നടു റോഡില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തന്റെ ഇടപെടലില്ലായിരുന്നില്ലെങ്കില്‍ സംഭവം ഒതുങ്ങി പോയെനേ എന്ന കോണ്‍ഗ്രസിന്റെ തൃക്കാക്കര എംഎല്‍എ പിറ്റി തോമസിന്റെ വാദം പൊളിയുന്നു.നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് കൃത്യത്തില്‍ പങ്കാളിയും പ്രതിയുമായ വാഹനത്തിന്റെ ഡ്രൈവര്‍ മാര്‍ട്ടിന്‍ സംവിധായകന്‍ ലാലിന്റെ വീട്ടിലേക്കാണ് നടിയെ എത്തിച്ചത്.അവിടെ വെച്ച് നടി സംഭവം വിശദമായി ലാലിനോട് പറഞ്ഞഉ.ശേഷം ലാല്‍ തന്നെയാണ് അദ്ദേഹത്തിന് മുന്‍പരിചയമുള്ള അന്നത്തെ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ വിവരം വിളിച്ചറിയിക്കുന്നതെന്നാണ് ഈ സംഭവത്തിനു ശേഷം ഫെബ്രുവരി 23 ന് മാധ്യമങ്ങളോട് ലാല്‍ വിശദീകിരിക്കുന്നത്.ലാലിന്റെ ഫോണ്‍ കോള്‍ ചെന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വലിയൊരു പൊലീസ് പട തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് ലാല്‍ തന്നെ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ എംഎല്‍എ പറഞ്ഞത് തന്റെ ഇടപെടലില്ലായിരുന്നില്ലെങ്കില്‍ ഈ കേസ് ഒതുങ്ങി പോയേനേ എന്നാണ്.എന്നാല്‍ ഈ ക്രൂര മാനഭംഗത്തിന്റെ വിശദാംശം നടിയോട് ചോദിച്ചറിഞ്ഞ ലാല്‍ മാനസീകമായി ഏറെ സമ്മര്‍ദ്ദതതിലായെങ്കിലും സമനില കൈവിടാതെ അര്‍ദ്ധരാത്രിയില്‍ തന്നെ പൊലീസില്‍ അറിയിച്ചു.പി റ്റി തോമസ് എത്തുന്നതിനു മുന്‍പ് തന്നെ ലാല്‍ സംഭവം ബെഹ്റയെ അറിയിച്ചിരുന്നു.ലാലിന്റെ വാക്കുകളില്‍ നിന്നത് വ്യക്തമാണ് .മാത്രമല്ല,ഈ കേസ് ഒതുക്കാനുളള ശ്രമങ്ങള്‍ ഉണ്ടായെന്നാണ് പി റ്റിയുടെ വാദം .എന്നാല്‍ അടുപ്പക്കാരായ സിനിമാ പ്രവര്‍ത്തകരും എംഎല്‍എയും എത്തും മുന്‍പേ സംഭവം ലാല്‍ പൊലീസില്‍ അറിയിച്ചിരുന്നു.ഇത് വ്യക്തമാക്കുന്നത് സംഭവം ഒതുക്കി തീര്‍ക്കാന്‍ യാതൊരു ശ്രമവും ഒരുഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നു തന്നെയാണ്.
എന്തായാലും പി റ്റി തോമസിന്റെ വാദം തെറ്റാണെന്ന് തെളിയുന്ന തരത്തിലുള്ളതായിരുന്നു ലാലിന്റെ അന്നത്തെ പ്രതികരണം. അന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോള്‍ യൂ ട്യൂബില്‍ ലാലിനു പറയാനുള്ളത് എന്ന ടൈറ്റിലില്‍ വൈറലാണ്.
