ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം).കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന സംഘപരിവാറിന്റെ ബുദ്ധി ഇവിടെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം.ഈ പ്രസ്താവനയിലൂടെ സംഘപരിവാറിന്റെ അധികാര ഭ്രമമാണ് വെളിവാക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം )ആരോപിക്കുന്നു.
അക്രമം തുടച്ചുനീക്കപ്പെടണം. ഭരണാധികാരികളുടെ പ്രാഥമിക ഉത്തരവാദിത്വവുമാണത്. എന്നാല്‍ ആ പേരു പറഞ്ഞ് ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിനെ 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിടും എന്നു ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണ്. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിലുള്ള കേരള ജനത ഇത്തരം നീക്കം ഒരിക്കലും അംഗീകരിക്കില്ല. ഗവര്‍ണറെ ആയുധമാക്കി തങ്ങളുടെ ഇംഗിതം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിച്ച മുന്‍കാല കേന്ദ്രസര്‍ക്കാരുകള്‍ക്ക് കോടതി ഇടപെടലുകളിലൂടെ അവ തിരുത്തേണ്ടിവന്ന ചരിത്രം വിസ്മരിക്കരുതെ
യുഡിഎഫില്‍ നിന്ന് പുറത്തു പോയ ശേഷം മറ്റൊരു മുന്നണിയുടെയും ഭാഗമാകാതെ നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം)ന്റെ ഇടതു പക്ഷ ചായ് വു തന്നെയാണ് സംഘപരിവാറിനെതിരെ നടത്തിയിരിക്കുന്ന ഈ പ്രസ്താവനയിലൂടെ വെളിവാകുന്നത്.മാണിയുടെയും കൂട്ടരുടെയും നോട്ടം ഇടത്തേക്കു തന്നെയാണെന്നു വ്യക്തം.പിണറായി വിജയന്‍ സര്‍ക്കാരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എങ്ങനെയും ഇടതു പാളയത്തിലെത്താനാണ് കേരളാ കോണ്‍ഗ്രസ്(എം)ശ്രമം.
എന്നാല്‍ കുറച്ചു കാലം മുന്‍പ് വരെ ജോസ് കെ മാണിക്കൊരു കേന്ദ്ര മന്ത്രി സ്ഥാനം എങ്ങനെയും തരപ്പെടുത്താന്‍ ബിജെപി ക്യാമ്പില്‍ കയറിക്കൂടാനുള്ള ക്രമങ്ങള്‍ വിഫലമായതോടെയാണ് പുതിയ ഐക്യത്തിന് മാണിക്കൂട്ടര്‍ നീക്കം നടത്തുന്നത്.അങ്ങ് കേന്ദ്രത്തില്‍ മോദിയുമായൊരു സമാവായമുണ്ടാക്കി അധികാര രാഷ്ട്രീയത്തിന്റെ അകത്തളത്തിലെത്താന്‍ പക്ഷെ കെഎം മാണി നടത്തിയ നീക്കങ്ങളൊന്നും എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം വര്‍ഷത്തിലും നടക്കാന്‍ സാധ്യത കുറവാണ്.അതുകൊണ്ടാണ് സംഘപരിവാര്‍ തീരുമാനങ്ങളില്‍ എങ്ങനെയും എതിര്‍പ്പുണ്ടാക്കി പിണറായിയുടെയും കേരളം ഭരിക്കുന്ന സിപിഎമ്മിന്റെയും ഗുഡ് ബുക്കില്‍ കയറിപ്പറ്റാന്‍ കേരളാ കോണ്‍ഗ്രസ് എം ശ്രമിക്കുന്നത്.
അടുത്തു വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കു നിന്നാല്‍ ദുര്‍ബലമാകും എന്ന് മാണി വിഭാഗത്തിനാശങ്കയുണ്ട്.നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലേക്ക് മടങ്ങനും കഴിയില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....