പി എസ് രാജേഷ്
കൊച്ചി : ആനവണ്ടിയെ നന്നാക്കിയെടുക്കാന്‍ യൂണിയന്‍ നേതാക്കള്‍ക്ക് മൂക്കുകയറിട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി . മൂന്നുമേഖലയാക്കി തിരിച്ചുകൊണ്ട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിമുടി മാറ്റുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് ഇനി മുതല്‍.
അതിനൊപ്പം ഇന്‍ക്വയറി സെന്ററിലിടക്കം അദര്‍ഡ്യൂട്ടി ഒപ്പിച്ചു കറങ്ങുന്ന എല്ലാ യൂണിയന്‍ നേതാക്കളെയും അവര്‍ ചെയ്യേണ്ട ജോലികളിലേക്ക് മാറ്റികൊണ്ട് നവീകരണത്തിനാണ് തുടക്കം കുറിക്കുകയാണ്. ഇതിനായി ഉന്നതപദവികളില്‍ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും നല്‍കുന്ന പതിവ് അവസാനിപ്പിച്ച് എല്ലാ നിയമനവും പുറത്തുനിന്നാക്കി. കെഎസ്ആര്‍ടിസി ഉന്നത പദവികളില്‍ പ്രഫഷനല്‍ യോഗ്യതയുള്ളവരെ പുറത്തുനിന്നു കണ്ടെത്തി നിയമിക്കാന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. അതിനായി ആദ്യം പിടിച്ചിരിക്കുന്നത് എന്‍ക്വയറി സെന്ററുകളെയാണ്.
ഇന്‍സ്പെക്ടര്‍മാര്‍ ഇരുന്ന് റോലി ചെയ്യേണ്ട ഇവിടെ കണ്ടക്ടര്‍മാരും, ഡ്രൈവര്‍മാരുമായ നേതാക്കളാണ് ഇരിക്കുന്നത്. എന്നിട്ട് ഇവര്‍ക്ക് പകരം എം പാനലില്‍ ആളവച്ച് ഓടിച്ച് ശമ്പളം നല്‍കി മുടിയുകയാണ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 780 പേരോളമാണ് ഇങ്ങനെ മെയ്യനങ്ങാതെ പണം വാങ്ങുന്നത്. അത്തരക്കാരെ കയ്യോടെ പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് മന്ത്രിസഭ. ഇത് മറികടക്കുന്നതിനായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ രംഗത്ത് ഇറക്കി സമരം നടത്തിയിരുന്ന ചില ഡിപ്പോകളില്‍ സി ടി ഐ ടി യു നേതാക്കള്‍. എന്നാല്‍ പാര്‍ട്ടിനേതൃത്വം ഇടപെട്ട് സമരക്കാരെ വിലക്കിയിരിക്കുകയാണ്.
ഇതു കൂടാതെ കോപ്പറേഷനെ മൂന്നാക്കുന്ന നടപടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു. ഇതിനായി തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ തലവന്മാരാക്കി. അഡ്മിനിസ്ട്രേഷന്‍, ഓപ്പറേഷന്‍സ്, ടെക്നിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരെയാണു മേഖലാ തലവന്മാരാക്കിയത്. ടെക്നിക്കല്‍, ഫിനാന്‍സ് വകുപ്പുകളില്‍ പുതിയ ജനറല്‍ മാനേജര്‍മാരെയും ധനകാര്യവിഭാഗത്തെ ശക്തിപ്പെടുത്താന്‍ രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഉടനെത്തും.
കുത്തഴിഞ്ഞുകിടക്കുന്ന കോര്‍പറേഷന്റെ ധനകാര്യ, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണു രണ്ടു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....