കഠിനം കാരാഗൃഹ വാസം; രണ്ട് കേസുകളിലായി ഗുര്‍മീതിന്റെ ശിക്ഷ; ഇരുപത് വര്‍ഷം തടവും മുപ്പത് ലക്ഷം പിഴയും. ചണ്ഡിഗഡ്ന്മ മാനഭംഗക്കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് പ്രത്യേക സിബിഐ കോടതി 20 വര്‍ഷം കഠിന തടവ് വിധിച്ചു. രണ്ട് കേസുകളിലായി 10 വര്‍ഷം വീതമാണു തടവുശിക്ഷ വിധിച്ചത്. കോടതിവിധിയുടെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ശിക്ഷയുടെ കാര്യത്തില്‍ വ്യക്തത വന്നത്. നേരത്തേ 10 വര്‍ഷം തടവും മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും ...
അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്നായിരുന്നു കൂപ്പുകൈകളോടെ ഗുര്‍മീത് കോടതിയോട് അപേക്ഷിച്ചത്.
ജയിലിലെ വായനാ മുറിയിലാണ് താല്‍ക്കാലിക കോടതി സജ്ജമാക്കിയത്. അഭിഭാഷകരുള്‍പ്പടെ എട്ടു പേര്‍ മാത്രമാണ് വിധി പ്രഖ്യാപിക്കുന്ന വേളയില്‍ ജയിലിലെ വായനാ മുറിയിലുണ്ടായിരുന്നത്.ഗുര്‍മീതിന്റെ പ്രായം കണക്കിലെടുത്ത് തടവു ശിക്ഷ ഏഴു വര്‍ഷം മാത്രമേ നല്‍കാവൂ എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്
മാനഭംഗക്കേസില്‍ ദേരാ സച്ചാ സൗദി തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ ശിക്ഷ പ്രഖ്യാപിക്കുന്നതിനായി ജഡ്ജി റോത്തക്കില്‍ എത്തിയത്. ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടര്‍ മാര്‍ഗമാണ് റോഹ്തക്കിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിയത്
കോടതിയും പരിസരവും കനത്ത സുരക്ഷ വലയത്തിലാണ്. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു ചുറ്റും 3,000 അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം റോഹ്തക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ അതുല്‍കുമാര്‍ അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....