പൊതുജനവും മാധ്യമങ്ങളും ഇപ്പോള്‍ നടനും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പിന്നാലെ ആണല്ലോ. അതുകൊണ്ട് വളരെ ഗൗരവമുള്ള പല വിഷയങ്ങളും അധികമാരും അറിയാതെ നടപ്പാക്കുന്നുണ്ടെന്നുള്ള വിവരം വിസ്മരിക്കരുത്. ഭൂമി കൈയ്യേറ്റം, നഴ്‌സുമാരുടെ സമരം, വിലക്കയറ്റം, ജിഎസ്ടി കൊള്ള ഇതൊന്നും ഇപ്പോള്‍ ആര്‍ക്കും അറിയേണ്ട. എല്ലാവരും നടന് പിന്നാലെ പായുകയാണ്. എന്തിന്..? പൊതുജനത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹാരം കാണാതെ കിടക്കുമ്പോള്‍ ഒരു ക്വട്ടേഷന്‍ കേസ്സിന്റെ പിന്നാലെ ഇങ്ങനെ പായുന്നതുകൊണ്ട് സാധാരണക്കാരന് എന്താണ് നേട്ടം.
മൂന്നാറിലെ ഭൂമി കൈയ്യേറ്റം തുടര്‍ന്നുള്ള വിവാദങ്ങളും എല്ലാവരും മറന്നെന്നു തോന്നുന്നു. മാധ്യമശ്രദ്ധ പൂര്‍ണ്ണമായും ദിലീപിലേക്ക് തിരിഞ്ഞതോടെ മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്ക് ഒത്താശചെയ്തുകൊണ്ടുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് . കയ്യേറ്റം ഒഴിപ്പിക്കാന്‍ മുന്നോട്ടുവന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. നാല് റവന്യൂ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ആര്‍.ഡി.ഒ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക്, സര്‍വ്വേയര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ദേവികുളം തഹസില്‍ദാരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു.
ദേവികുളം സബ് കലക്ടര്‍ സ്ഥാനത്തുന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതോടെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിച്ചതായി സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇരു ചെവി അറിയാതെ തടസ്സം നില്‍ക്കുന്നു എന്ന് ബോധ്യമായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നല്‍കുകയാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....