News Beyond Headlines

29 Monday
December

ജനമനസറിയാന്‍ സിപിഎം മന്ത്രിമാര്‍ക്ക് ഇനി ‘പൊളിറ്റിക്കല്‍ സെക്രട്ടറിമാര്‍’

വേണ്ടത്ര മുന്‍കരുതലെടുത്തിട്ടും പനി മരണങ്ങള്‍ അവസാനിക്കാത്തത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചെന്ന തിരിച്ചറിവിനെ തുടര്‍ന്ന് മുഖം മിനുക്കാന്‍ സിപിഎം മന്ത്രിമാര്‍ക്ക് പൊളിറ്റിക്കല്‍ സെക്രട്ടറിമാര്‍ വരുന്നതായി സൂചന. ജനങ്ങളുടെ പള്‍സറിയാന്‍ മന്ത്രിമാര്‍ക്ക് ഇപ്പോഴുള്ള ഓഫീസ് സംവിധാനം പോരെന്നാണ് മന്ത്രിസഭയുടെ വിലയരുത്തല്‍. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എം വി ജയരാജനെ നിയമിച്ചതു പോലെ എല്ലാ സിപിഎം മന്ത്രിമാര്‍ക്കും രാഷ്ട്രീയ പശ്ചാത്തലമുള്ള സെക്രട്ടറിമാരേ നിയമിക്കാനാണ് ആലോചന. ജനങ്ങളുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ നിന്നും മന്ത്രിമാരുടെ ഓഫീസിനെ ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള നേതാക്കളിലേക്ക് മാറ്റാനാണ് ശ്രമം.എന്നാലിതിന് പാര്‍ട്ടി തലത്തില്‍ ചര്‍ച്ചയും അംഗീകാരവും നേടേണ്ടതുണ്ട്.
സ്വതന്ത്രനായ കെ റ്റി ജലീലടക്കം പതിനൊന്നു മന്ത്രിമാരാണ് മുഖ്യമന്ത്രിയെ കൂടാതെ സിപിഎമ്മിനുള്ളത്.ഇവരുടെ ഓഫീസുകളിലേക്കായിരിക്കും ഈ സംവിധാനമെത്തുക. ഘടക കക്ഷി മന്ത്രിമാര്‍ക്കും ഇത്തരം സംവിധാനമുണ്ടാകുമോ എന്നതിന് നിലവില്‍ സൂചനയൊന്നുമില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജന്‍ വന്നതിനു ശേഷം ഭരണസിരാകേന്ദ്രത്തിനുണ്ടായ മാറ്റമാണ് ഇത്തരത്തിലൊരു നടപടിക്ക് ഭരണ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.ജയരാജന്‍ വരുന്നതിനു മുന്‍പ് ആരോപണ ശരങ്ങളില്‍ പൊറുതിമുട്ടിയിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന് ഇപ്പോള്‍ വ്യക്തമായ ദിശാബോധം നല്‍കാന്‍ കണ്ണൂരിലെ കരുത്തനായ പാര്‍ടി നേതാവിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. വിജിലന്‍സ് മേധാവിയായീരുന്ന ജേക്കബ് തോമസിന്റെ നടപടികളെ തുടര്‍ന്ന് ഐഎഎസുകാര്‍ നടപടികള്‍ വൈകിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഈ ശീതസമരത്തില്‍ ഫയലുകള്‍ അനങ്ങാതായി ഭരണ സ്തംഭനമെന്ന ആരോപണമുയര്‍ന്നപ്പോഴായിരുന്നു . ഭരണം ഒരു വര്‍ഷം ആയപ്പോള്‍ ജയരാജനെ പാര്‍ട്ടി നിയോഗിച്ചത്.
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഏറെക്കുറെ കുഴപ്പമില്ലാതെ പോയെങ്കിലും പനി മരണങ്ങള്‍ക്ക് തടയിടാന്‍ കഴിയാതെ പോയത് സര്‍ക്കാരിനെയാകെ ഞെട്ടിച്ചു.മഴക്കാല പൂര്‍വ്വ ശുചീകരണം തദ്ദേശ ഭരണ വകുപ്പിന്റെ ചുമതലയില്‍ പെട്ട കാര്യമായിട്ടും പനിമരണങ്ങളേറിയപ്പോള്‍ ആരോഗ്യ വകുപ്പിനാണ് പഴി കേള്‍ക്കേണ്ടി വന്നത്.കെ കെ ശൈലജയെ പോലെ കഴിവു തെളിയിച്ച ഒരു ഭരണാധികാരിയ്ക്കു പോലും ഇത്തരത്തില്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നത് പാര്‍ട്ടിയെ കുഴക്കിയിട്ടുണ്ട്.. ജനവികാരമറിയാന്‍ മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് സംവിധാനമില്ല എന്നതാണ് ഇതിനു കാരണം എന്ന തിരിച്ചറിവിലാണ് പുതിയ നീക്കം.
ഇത്തരത്തിലൊരു തീരുമാനമുണ്ടെങ്കിലും പാര്‍ട്ടിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്.നീക്കത്തിന് പാര്‍ടി പച്ചക്കൊടി കാട്ടിയാല്‍ ആരൊക്കെയായിരിക്കും ആ സ്ഥാനങ്ങളില്‍ എത്തേണ്ടത് എന്നുമുള്ള തീരുമാനവും പാര്‍ടി തലത്തിലെടുക്കേണ്ടതുണ്ട്. ഭരണപാടവവും ജനസമ്മതിയുള്ള നേതാക്കളാവും നിര്‍ണായകമായ ഈ പദവിയിലേക്ക് വരിക.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....