അഹമ്മദാബാദ്;ബിജെപിയുടെ വലയില്‍ വീണ് കൂറുമാറുമെന്ന ആശങ്കയില്‍ എംഎല്‍എ മാരേ രായ്ക്കു രാമാനം നാടുകടത്തി കോണ്‍ഗ്രസ്.രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി എംഎല്‍എ മാരേ വലിയ തോതില്‍ ചാക്കിട്ടു പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.തുടര്‍ന്നാണ് എംഎല്‍എ മാരേ സുരക്ഷിത കേന്ദ്രത്തിലേക്ക് മ3റ്റിയത്.
ആഗസ്റ്റ് എട്ടിനാണ് ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്.ഇത് മുന്നില്‍ കണ്ട് ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എംഎല്‍എ മാരേ മറുകണ്ടം ചാടിക്കാന്‍ ബിജെപി വലിയ തോതില്‍ ശ്രമിക്കുന്നുണ്ട്.ഇതിനകം ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു.ഈ കൊഴിഞ്ഞ#ു പോക്ക് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ആഞ്ഞു ശ്രമിക്കുന്നത്.
കോടിക്കണക്കിന് രൂപ പ്രതിഫലവും കൂറുമാറുന്ന എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നതായി കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നു.കൂടാതെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപിയില്‍ ചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
കൂറുമാറ്റത്തിന് കോടിക്കണക്കിന് രൂപ കൈക്കൂലി വാഗ്ദാനവും ചെയ്ത പൊലീസ് സൂപ്രണ്ടിനെതിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഇതിനായി നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം ഇന്‍ചാര്‍ജ് രണ്‍ദീപ്സിങ് സുര്‍ജെവാല പറഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എ പൂനഭായ് ഗാമിതിനെ താപി ജില്ല പൊലീസ് സൂപ്രണ്ട് എന്‍.കെ. അമീന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അഞ്ചുകോടി മുതല്‍ പത്ത് കോടി രൂപ വരെയാണ് വാഗ്ദാനം ചെയ്തത്.
ഇതില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തരമായി ഇടപെടണം. പൊലീസ് സൂപ്രണ്ടിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. ബി.ജെ.പി ഭരണത്തിനു കീഴില്‍ ജനാധിപത്യം വന്‍ വെല്ലുവിളി നേരിടുകയാണെന്നും സുര്‍ജെവാല പറഞ്ഞു. ഒരോദിവസവും ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....