ദിലീപിനെതിരെ നടക്കുന്ന ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് പറഞ്ഞ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും .കേസില്‍ ജയിലിലായ നടന്‍ ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ തെളിവുകള്‍ കൈവശമുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൂഞ്ഞാര്‍ എം എല്‍ എ, പി.സി.ജോര്‍ജ്ജ് എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിനു പിന്നാലെ ദിലീപിനു പിന്തുണയുമായി പി.സി.ജോര്‍ജ്ജ് മുഖ്യമന്ത്രി പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും ഒരു വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന
റിമാന്‍ഡില്‍ കഴിയുന്ന നടന് ഇന്നലെ ഹൈക്കോടതിയില്‍ നിന്നും ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് പി സി ജോര്‍ജജിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.ഗുരുതരമായ ഈ കുറ്റകൃത്യത്തില്‍ നടന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന നിലപാടാണ് പി സി ജോര്‍ജ്ജ് സ്വീകരിച്ചിരിക്കുന്നത്.
ഗൂഡാലോചനയില്‍ ചില പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തേ പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.ഈ ഗൂഡാലോചനയില്‍ പങ്കുള്ള പ്രമുഖന്‍ ദിലീപല്ലെന്നും പി സി ജോര്‍ജ്ജ് പല പ്രാവശ്യം ആവര്‍ത്തിച്ചിട്ടുമുണ്ട്.എന്നാല്‍ പ്രമുഖര്‍ ആരാണെന്നു മാത്രം പി സി വ്യക്തമാക്കിയിട്ടില്ല.ഗുരുതരമായ ഈ ആരോപണം പിസി ജോര്‍ജ്ജ് നിരന്തരമായി ആവര്‍ത്തിക്കുന്നുമുണ്ട്
കൂടാതെ കേരള രാഷ്ട്രീയത്തില്‍ ഭരണ തലത്തില്‍ സ്വാധീനവും ശക്തിയുമുള്ള ഒരു രാഷ്ട്രീയ നേതാവിനും അദ്ദേഹത്തിന്റെ മകനും ,നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നടക്കുന്ന ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ പിസി ജോര്‍ജ്ജ് ആരോപിച്ചിരുന്നു.
നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണമുയര്‍ന്നപ്പോഴും നടനെ അറസ്റ്റു ചെയ്തപ്പോഴും ദിലീപിന്റെ കൂടെ വളരെ ആത്മ വിശ്വാസത്തോടെ നിന്ന ഏക രാഷ്ട്രീയ നേതാവും പി സി മാത്രമാണ്.രാഷ്ട്രീയ-സാമൂഹ്യ-സിനിമാ രംഗത്തെ പല പ്രമുഖരും ദിലീപ് ഇതു ചെയ്യുമോ എന്ന് സംശയത്തോടെ വീക്ഷിച്ചപ്പോഴും ഇതു ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് പിസി ജോര്‍ജ്ജ് ആവര്‍ത്തിച്ചത്. കൂടാതെ ദിലീപിന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തിനെ കുറിച്ച് പി സി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.ജയില്‍ സൂപ്രണ്ടറിയാതെ അങ്ങനെയൊരു കത്ത് പുറം ലോകത്തെത്തുമെന്ന് കരുതാനാവില്ലെന്നാണ് പി സി പറഞ്ഞത്.
ഇതുവരെ സൂചനകള്‍ മാത്രം നല്കി ആ ഉന്നതന്റെ പേര് വെളിപ്പെടുത്താതെ നിന്ന പി സി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ പേര് വെളിപ്പെടുത്തിയാല്‍ അത് രേഖപ്പെടുത്താതിരിക്കാന്‍ കഴിയില്ല.ആ മൊഴിയുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്താതിരിക്കാനും കഴിയില്ല.
എന്തായാലും ഇന്ന് ചോദ്യം ചെയ്യമ്പോള്‍ മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ ദിലീപ് ഈ കുറ്റകൃത്യത്തില്‍ പങ്കാളിയല്ല എന്ന നിലപാട് ആവര്‍ത്തിച്ച പി സിയ്ക്ക് താന്‍ ആരോപിച്ച ഉന്നതന്റെ പേര് വെളിപ്പെടുത്താന്‍ കഴിയണം.അല്ലാത്ത പക്ഷം പി സി ജോര്‍ജ്ജ് ജനത്തിനു മുന്നിലേക്കിറങ്ങുമ്പോള്‍ അദ്ദേഹത്തിനത് നാണക്കേടാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....