ന്യൂഡല്‍ഹി: ഡോക ലായില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ ശ്രമത്തെത്തുടര്‍ന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ശമനമാകുന്നുവെന്ന് സൂചന. ഇരുരാജ്യങ്ങളും ഇവിടെ നിന്നും സൈനികരെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം. വിദേശകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ഇരു രാജ്യങ്ങളും തമ്മില്‍ ദിവസങ്ങളായി നടന്നു വന്ന നയതന്ത്രതല ചര്‍ച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. സൈനികരുടെ പിന്മാറ്റം ഇതിനോടകം തന്നെ ആരംഭിച്ചുവെന്നും തോട്ടടുത്ത ദിവസങ്ങളില്‍ തന്നെ സൈനിക പിന്മാറ്റം പൂര്‍ത്താകുമെന്നും വിദേശകാര്യ മന്ത്രാലയറ വൃത്തങ്ങള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ, ജൂണ്‍ 16നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡോക ലാ മേഖലയില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ചൈന റോഡ് നിര്‍മാണം നടത്താന്‍ ശ്രമിച്ച മേഖല ഇന്ത്യ, ഭൂട്ടാന്‍, ടിബറ്റ് മേഖലയില്‍ വരുന്നതാണ്. ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ ഭൂട്ടാന്‍ സര്‍ക്കാരും ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ചൈന അതിര്‍ത്തി അടച്ചിരുന്നു. ഡോക ലായില്‍ല്‍ സംഘര്‍ഷ സാധ്യത ഏറിയതോടെ ഇരുരാജ്യങ്ങളും ഇവിടെ നിരവധി സൈനികരെ വിന്യസിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....