സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണത്തോടെ എന്‍സിപി സംസ്ഥാന ഘടകത്തിലെ ഭിന്നത മറ നീക്കി പുറത്തു വന്നു.ഉഴവൂര്‍ വിജയന്റെ മരണമുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധി മറികടക്കും മുന്‍പ് പാര്‍ട്ടിയുടെ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായല്‍ കൈയ്യേറ്റമുള്‍പ്പടെയുള്ള അഴിമതി പുറത്തു വന്നതോടെ എന്‍സിപിയിലെ ഭൂരിഭാഗവും ചാണ്ടിയോട് ഇടഞ്ഞു നില്‍ക്കുകയാണ്.കൂടാതെ ഉഴവൂര്‍ വിജയന്റെ മരണത്തിന് കാരണക്കാരനായ വ്യക്തി എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപണമുന്നയിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മയൂരിക്കെതിരായ നടപടിയുള്‍പ്പടെയുള്ള വിഷയം ചര്‍ച്ച ചെയ്യാനിരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മാറ്റി വെച്ചു.
വിവാദം രൂക്ഷമായതോടെയാണ് ഈ മാസം 20 ന് ചേരാനിരുന്ന യോഗം മാറ്റിയത്.നിലവിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഭൂരിപക്ഷവും ചാണ്ടി വിരുദ്ദ ഗ്രൂപ്പിലായതിനാല്‍ യോഗം ചേര്‍ന്നാല്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടേക്കുമെന്ന് ചാണ്ടി അനുകൂല ഗ്രൂപ്പിന് ഭയവുമുണ്ട്. 2018 ല്‍ പാര്‍ട്ടിയിലെ അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കണം.പുതിയ അധ്യക്ഷനെ കണ്ടെത്തണം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ എന്‍സിപി അഭിമൂഖീകരിക്കുന്നുണ്ട്.അംഗത്വ നടപടികള്‍ പൂര്‍ത്തിയാക്കി വേണം താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്തു നിന്ന് ടി പി പീതാംബരന്‍ മാസ്റ്ററെ മാറ്റി പകരം പുതിയ പ്രസിഡന്റിന് ചുമതല നല്‍കാനാകൂ.
വിജയന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്തിക്ക് വിജയന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിജയന്റെ ഉഴവൂരിലെ വീട്ടിലെത്തി ബന്ധുക്കളില്‍ നിന്ന് പൊലീസ് തെളിവെടുത്തു.
ഈ സാഹചര്യത്തില്‍ മയൂരിക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാവുന്നില്ലെങ്കില്‍ എന്‍.സി.പി യില്‍ വലിയ പൊട്ടിത്തെറിക്ക് അത് വഴിയൊരുക്കും. നേരത്തെ എന്‍.സി.പിയില്‍ എത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ് എസ് പ്രവര്‍ത്തകര്‍ മാതൃപാര്‍ട്ടിയിലേയ്ക്കു മടങ്ങുമെന്ന പ്രചാരണം ശക്തമാണ്. ഭൂമി കൈയ്യേറ്റആരോപണം മുറുകിയതോടെ തോമസ് ചാണ്ടിയെ പുറത്താക്കി എ. കെ.ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഹണിട്രാപ്പ് കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....