വര്‍ക്കല : ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ സംഘപരിവാര്‍ കടന്നുകയറ്റം ഒഴിവാക്കാനായി പുതിയ ആരാധന ക്രമങ്ങളുമായി വെള്ളാപ്പള്ളിയും ശിവഗിരിമഠവും സംയുക്തമായി രംഗത്ത്. രാഷ്ട്രീയമായി ബി ജെ. പി യുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ശ്രീനാരായണ സംഘടനകളുടെ ക്ഷേത്രങ്ങളില്‍ സംഘപരിവാര്‍ പിടിമുറുക്കി തുടങ്ങിയിരുന്നു, ഇതിനെതിരെയാണ് പുതിയ ഐക്യം.
കാലങ്ങളായി അകറ്റി നിര്‍ത്തിയിരുന്ന പല സവര്‍ണ്ണ ആചാരങ്ങളും പുതിയ രീതിയില്‍ തിരികെ കൊണ്ടുവരാന്‍ സംഘപരിവാര്‍ സംഘടനകള്‍ നീക്കം തുടങ്ങിയിരുന്നു ഇതിനെ തുടര്‍ന്നാണ് ശിവഗിരി മഠത്തിനെ നേരിട്ട് ഇറക്കി വെള്ളാപ്പള്ളി നീക്കം തുടങ്ങിയിരിക്കുന്നത്. ബ്രാഹ്മണ പൂചാരികള്‍ കഴിഞ്ഞാല്‍ ഹിന്ദുമതത്തില്‍ ഏറ്റവും കൂടുതല്‍ പൂജാരികള്‍ ഉള്ളത് കേരളത്തില്‍ ഈഴവ സമുദായത്തിലാണ് ഇവരെ ഒപ്പം നിര്‍ത്തി സമുദായത്തില്‍ കടന്നു കയറാനാണ് ആര്. എസ് എസ് പദ്ധതി തയാറാക്കിയത്.
അതിനുവേണ്ടി കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഈ സമുദായത്തിലെ പൂജാരികള്‍ക്കായി വൈദികസംഘടനകളും സംഘത്തിന്റെ അനുവാദത്തോടെ രൂപീകരിച്ചിരുന്നു. എസ് എന്‍. ഡി പി യൂണിയനുകള്‍ പുറത്തിറക്കിയ ശവസംസ്കാര ചടങ്ങിനെതിരെ ഈ സംഘടന നോട്ടീസുകള്‍ അച്ചടിച്ച് പ്രചരണം തന്നെ നടത്തിയിരുന്നു . അതിനു ശേഷമാണ് ഏകീകൃത ആചാരക്രമത്തിലേക്ക് നീങ്ങാനുള്ള നീക്കം സംഘടനാ എസ് എന്‍ ഡി പി തലത്തില്‍ എടുത്തിരിക്കുന്നത്.
ഇതിനുവേണ്ടി ശ്രീനാരയണസമൂഹത്തിലെ പൂജാരിമാര്‍ക്ക് ശിവഗിരി മഠത്തില്‍ നിന്ന് പരിശീലനം നല്കി തുടങ്ങും. ഈ വര്‍ഷത്തെ ചതയം, സമാധിദിനാചരണം എന്നീ ചടങ്ങുകള്‍ക്ക് ശേഷം ഈ നടപടികള്‍ക്ക് തുടക്കമാവും. ക്ഷേത്രങ്ങള്‍ക്കും ഗുരുമന്ദിരങ്ങള്‍ക്കും രജിസ്ട്രേഷനും നിര്ബന്ധാക്കി . പുതിയ ഹൈന്ദവ രീതിയിലുള്ള ക്ഷേത്രങ്ങള്‍ വേണ്ട എന്ന നിര്‍ദ്ദേശവും ഇതിലുള്‍പ്പെടുന്നുണ്ട്.
ഇതിനാപ്പം മറ്റ് ആചാരക്രമങ്ങളും നിജപ്പെടുത്തിയിട്ടുണ്ട് അതിങ്ങനെ
ആരാധന
ഗുരുഭക്തന്റെ ആരാധനാമൂര്‍ത്തിയും ഗുരുവും ശ്രീനാരായണ ഗുരുദേവന് തന്നെയായിരിക്കണം. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലൂടെത്തിക്കണം എന്നത് ഗുരുദേവന്റെ ദിവ്യോപദേശവുമാണ്. അതുപ്രകാരം ഗുരുദേവന് ജീവിച്ചിരുന്ന കാലം മുതല്‍ക്ക് ശിവഗിരി മഠത്തില്‍ അനുഷ്ഠിച്ചുപോരുന്ന പ്രാര്‍ത്ഥനാക്രമം പിന്തുടരണം. (അതുപ്രകാരമുള്ള പ്രാര്‍ത്ഥനാഗ്രന്ഥം മഠത്തില്‍ നല്‍കും.
