ഇന്‍ഡ്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലേക്ക് കീരീടവുമായി കിഡംബി ശ്രീകാന്ത്.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരിസില്‍ ~ഒളിംമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ചെന്‍ ലോംഗിനെ കീഴടക്കിയാണ് ശ്രീകാന്ത് കിരീടത്തില്‍ മുത്തമിട്ടത്. ഈ നേട്ടത്തിനുടമയാകുന്ന ആദ്യ ഇന്‍ഡ്യന്‍ താരമാണ് ശ്രീകാന്ത്.സ്‌കോര്‍ 22-20,21-16.സെമി ഫൈനലില്‍ ചൈനയുടെ ഷി യുഖിയെ കീഴടക്കിയാണ് ക്രീകാന്ത് ഫൈനലില്‍ പ്രവേശിച്ചത്.
ഇതിനു മുന്‍പ് ചെന്‍ ലോഗുമായി അഞ്ചു മല്‍സരങ്ങളില്‍ ശ്രീകാന്ത് ഏറ്റുമുട്ടിയപ്പോഴും വിജയം ലോഗിനൊപ്പമായിരുന്നു.ഇന്‍ഡോനേ.ഷ്യന്‍ ഓപ്പണിലും സിംഗപ്പൂര്‍ ഓപ്പണിലും ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനാവാതെ മടങ്ങേണ്ടി വന്നു.
തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ കളിക്കാരനെന്ന ഖ്യാതിയുമായി ചെന്‍ ലോങ്ങിനെ നേരിട്ട ശ്രീകാന്ത്, ഇത്തവണയും പിഴവുകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലില്‍ ശ്രീകാന്ത് തകര്‍ത്തുവിട്ട ചൈനീസ് താരം ചെന്‍ ലോങ്ങും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. ഇന്തൊനീഷ്യയുടെ സോണി ഡ്വി കുന്‍കൊറൊ, മലേഷ്യയുടെ ലീ ചോങ് വീ, ചൈനയുടെ ലിന്‍ ഡാന്‍ എന്നിവരാണ് തുടര്‍ച്ചയായി മൂന്നു സൂപ്പര്‍ സീരീസ് ഫൈനലുകളില്‍ കളിച്ചിട്ടുള്ള മറ്റു താരങ്ങള്‍. സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ തോറ്റ ശ്രീകാന്ത്, ഇന്തൊനീഷ്യന്‍ ഓപ്പണില്‍ കിരീടം നേടിയിരുന്നു.
നേരത്തെ, ചൈനയുടെ ഷി യുക്വിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. മുന്‍ ലോക മൂന്നാം നമ്ബര്‍ താരമായ ശ്രീകാന്ത് സൂപ്പര്‍ ഫോമില്‍ കളം നിറഞ്ഞപ്പോള്‍ മുന്‍ ഒളിംപിക് ചാംപ്യന് മറുപടിയുണ്ടായിരുന്നില്ല. ആദ്യ സെറ്റില്‍ കടുത്ത പോരാട്ടം കാഴ്ചവയ്ക്കാനായെങ്കിലും, രണ്ടാം സെറ്റില്‍ ആധിപത്യം പുലര്‍ത്തിയ ശ്രീകാന്ത് നിഷ്പ്രയാസം സെറ്റും കിരീടവും സ്വന്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....