തളര്‍ന്നും തകര്‍ന്നും പോകുമായിരുന്ന ഇടത്തുനിന്നു സ്‌നേഹവും സൗഹൃദവും സഹൃദയത്വവും സര്‍ഗ്ഗാത്മകതയും കൊണ്ട് നിരാശകളെ നിരാകരിക്കാന്‍ പ്രേരിപ്പിച്ച പി കെ അജിത്കുമാര്‍ ഇനി ഓര്‍മ്മ. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
അജിത്തിന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാരും വീട്ടുകാരും സഹപ്രവര്‍ത്തകരും ജൂണ്‍ 17 നു കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററില്‍ ഒത്തുചേര്‍ന്നിരുന്നു. യൗവനത്തില്‍ ആദ്യം വേഗതക്കുറവായും പിന്നീട് മുടന്തായും ഒടുവില്‍ സമസ്തചലനങ്ങള്‍ക്കുമുള്ള പിടിച്ചുകെട്ടായും വന്നെത്തിയ രോഗം മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുമായിരുന്ന സ്വന്തം ജീവിതത്തെ അജിത് സുന്ദരവും നാനാര്‍തഥവുമുള്ള സര്‍ഗ്ഗാനുഭവമാക്കി. തളര്‍ന്നും തകര്‍ന്നും പോകുമായിരുന്ന ഇടത്തുനിന്നും കൂട്ടുകാര്‍ക്കിടയില്‍ ഊര്‍ജ്ജവും ഉണ്മയും സഹൃദയത്തവുമുള്ള സൗമ്യസാന്നിധ്യമായി അജിത് സ്വയം ആവിഷ്‌കരിച്ചു. അജിത് അങ്ങനെ നന്മയും പ്രസാദാത്മതയും ഇഴപിരിച്ച വ്യത്യസ്തമായ അതിജീവന മാതൃകയായി.
കോട്ടയം വേളൂര്‍ പേരകത്തുശ്ശേരില്‍ റിട്ട ആര്‍മി ഉദ്യോഗസ്ഥന്‍ പരേതനായ പി കൃഷ്ണന്റെയും റിട്ട ഹെഡ് മിസ്ട്രസ് ലീലാമ്മയുടെയും ആറ് മക്കളില്‍ രണ്ടാമനാണ് അജിത്. കുട്ടിക്കാലത്തു കുസൃതിയും തമാശയും ആരോഗ്യയും സൗന്ദര്യവുമുള്ള മിടുക്കന്‍. വേളൂര്‍ യു പി സ്‌കൂളിലും കോട്ടയം സി എം എസ് ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം. നാട്ടകം ഗവ കോളജില്‍ തുടര്‍വിദ്യാഭാസം.
സ്‌കൂള്‍-കോളജ് പഠനകാലത്തു മികച്ച എന്‍ സി സി കേഡറ്റ്. എഴുപതുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ ജില്ലാ നേതൃനിരയില്‍. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥി. സംഘടനയുടെ കലാ-സാംസ്‌കാരിക വിഭാഗമായ കലാവേദിയുടെ ജില്ലാ കണ്‍വീനര്‍. ദില്ലിയില്‍ നടന്ന വിശ്വ യുവക് കേന്ദ്രത്തിന്റെ 10 ദിവസത്തെ ക്യാമ്പില്‍ കേരളത്തിന്റെ പ്രതിനിധി.
എഴുപതുകളുടെ ഒടുവില്‍ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരിക്കെയാണ് അജിത്തിന്റെ ശരീരപേശികള്‍ പണിമുടക്കി തുടങ്ങിയത്. പ്രോഗ്രസ്സിവ് മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക വൈകല്യം ശരീരചലനങ്ങളെ വരിഞ്ഞു മുറുക്കിത്തുടങ്ങി . സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജേഷ്ഠന്‍ ചലനരഹിതമായ വഴികളിലേക്ക് മുടന്തി ഇഴയുന്നത് ചങ്കിടിപ്പോടെ അജിത് കണ്ടറിഞ്ഞു. പതിവ് ചര്‍ച്ചകള്‍ക്ക് ശേഷം കൂട്ടുകാര്‍ക്കൊപ്പം രാത്രി ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നിറങ്ങുമ്പോള്‍ കാലുറക്കാതെ ഭിത്തിയില്‍ ചാരി നില്‍ക്കുമ്പോള്‍ വരുംദിനങ്ങളില്‍ തനിക്കും വന്നെത്തുന്ന രോഗത്തിന്റെ പൂക്കളെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ മനസ്സിനെ ഒരുക്കി. പതിനെട്ടു വയസ്സില്‍ രോഗമെത്തുംമുമ്പ് നേരിടാന്‍ സ്വന്തം അനുജനെ മാനസികമായി തയ്യാറാക്കി.
അജിത് എന്നും ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ചു. സൗഹൃദക്കൂട്ടങ്ങളില്‍ ആ കണ്ണുകള്‍ തിളങ്ങി. 1970 കളില്‍ ആരംഭിച്ചു, കോട്ടയത്തും കൊച്ചിയിലും തിരുവനന്തപുരത്തും ഒക്കെയായി വളര്‍ന്നു പടര്‍ന്ന്, രാഷ്ട്രീയ-കലാ-ചലച്ചിത്ര സാംസ്‌കാരിക രംഗങ്ങളെ സ്വയം വ്യാഖ്യാനിച്ച ഒട്ടനവധി ആളുകളുടെ ഇന്നും തുടരുന്ന സൗഹൃദക്കൂട്ടായ്മ്മ നിലനിര്‍ത്തുന്ന കാണാച്ചരടായി. സി കെ ജീവന്‍ ട്രസ്റ്റിന്റെ പ്രോഗ്രാം കോഡിനേറ്ററായി. തനിക്കു എത്താവുന്നിടത്തെല്ലാം സ്വയം ചലിപ്പിക്കുന്ന വീല്‍ ചെയറുമായി എത്തി.
കഴിഞ്ഞ 28 വര്‍ഷമായി മുണ്ടക്കയത്തെ വീടിന്റെ വാതിലുകള്‍ സൗഹൃദം ചേക്കേറുന്ന ചില്ലകളാക്കി. അവിടത്തെ ജ്യോതി ഗ്യാസ് ഏജന്‍സി ഉടമയായി. ജീവനക്കാരുടെ അജിത് സാറായി.... അജിത് ഇനി പകരം വെക്കാനില്ലാത്ത മരിക്കാത്ത ഓര്‍മ്മ...
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....