായത് നാലു വിക്കറ്റായിരുന്നു.ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍ സ്‌കോര്‍ 350 കടത്തിയേക്കുമെന്നു വരെ തോന്നിയിരുന്നു.എന്തായാലും സ്‌കോര്‍ ബോര്‍ഡ് 338 ലൊതുക്കിയെങ്കിലും,രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഇന്‍ഡ്യയ്ക്ക് എത്തിപ്പിടിക്കാവുന്നതിനുമപ്പുറമായിരുന്നു കാര്യങ്ങള്‍.ടീമിന്റെ കെട്ടുറപ്പില്ലായ്മ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചില്ലെന്നു മാത്രമല്ല,തുരുതുരെ ഓരോരുത്തരായി പവലിയനിലേക്കു മടങ്ങി
.ഇന്‍ഡ്യ നൂറിലും താഴെ കളിയവസാനിപ്പിച്ചേക്കുമോയെന്ന ഭയം മാത്രമായിരുന്നു ആരാധകര്‍ക്കപ്പോള്‍.ഇന്‍ഡ്യന്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും തീര്‍ത്തും നിരുത്തരവാദിത്വത്തോടെയാണ് കളിക്കളത്തില്‍ പെരുമാറിയത്.പാക്ക് വിക്കറ്റ് എടുക്കുന്നതിനോ,സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതിനോ ഇരുകൂട്ടര്‍ക്കും കഴിഞ്ഞില്ല.എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കളിയെ നേരിട്ട പാക് ടീം തികച്ചും ആധികാരിക വിജയമാണ് ഓവലില്‍ നേടിയത്.മുന്‍ ചാമ്പ്യന്‍മാരുടെ പതനവും പുതിയ ചാമ്പ്യന്‍മാരുടെ(പാക് ടീം ആദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടുന്നത്). ഉദയത്തിനുമാണ് ഇന്ന് ഇംഗ്ലണ്ടിലെ ഓവല്‍ സാക്ഷ്യം വഹിച്ചത്. ഈ ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ പാക്കിസ്ഥാനേ തോല്‍പിച്ചെന്ന അമിത ആത്മവിശ്വാസം കോഹ്ലിയെയും കൂട്ടരെയും നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു.
ടഫെനലിലെ കളിയിങ്ങനെ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ ടീം നിശ്ചിത 50 ഓവറില്‍ കേവലം 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.ഇന്‍ഡ്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്യുന്ന പാക് ടീം നേടിയ ഉയര്‍ന്ന സ്‌കോറാണിത്.ഓപ്പണര്‍ ഫഖര്‍ സമാന്‍ ബാറ്റിംഗില്‍ നിറഞ്ഞാടുകയായിരുന്നു.സമാന്റെ കന്നി സെഞ്ചുറിയ്ക്കും ഓവല്‍ സാക്ഷിയായി.ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ സമാന്‍ പുറത്തായേനെ .പക്ഷെ പന്ത് ഭാഗ്യദേവതയുടെ രൂപത്തില്‍ പാക്ക് ടീമിനു മുന്നില്‍ അവതരിക്കുകയായിരുന്നു.പിന്നെ ഒരു ഘട്ടത്തിലും പാക്ക് ടീം താഴോട്ടു പോയില്ല.അസ്ഹര്‍ അലി ,മുഹമ്മദ് ഹഫീസ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി സമാനേു കൂട്ടായി നിന്നു.എക്‌സ്ട്രായായി 25 റണ്‍സാണ് ഇന്‍ഡ്യന്‍ ബൗളര്‍മാര്‍ നല്‍കിയത് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്‍ഡ്യന്‍ ടീമിന് ആദ്യഘട്ടത്തില്‍ തന്നെ കാലിടറി.ആദ്യ ഓവറില്‍ സ്‌കോര്‍ മൂന്നില്‍ നില്ക്കുമ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പാക് ബൗളര്‍ മുഹമ്മദ് ആമീര്‍ മടക്കി,തുടര്‍ന്ന് സ്‌കോര്‍ ആറിലെത്തിയപ്പോള്‍ ക്യാപ്‌റ്ന്‍ കോഹ് ലിയ്ക്കും അടിപതറി.മൂന്നാം ഓവറില്‍ ആമിറിന്റ പന്തില്‍ വിരാടിനെ ഷതാബ് ഖാന്‍ കൈകളിലൊതുങ്ങി.
രോഹിതും കോഹ് ലിയും പോയതിനു തൊട്ടു പിന്നാലെ യുവരാജിനു കൂട്ടു നിന്ന ധവാനെയും ആമീര്‍ തന്നെ മടക്കി.അപ്പോള്‍ സ്‌കോര്‍ ബോര്‍ഡ്33/3.പക്ഷെ പിന്നീട് പ്രതീക്ഷയ്ക്കു വക നല്‍കി ക്രീസില്‍ ധോണിയും യുവരാജുമായിരുന്നു ക്രീസില്‍.യുവരാജ് ആഞ്ഞടികള്‍ക്കു ശ്രമിച്ചു.സ്‌കോര്‍ ബോര്‍ഡ് ചലിച്ചു.എന്നാല്‍ സ്‌കോര്‍ 54 ലെത്തിയപ്പോഴേക്കും യുവരാജിനെ ഷതാബ് ഖാന്‍ എല്‍ബിയില്‍ കുടുക്കി.ധോണിയെ ഹസന്‍ അലി ഇമദ് വാസീമിന്റെ കൈകളിലെതതിട്ച്ചു.അതോട ഇന്‍ഡ്യന്‍ ടീമിനറെ പതനം പൂര്‍ത്തിയായി.
എന്നാല്‍ 26.3 ഓവറില്‍ സിംഗിളിനായി ശ്രമിച്ച പാണ്ഡ്യ റണ്‍ ഔട്ടായി. ബാറ്റിംഗ് എന്‍ഡില്‍ നിന്ന രവീന്ദ്ര ജഡേജ റണ്ണിനായി ഓടിയിട്ട് പിന്നീട് തിരിച്ചുകയറുകയായിരുന്നു. ഹര്‍ദ്ദിക് പാണ്ഡ്യ മറുവശത്ത് ക്രിസില്‍ എത്തുകയും ചെയ്തു. അനാവശ്യമായി പുറത്തായതിന്റെ രോഷം മുഴുവന്‍ പ്രകടിപ്പിച്ചാണ് ഹര്‍ദ്ദിക് പാണ്ഡ്യ ക്രീസ് വിട്ടത്.പിന്നാലെ വന്നവര്‍ക്കൊന്നും ഇന്ത്യയെ സഹായിക്കാനായില്ല.
ടോസ് കിട്ടിയിട്ടും ബൗളിംഗ് എടുത്ത ടീം മാനേജ്മെന്റ് തീരുമാനം, ബൗളേഴ്‌സിനെ തെരഞ്ഞെടുക്കുന്നതില്‍ കൊഹ്ലി എടുത്ത തീരുമാനം, ഫില്‍ഡേഴ്‌സ് കാട്ടിയ അലംഭാവം, ബൗളേഴ്‌സ് കൊടുത്ത എക്‌സ്ട്രാ റണ്‍സ്, പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തെടുത്ത മോശം പ്രകടനവും എല്ലാം കൂടിയായപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ കൈകളില്‍ നിന്നും തെന്നിമാറി.F
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....