News Beyond Headlines

06 Wednesday
May

പള്‍സര്‍ സുനിയുടെ സഹതടവുകാരനും ദിലീപിന്റെ മാനേജരുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നു.കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഫോണില്‍ വിളിച്ച് തനിക്ക് പറയാനുള്ളതെല്ലാം കേള്‍ക്കണമെന്നും ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും അപ്പുണ്ണിയോട് പറയുന്നുണ്ട്.ഈ സംഭാഷണത്തില്‍ പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് വായിക്കണമെന്നും അപ്പുണ്ണിയോട് വിഷ്ണു ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തന്നെ മേലാല്‍ വിളിക്കരുതെന്നും എന്താണെന്നു വെച്ചാല്‍ ചെയ്‌തോളാനും വേണമെങ്കില്‍ പൊലീസില്‍ പരാതിപ്പെട്ടോളാനും അപ്പുണ്ണി വിഷ്ണുവിനോട് പറയുന്നതായുള്ള സംഭാഷണമാണ് പുറത്തു വരുന്നത്. അതിനിടയില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണെം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടത്തിട്ടുണ്ട്.
അതേസമയം, പൾസർ സുനി എഴുതിയതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് ദിലീപിനെത്തിച്ചത് വിഷ്ണുവാണ്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതു നടൻ ദിലീപാണെന്നു പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്താൻ പൾസൾ സുനിക്കു വൻതുക വാഗ്ദാനം ലഭിച്ചതായാണ് വിഷ്ണുവിന്റെ വെളിപ്പെടുത്തൽ. അപ്പുണ്ണിയെ കൂടാതെ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷായേയും ഇതേ കാര്യവുമായി ബന്ധപ്പെട്ട് വിഷ്ണു ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതേസമയം, വിഷ്ണുവിനെ നേരിൽ കണ്ടിട്ടില്ലെന്നാണ് നാദിർഷായുടെ പ്രതികരണം. അപ്പുണ്ണിയോടും നാദിർഷായോടും എട്ടു തവണ വിഷ്ണു ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഈ സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്ത് ദിലീപ് പരാതിക്കൊപ്പം പൊലീസിനു നൽകിയിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....