കേരളം പനിച്ചു മരിക്കുന്നു.പനി മരണത്തിലേക്കെത്തിച്ചത് 300 ഓളം പേരേ.പതിനാലു ജില്ലകളും പനിക്കിടക്കയിലാണ്.ഒരു കുടുംബത്തില്‍ ഒരാള്‍ക്കെന്ന തോതില്‍ പനി ഉയരുന്നു.ഒന്നര വയസുള്ള കുട്ടി മുതല്‍ 75 വരെ പ്രായമുള്ളവര്‍ വരെ വിവിധ ജില്ലകളിലായി ചികിത്സ തേടിയിരിക്കുകയാണ്. ഇന്നലെ മാത്രം 15 പേര്‍ സംസ്ഥാനത്ത് പനി ബാധിച്ചു മരിച്ചു.സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു മാത്രമുള്ള കണക്കാണിത്.
കേരളം പനിച്ചുവിറയ്ക്കുമ്പോള്‍ എല്ലാ മേഖലയിലും അതിന്റെ പ്രതിഫലനമുണ്ടാകുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താത്തതും മതിയായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ജനുവരി മുതല്‍ പനിബാധിച്ചവരില്‍ 6468 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 21443 പേര്‍ക്കു ഡെങ്കിപ്പനി ബാധ സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് പനിബാധിച്ച് ചികിത്സ തേടി സംസ്ഥാനത്തെ വ്യത്യസ്ത ആശുപത്രികളിലെത്തുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും 20,000 പേരെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ കണക്കുകൂടി വിലയിരുത്തുമ്പോള്‍ ഭയപ്പെടുത്തുന്ന സംഖ്യയാകുമത്. ഈ കണക്കുകളെല്ലാം കഴിഞ്ഞ വര്‍ഷത്തേതിലും ഇരട്ടിയാണെന്നതാണ് ഭീതി കൂട്ടുന്നത്.
മഴക്കാലമാകുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും മാലിന്യ നീക്കവും ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടും അനുവദിച്ചിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് വാങ്ങി കീശ നിറച്ചതല്ലാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുകയോ പേരിനുമാത്രം കാട്ടിക്കൂട്ടുകയോ ചെയ്തു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം(എന്‍ആര്‍എച്ച്എം) വഴി സംസ്ഥാനത്തേക്ക് ശുചീകരണ, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം അനുവദിച്ചെങ്കിലും ഇത് താഴെത്തട്ടില്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനിയും കൈമാറിയിട്ടില്ലെന്നെ ആക്ഷേപവുമുണ്ട്.
പനി പ്രതിരോധത്തിന് ശുചീകരണ യജ്ഞവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങിയെങ്കിലും പനിക്കു ശമനമില്ല. പനി മൂലം ഇന്നലെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒന്‍പതു പേര്‍ മരിച്ചെന്നാണു സര്‍ക്കാര്‍ കണക്ക്. പനി നിയന്ത്രണവിധേയമായെന്ന് മന്ത്രി കെ.കെ ശൈലജ ആവര്‍ത്തിക്കുമ്‌ബോഴും ഇന്നലെ 23,633 പേര്‍ ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയവര്‍ കൂടിയാകുമ്‌ബോള്‍ യഥാര്‍ഥ കണക്ക് ഇരട്ടിക്കും.
കൊല്ലം പഴയ കോട്ടംകര അഫ്‌സല്‍ (13), സുധാദേവി (40) െകാല്ലം തെക്കുംഭാഗം അജിത്കുമാര്‍ (36), തൃശൂര്‍ പുതുര്‍ വത്സല (60), കൊണ്ടാഴി അമ്ബിളി (38), മലപ്പുറം വാഴക്കാട് അപൂര്‍വ (രണ്ട്), പാലക്കാട് കുന്നത്തൂര്‍ കുഞ്ഞുലക്ഷ്മിയമ്മ (74), വൈക്കം കുലശേഖരമംഗലം ജസ്‌നി (ഒന്നര), മലപ്പുറം മൊറയൂര്‍ ഷഹാബുദ്ദീന്‍ (ഒന്നര) എന്നിവരാണ് ഇന്നലെ മരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ഇന്നലെ 940 പേര്‍ ചികിത്സ തേടിയതില്‍ 209 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ ആറുപേര്‍ക്ക് എലിപ്പനിയും ഒരാള്‍ക്ക് മലേറിയയും ഏഴു പേര്‍ക്ക് എച്ച്1എന്‍1 പനിയും ഒരാള്‍ക്കു ടൈഫോയ്ഡും ഓരോത്തര്‍ക്കു വീതം ഹെപ്പറ്റൈറ്റിസ് എയും ബിയും സ്ഥിരീകരിച്ചു. പനിബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-3119, കൊല്ലം-1393, പത്തനംതിട്ട-590, ഇടുക്കി-250, കോട്ടയം-1035, ആലപ്പുഴ-1124, എറണാകുളം-1599, തൃശൂര്‍-2298, പാലക്കാട്-2272, മലപ്പുറം-3466, കോഴിക്കോട്-2608, വയനാട്-1102, കണ്ണൂര്‍-2024, കാസര്‍കോട്-753.
സംസ്ഥാനത്തെ താഴെത്തട്ടിലുള്ള ജനങ്ങളിലാണ് പനി പടര്‍ന്നുപിടിക്കുന്നത്. ഇവര്‍ക്ക് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കാനാകില്ല. ഭീമമായ ചികിത്സാ ചെലവു തന്നെ പ്രധാന കാരണം. അതിനാല്‍ ആവശ്യമായ മരുന്നുകളും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പല ആശുപത്രികളിലും ആവശ്യത്തിനു മരുന്നുപോലുമില്ല. ചികിത്സ തേടിയെത്തുന്നവരില്‍ കൂടുതല്‍ പേരും ഡെങ്കി ബാധിതരായതിനാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് ഘടകമാണ് വേണ്ടിവരുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് പ്ലേറ്റ്‌ലെറ്റ് ശേഖരം ഇല്ലാത്തതിനാല്‍ ജീവന്‍ നിലനിര്‍ത്താന്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ് പലരും.
പനി നിയന്ത്രണാധീതമായതോടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങി.ജോലിക്കു പോകാനാവാതെ തൊഴിലാളികളും സ്‌കൂളില്‍ പോകാനാകാതെ വിദ്യാര്‍ത്ഥികളും പനിക്കിടക്കയിലാണ്. ജോലിയില്ലാത്തതിനാല്‍ പനിക്കു ചികിത്സിക്കാനാകാതെയും പട്ടിണിയിലുമാണ് ജനങ്ങളധികവും. പനിബാധിത കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒപ്പം മെച്ചപ്പെട്ട ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....