ലാലിന്റെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
''ഒരു വലിയ സംഭവമാണ് നടന്നത്.എല്ലാവര്‍ക്കും വലിയ ദുഖമുണ്ട്.എന്നിട്ടിത്രയും ദിവസമായിട്ടും ഞാന്‍ ചാനലുകളുടെ മുമ്പിലോ പത്രങ്ങളുടെ മുമ്പിലോ ഒന്നും പറയുകയുണ്ടായിട്ടില്ല.നരാതിരുന്നത് ചാനലുകളോടോ പത്രമാധ്യമങ്ങളോടോ ഉള്ള എതിര്‍പ്പു കാരണമൊന്നുമല്ല.എന്തെങ്കിലും പറയുമ്പോള്‍ അത് കുറ്റവാളിക്ക് രക്ഷപെടാന്‍ കിട്ടുന്ന ലീഡ് ആയി മാറണ്ട,അതു വഴി അയാള്‍ രക്ഷപെടാനുള്ള അവസരമുണ്ടാകണ്ട എന്നു കരുതി തന്നെയാണ്.കാരണം ആ കുട്ടി ആദ്യം ഓടി കയറി വന്നത് ഇവിടെയാണ്.അപ്പോള്‍ അവള്‍ എന്തൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്,പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ പറയേണ്ടി വരും.അതു കൂടി അവര്‍ക്കു കിട്ടുന്ന പുതിയ അറിവായിരിക്കും.അവളെന്താണ് പൊലീസിനോട് പറഞ്ഞിരിക്കുന്നതെന്നവര്‍ക്കറിയില്ല,ഒന്നും സംഭവിച്ചിട്ടില്ലെന്നാണോ അതോ മറ്റെന്തിങ്കിലുമാണോ എന്നവര്‍ക്കറിയില്ലാത്തതുകൊണ്ടാണ്,പലപ്പോഴും സംഭവത്തില്‍ തെറ്റായ വാര്‍ത്തകള്‍ പുറത്തു വരുന്നത് പ്രതികള്‍ക്ക് സന്തോഷമുള്ള കാര്യമാണ്#ാ,ഇതും വാര്‍ത്തകള്‍ പുറത്തു വിടുന്ന മാധ്യമങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നത് അതീവ ദുഖകരമാണ്.ഏതെങ്കിലും വലിയ സംഭവങ്ങള്‍ ഉണ്ടായാല്‍ അനുനിമിഷം വാര്‍ത്ത അറിയാന്‍ ജനങ്ങള്‍ക്ക് ഇഷ്ടമാണ്,അതു നല്ലതുമാണ്.എന്നാല്‍ ആലുവയില്‍ പ്രതി ഒളിച്ചിരുപ്പുണ്ടെന്നും പ്രതിയെ തേടി പൊലീസ് പുറപ്പെട്ടിട്ടുമുണ്ടെന്ന വാര്‍ത്ത വളരെ പെട്ടന്ന് പ്രതി അറിയാനും അവിടെ നിന്നും രക്ഷപെടാനുമുള്ള സാധ്യതയുണ്ട്.അതു മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.''ലാല്‍ വിശദമാക്കുന്നു.
തുടര്‍ന്ന്''നടി ആക്രമിക്കപ്പെട്ട ദിവസം ആ പെണ്‍കുട്ടി ഓടി കയറി വന്നത് എന്റെ വീട്ടിലേക്കാണ്.സംഭവം ചോദിച്ചറിഞ്ഞ ശേഷം ഏതാണ്ട് 11.11.15 ഓടെ ഞാന്‍ പൊലീസിനെ വിളിച്ചു.പിന്നെ ഇത്തരം അതീവ ദുഖകരമായ ഒരു സംഭവമുണ്ടായി മനസ് മരവിച്ച് നില്‍ക്കുന്ന ഞാന്‍ ആരേ വിളിച്ചാല്‍ പരിഹാരമുണ്ടാകുമെന്ന് ആലോചിച്ചപ്പോള്‍ നിര്‍മ്മാതാവാ ആന്റോ ജോസഫിന്റെ കാര്യമാണ് ഓര്‍മ്മ വന്നത്.പക്ഷെ ആന്റോയെ വിളിച്ചു കിട്ടിയില്ല.പിന്നെ രഞ്ജി പണിക്കരെ വിളിച്ചു അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ട് രഞ്ജി ആലപ്പുഴയിലായിരുന്നു.തുടര്‍ന്ന് രഞ്ജിയാണ് ആന്റോയുടെ പേഴ്സണല്‍ ഫോണില്‍ വിളിച്ച് സംഭവം പറയുന്നത്.സംഭവം അറിഞ്ഞയുടനെ ഫുക്രിയുടെ സെറ്റില്‍ വെച്ച് പരിചയമുണ്ടായിരുന്ന ഡിജിപിയെ വിളിച്ചു.അദ്ദേഹം ഫോണെടുത്തു .സംഭവം പറഞ്ഞു.പരിഭ്രമിക്കണ്ടന്ന് അദ്ദേഹം പറഞ്ഞു.ഏതാണ്ട് ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പടെയുള്ള പൊലീസ് സംഘം വീട്ടിലെത്തി ചേര്‍ന്നുആന്റോയെ താനാണ് വിളിച്ചു വരുത്തിയത്.പക്ഷെ ആന്റോയാണ് സംഭവത്തിനു പിന്നിലെന്നൊക്കെ പറഞ്ഞത് തന്നെ ഒരുപാട് വേദനിപ്പിച്ചു.ആ സമയത്ത് തന്റെവീട്ടിലെത്തിയ ആന്റോ പിറ്റെ ദിവസം 11 മണിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്.ഉടന്‍ തന്നെ തിരികെ വരികയും ചെയ്തു.''ലാല്‍ കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായി ഫെബ്രുവരി 23 ന് മാധ്യമങ്ങളെ അഭിമുഖീകരിച്ച ലാല്‍ വിശദീകരിച്ച കാര്യങ്ങളുടെ പ്രസക്തഭാഗങ്ങളാണ് മുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇതില്‍ സംഭവം പൊലീസില്‍ അറിയിച്ചതും സിനിമാ ലോകത്തെ ചിലരെ അറിയിച്ചതും താനാണെന്ന് ലാല്‍ വ്യക്തമാക്കുന്നുണ്ട്
you tube link
https://www.youtube.com/watch?v=Hp12hNZ3SVE.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....