പ്രതിവര്‍ഷം 11 ലക്ഷം രൂപയായി സ്വാശ്രയ ഫീസിനെ നിലനിര്‍ത്തിയ കോടതി വിധിയില്‍ നടപടികളൊന്നും സ്വീകരിക്കാത്ത ഇടതു സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്. വിദ്യാഭ്യാസ കച്ചവടത്തിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ജയശങ്കറിന്റെ പോസ്റ്റില്‍ ഇടതു പാര്‍ട്ടിയെയും സര്‍ക്കാരിനെയും കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
'അല്ലാ അല്ലാ, തിരിച്ചടിയല്ല.. സ്വാശ്രയ മേടിക്കല്‍ കോളേജ് കേസിലെ സുപ്രീം കോടതി ഉത്തരവ് ഇടതു മുന്നണി സര്‍ക്കാരിനോ വിപ്ലവപ്പാര്‍ട്ടിക്കോ തിരിച്ചടിയല്ല. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ കോടതി ചെയ്തിട്ടുളളത്. പ്രതിവര്‍ഷ ഫീസ് 11ലക്ഷം, കോഴ്‌സിനു മൊത്തം അരക്കോടി.
ഇതിലും കുറഞ്ഞ നിരക്ക് നിശ്ചയിച്ചാല്‍ പാവം സ്വാശ്രയ മുതലാളിമാര്‍ക്കു നഷ്ടം വന്നേനെ. അവര്‍ മേടിക്കല്‍ കോളേജ് പൂട്ടി മത്തിക്കച്ചോടത്തിന് പോയേനെ. അത് അറിയാവുന്നതു കൊണ്ടാണ് സര്‍ക്കാര്‍ വക്കീല്‍ ഉരുണ്ടുകളിച്ചതും ഇതുപോലെ ഒരു ഉത്തരവ് നേടിയെടുത്തതും. ഇപ്പോള്‍ പഴി കോടതിക്ക്, ലാഭം മുതലാളിമാര്‍ക്ക്, പ്രതിഷേധിക്കാനും സമരം ചെയ്യാനുമുളള അവസരം നമുക്ക്.
കോടതിവിധി അറിഞ്ഞ് ചില വിദ്യാര്‍ഥികള്‍ പൊട്ടിക്കരഞ്ഞു, രക്ഷിതാക്കള്‍ മോഹാലസ്യപ്പെട്ടു എന്നൊക്കെ ചില ബൂര്‍ഷ്വാ പത്രങ്ങള്‍ പറയുന്നത് പച്ചക്കളളമാണ്. കുട്ടികളും മാതാപിതാക്കളും ആനന്ദാശ്രു പൊഴിക്കുകയാണുണ്ടായത്.
അരക്കോടി എടുക്കാനില്ലാത്ത കുട്ടികള്‍ മേടിക്കല്‍ കോളേജില്‍ പഠിക്കണം എന്ന് ആഗ്രഹിക്കുന്നതേ തെറ്റാണ്; പാര്‍ലമെന്ററി അവസരവാദമാണ്. മാര്‍ക്‌സിസത്തിന് എതിരാണ്. കാശില്ലാത്ത കുട്ടികള്‍ MBBSനു പോയി ആയുസ്സു പാഴാക്കാതെ സര്‍ക്കാര്‍ കോളേജില്‍ ഫീസേ കൊടുക്കാതെ BAക്കോ BScക്കോ നടക്കട്ടേ, എത്തപ്പൈയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കട്ടേ, പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചും ജഡ്ജിമാരെ നാടുകടത്തിയും നേതാക്കന്മാരാകട്ടേ എമ്മല്ലേമാരും മന്ത്രിമാരും ആകട്ടേ. കാശും പണവും ഉണ്ടാകുമ്‌ബോള്‍ മക്കളെ സ്വാശ്രയത്തിലോ ബെര്‍മിങ്ഹാമിലോ വിട്ടു പഠിപ്പിക്കട്ടേ. വിപ്ലവം ജയിക്കട്ടേ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....