ദിലീപിന് കൊച്ചിയിലും തൃശൂരിലും വന്‍ വസ്തു ഇടപാടുകളെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കൊച്ചിയില്‍ മാത്രം 2006 മുതല്‍ 35 ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായ വിവരം പോലീസിനു ലഭിച്ചത്.
ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായും വ്യക്തമായിട്ടുണ്ട്. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്‌റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറും. നടന്‍ എന്നതിലുപരി നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ തുടങ്ങിയ നിലകളില്‍ ശതകോടികള്‍ ഒഴുകുന്ന മലയാളത്തിലെ വിനോദ വ്യവസായത്തിന്റെ സമസ്ത മേഖലകളെയും അടക്കി ഭരിക്കാന്‍ കഴിയുന്ന ശക്തിയായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിലീപ് വളര്‍ന്നിരുന്നു. സിനിമയ്ക്ക് പുറമേ റെസ്‌റ്റോറന്റ്, റിയല്‍ എസ്‌റ്റേറ്റ്, ഹൗസ് ബോട്ട് മേഖലകളിലും വന്‍മുതല്‍മുടക്ക് നടത്തിക്കൊണ്ട് ഒരു കോര്‍പറേറ്റ് മേധാവി എന്ന നിലയിലേക്കായിരുന്നു ദിലീപിന്റെ വളര്‍ച്ച. അറസ്റ്റിലായതോടെ ദിലീപിന്റെ ബിസിനസ് സാമ്രാജ്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ടം ഏതാനും കോടികളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സഹോദരന്‍ അനൂപിനെ കൂടി പങ്കാളിയാക്കി ദിലീപ് സിനിമാ നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ അഭിനയത്തിലൂടെ ലഭിക്കുന്ന പ്രതിഫലം മാത്രമായിരുന്നു വരുമാനം. പിന്നീടങ്ങോട്ട് ദിലീപ് മലയാള സിനിമാ വ്യവസായത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. സി.ഐ.ഡി. മൂസ മുതല്‍ ദിലീപ് നിര്‍മിച്ച് വിതരണം ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ നിന്ന് കോടികള്‍ വാരി. മലയാള സിനിമയിലെ എല്ലാ പ്രധാനതാരങ്ങളെയും അണിനിരത്തി ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിച്ചതും ദിലീപായിരുന്നു.
ചാലക്കുടി കേന്ദ്രീകരിച്ച് ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു നടന്റെ പദ്ധതി. ഇതിനോടൊപ്പം റെസ്‌റ്റോറന്റ് ശൃംഖലയായ ദേ പുട്ട് വിദേശത്തും ആരംഭിക്കാന്‍ ഒരുക്കം തുടങ്ങിയിരുന്നു. കൊച്ചി രാജാവ് എന്ന പേരിലുള്ള ഹൗസ് ബോട്ടുമായി കായല്‍ ടൂറിസം മേഖലയിലേക്കും ദിലീപ് ചുവടുവച്ചു. സമ്പാദ്യത്തില്‍ വലിയ പങ്ക് റിയല്‍ എസ്‌റ്റേറ്റിലാണ് ദിലീപ് നിക്ഷേപിച്ചത്. അടുത്ത സുഹൃത്തുക്കളായ നടീനടന്‍മാരുമായി ചേര്‍ന്ന് ദിലീപ് വാങ്ങിക്കൂട്ടിയ ബിനാമി സ്വത്തിന്റെ കണക്കെടുപ്പ് അന്വേഷണ ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....