നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആ കള്ളനും പൊലീസും കളിയ്ക്ക് താല്‍ക്കാലിക വിരാമം. 2017 ഫെബ്രുവരി 17ന് കേരളജനത ഒന്നടങ്കം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു പ്രമുഖ നടിയെ നഗരത്തില്‍ ഓടുന്ന വാഹനത്തില്‍വെച്ച് ആക്രമിച്ചു എന്നത്. പല മുന്‍നിര മാധ്യമങ്ങളും അന്ന് നടിയുടെ പേര് വെളിപ്പെടുത്തി തന്നെയാണ് വാര്‍ത്ത നല്‍കിയത്. അതിന് കാരണം സംഭവത്തിന്റെ തീവ്രത എത്രമാത്രം ഉണ്ടെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല എന്നത് തന്നെയാണ്. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ നടിയെ ആക്രമിച്ച കേസ്സില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ സംഭവത്തിന് പിന്നില്‍ പള്‍സര്‍ സുനി മാത്രമല്ലെന്ന് അന്ന് മുതല്‍ തന്നെ പല മേഖലകളില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.സംഭവം ഇങ്ങനെ...!
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ചാണ് നടിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ഉള്‍പ്പടെ സിനിമ മേഖലയിലെ പലരുടേയും ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേത്യത്വത്തിലായിരുന്നു ആക്രമണം. ഓടുന്ന വാഹനത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഘം സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അതിന് ശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് സംവിധായകന്‍ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയയായിരുന്നു. ലാല്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും, ഉടന്‍ തന്നെ പൊലീസ് എത്തി നടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ജനപ്രിയ നായകന്‍ കുടുങ്ങിയത് ഇങ്ങനെ
നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്തിരുന്നു ഈ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും ദിലീപിന് ഉത്തരമില്ലായിരുന്നു.നടി ആക്രമിക്കപ്പെട്ട അന്ന് വൈകിട്ട് ദിലീപ് ഫോണ്‍ കോളുകള്‍ക്ക് ഉത്തരം നല്‍കിയിരുന്നില്ല. ഇതാണ് പോലീസിന് ജനപ്രിയ നടനിലേക്ക് സംശയം നീളാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് ആദ്യ മണിക്കൂറില്‍ തന്നെ സിനിമാലോകം ഇക്കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ താന്‍ പിറ്റേന്നാണ് ഇക്കാര്യം അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ നിലപാട്. സിനിമയിലെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ വെറും പന്ത്രണ്ട് സെക്കന്‍ഡ് മാത്രമാണ് ദിലീപ് സംസാരിച്ചത്.
തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടിട്ടും താന്‍ അറിഞ്ഞില്ലെന്ന ദിലീപിന്റെ വാദവും. സഹപ്രവര്‍ത്തകന്‍ വിളിച്ചപ്പോള്‍ പന്ത്രണ്ട് സെക്കന്‍ഡില്‍ സംസാരം അവസാനിപ്പിച്ചതുമാണ് ദിലീപിനെ സംശയിക്കാന്‍ പോലീസിന് പ്രേരണയായത്. വെറും പന്ത്രണ്ട് സെക്കന്‍ഡില്‍ കോള്‍ അവസാനിപ്പിച്ചത് കൊണ്ട് തന്നെ നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നെന്ന് പോലീസ് സംശയിച്ചു. നാദിര്‍ഷയ്‌ക്കൊപ്പം നടത്തിയ ചോദ്യം ചെയ്യലിലും ദിലീപിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുകയും അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. വര്‍ഷങ്ങളുടെ ബന്ധമാണ് ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ളതെന്നാണ് പറയുന്നത്. വന്‍ തുക വാഗ്ദാനം നല്‍കിയാണ് നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ വഴിത്തിരിവായത് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്‍റെ മൊഴിയാണ്. ജിന്‍സണ്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസിനുവേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് മനസിലാക്കാനാകുന്നത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായുള്ള ജിന്‍സന്‍റെ വരവ് തന്നെ പൊലീസിന്‍റെ തിരക്കഥയായിരുന്നു എന്നാണ് സൂചന. പള്‍സര്‍ സുനിയുടെ മനസിലുള്ളതെല്ലാം ജിന്‍സണിലൂടെ പൊലീസ് അറിയുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജനപ്രിയനായകനെ കസ്റ്റഡിയില്‍ എടുത്തത്. ദിലീപിനെതിരായ തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമായിരുന്നു ഇത്. നടിയെ ആക്രമിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയത് എം ജി റോഡിലെ ഒരു ഹോട്ടലില്‍ വച്ചാണെന്ന് വ്യക്തമാകുന്ന വിവരം. ഒരു പ്രോഗ്രാമിനെന്ന വ്യാജേനെയാണ് ദിലീപ് ആ ഹോട്ടലില്‍ എത്തിയത്.
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളും നിലപാടുമാണ് ഇപ്പോള്‍ ദിലീപ് കുടുങ്ങാന്‍ കാരണമായിരിക്കുന്നത്. പള്‍സര്‍ സുനിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ സമ്പൂര്‍ണ ചിത്രം വെളിപ്പെടുകയായിരുന്നു. പഴുതടച്ച ഒരു അന്വേഷണത്തിന് ഒടുവിലാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെപ്പോലെ ഒരു സൂപ്പര്‍താരത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെങ്കില്‍ പൊലീസിന് നിര്‍ണായക തെളിവുകള്‍ ആവശ്യമായിരുന്നു. അത് ലഭിക്കുന്നതുവരെ കാത്തിരുന്ന് നടത്തിയ നീക്കമാണ് ഇപ്പോള്‍ പ്രധാനപ്രതിയെ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ പ്രാപ്തമാക്കിയത്.
പൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം. നിലവില്‍ ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ഉള്ളത്. ജനപ്രിയ നായകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത് മലയാള സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച 13 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്തതോടെ പൊലീസ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ അപ്പോഴും ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊച്ചിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് വിവരം. എന്നാല്‍ അതിന്‍റെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. രണ്ടുതവണ നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്താന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
വര്‍ഷങ്ങളുടെ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2013ല്‍ തന്നെ നടിയെ ആക്രമിക്കാന്‍ ആലോചിച്ചിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ച എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് ഇപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാന പൊലീസിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ ഒരു കേസായിരുന്നു ഇത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....