News Beyond Headlines

06 Wednesday
May

അമ്മ ‘മാപ്പു’ ചോദിയ്ക്കുന്നു:മുകേഷും ഗണേഷും പ്രതികരിച്ചത് വികാര വിക്ഷോഭത്താല്‍

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനു ശേഷം വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ മുകേഷും ഗണേശും പെട്ടന്നുണ്ടായ വികാര വിക്ഷോഭത്താലാണ് പൊട്ടിത്തെറിച്ചതെന്നും സംഭവത്തില്‍ മാപ്പ് ചോദിയ്ക്കുന്നെന്നും അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്.മുന്‍കൂട്ടി തയ്യാറാക്കിയതല്ല അവരുടെ പ്രതികരണം,പെട്ടന്നുണ്ടായ പ്രതികരണത്താലാണ് പൊട്ടിത്തെറിച്ചത്.ആവേശം കൊണ്ടാണ് ഇരുവരും ബഹളം വെച്ചത്.ഇത് സംഘനടയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും ഇന്നസെന്റ് പറഞ്ഞു
ചലച്ചിത്ര താരങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.ചിലരുടെ പരാമര്‍ശങ്ങള്‍ സംഘടനയ്ക്ക് തീരാക്കളങ്കമുണ്ടാക്കി.സംഘടന പിരിച്ചു വിടണമെന്ന ഗണേശിന്റെ കത്തും മനോവിഷമമുണ്ടാക്കി.ചില കാര്യങ്ങള്‍ നടപ്പാക്കാത്തതിനാ.ണ് ഗണേശ് കത്തു നല്‍കിയത്.കത്തില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കഴമ്പുണ്ടെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു
അമ്മയോഗത്തില്‍ നടിയുടെ നേരേ നടന്ന ആക്രമണം ചര്‍ച്ചയാകാതിരുന്നത് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ടാണെന്നും അമ്മ എന്നും ആക്രമണത്തിനിരയായ നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു.നടന്‍ ദിലീപിനോട് ഇക്കാര്യത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സത്യം പുറത്തുവരണമെന്നാണ് തന്റെയും ആഗ്രഹമെന്നും പറഞ്ഞതായും ഇന്നസെന്റ് പറഞ്ഞു.ദിലീപ് തന്റെ മറ്റ് സുഹൃത്തുക്കളോടും ഇതു തന്നെയാണ് പറഞ്ഞതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പിന്നെ കഴിവുള്ള സ്ത്രീകള്‍ അമ്മയുടെ നേതൃത്വത്തില്‍ വരണമെന്നു തന്നെയാണ് ആഗ്രഹമെന്നും അല്ലാതെ സംവരണത്തിലൂടെ ആരേയും നേതൃത്വത്തിലുള്‍പ്പെടുത്തില്ലെന്നും ഇന്നസെന്റ് പറഞ്ഞു. അക്രമത്തിനിരയായ നടിയുടെ പേര് എല്ലാവര്‍ക്കുമറിയാം,എന്നാല്‍ അത് പറയുന്നത് നിയമത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....