ശ്രീനാരായണഗുരുമന്ദിരംക്ഷേത്രം
എല്ലാ ഗ്രാമങ്ങളിലും ഗുരുമന്ദിരം അഥവാ ഗുരുദേവ ക്ഷേത്രം ഉണ്ടാകണം. ഗുരുമന്ദിരം ഗുരുവിന്റെ ഫോട്ടോയോ വിഗ്രഹമോ പ്രതിഷ്ഠിച്ച ഹാളോടുകൂടിയ ആരാധനാലയമായി സംവിധാനം ചെയ്യണം. ദേവീദേവന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അവിടെ പ്രതിഷ്ഠാപിതമായ മൂര്ത്തിയെപ്പോലെ തന്നെ ഗുരുദേവനെയും ആരാധിക്കുവാനുള്ള സംവിധാനങ്ങളുണ്ടാകണം. പുതിയതായി മറ്റു ദേവീദേവ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം.ഗുരുദേവ പ്രതിഷ്ഠയുടെ ചടങ്ങുകള്‍ ലളിതമായും എന്നാല്‍ ഗുരുദേവ കൃതികളും ഗുരുദേവ പ്രാര്‍ത്ഥനകളും ഉള്‍പ്പെടുത്തി തികച്ചും ഭക്തിപൂര്‍വ്വം നടത്തുക. ശിവഗിരി മഠത്തിന്റെ നിര്‍ദ്ദേശത്തോടുകൂടി പ്രതിഷ്ഠാചടങ്ങുകള്‍ സംഘടിപ്പിക്കുക. വൈദിക ചടങ്ങുകള്‍ , മൂന്നുദിവസങ്ങളിലായി ചുരുക്കി ലഘൂകരിച്ച്, ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ എന്ന മന്ത്രത്തോടുകൂടി ഗുരുവിന്റെ ശാന്തി ഹോമമുള്‍പ്പെടെ സംഘടിപ്പിക്കണം.( ഒഴിവാക്കപ്പെടുന്നത് ബ്രാഹ്മണപൂജാരീതിയാണ്)
ശ്രീനാരായണമാസാചരണം
ഗുരുദേവന്റെ അവതാരമാസമായ ചിങ്ങം 1 മുതല്‍ മഹാസമാധിയായ കന്നി 5 വരെ ശ്രീനാരായണമാസമായി സ്വീകരിച്ച് ഗുരുദേവകൃതികളുടെ പാരായണവും പ്രാര്‍ത്ഥനയും നടത്തണം.
വിവാഹം
സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് സന്താനങ്ങളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെയാണെന്ന് ഗുരുസന്ദേശം പ്രചരിപ്പിച്ച് വിവാഹത്തിന് മിതവ്യയം ശീലിപ്പിക്കുക.
. വിവാഹവും വിവാഹ നിശ്ചയവും കഴിവതും ലളിതവും ആര്ഭാടരഹിതവുമാക്കി നടത്തുക.
. വിവാഹ നിശ്ചയം, വിവാഹം, എന്നിവയിലെ സദ്യകളില്നിന്ന് മത്സ്യം, മാംസം, മദ്യം എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.
. വിവാഹച്ചടങ്ങുകള്‍ ഗുരുദേവ ചിത്രത്തിന് ഗുരുപൂജ നടത്തി ഗുരുഷ്ടകം, ദൈവദശകം, കന്യകാദാനം, വിവാഹമംഗളാശംസ എന്നീ ക്രമപ്രകാരം നിര്‍വഹിക്കുക.
ഗുരുദേവ ജയന്തി മഹാസമാധിദിനം
ഈ രണ്ട് പുണ്യദിനങ്ങളും പൊതുഒഴിവ് ദിനങ്ങളായി ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം കുടുബത്തിലെ മുഴുവന്‍ ആളുകളും ഗുരുജയന്തി മഹാസമാധി ദിനാചരണ പരിപാടികളില്‍ പങ്കെടുക്കണം. ഗുരുജയന്തിക്ക് ഘോഷയാത്ര, പ്രഭാഷണം, സമ്മേളനം, മഹാസമാധി ദിനത്തില്‍ മഹാസമാധി സമയമായ ഉച്ചകഴിഞ്ഞ് 3.30 വരെ നാമജപം, ഉപവാസം ആവശ്യമെങ്കില്‍ മാത്രം മന്ത്രജപത്തോടെ ശാന്തിയാത്ര, 3.30 ന് മഹാസമാധി പൂജ തുടര്‍ന്ന് അന്നദാനം (കഞ്ഞിപുഴുക്ക്) പ്രഭാഷണം എന്നിവ സംഘടിപ്പിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മരണാനന്തരചടങ്ങുകള്‍
. മരിച്ചുകഴിഞ്ഞാല്‍ ജഡം ദഹിപ്പിക്കുന്നതാണ് ഉത്തമം. മരിച്ചയാളിന്റെ ഉറ്റ ബന്ധുക്കള്‍ പത്തുദിവസത്തെ പുല ആചരിക്കുകയും പതിനൊന്നാം ദിവസം പുണ്യാഹം, ശാന്തിഹോമം എന്നിവയോടെ പുല വീടുകയും വേണം. ഇപ്പോള്‍ പലയിടങ്ങളിലും അനുഷ്ഠിച്ചുപോരുന്ന പതിനാറടിയന്തരം ആവശ്യമില്ല.
. മരണവീട്ടില്‍ പത്തുദിവസവും നിലവിളക്കുകൊളുത്തി ഉറ്റ ബന്ധുക്കള്‍ ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തണം. മരിച്ചവീട്ടില്‍ ജഡം സംസ്കരിച്ചതിനുശേഷം ലഘുവായ അന്നദാനമാകാം. അതല്ലാതെ മത്സ്യ, മാംസ, മദ്യാദികള്‍ വിളമ്പിയുള്ള സദ്യവട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
പത്തും പുലയും കഴിഞ്ഞ് വലിയ തുക ചെലവുചെയ്ത് സദ്യവട്ടങ്ങളും മറ്റും നടത്തുന്നതിന് പകരം ആ തുക ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്യുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....