News Beyond Headlines

08 Friday
May

നാട്ടിന്‍ പുറങ്ങളില്‍ ഓണമുണ്ണാനും ഓണസമ്മാനം വാങ്ങാനും വിദേശികള്‍ക്ക് അവസരമൊരുക്കി ടൂറിസം വകുപ്പ്‌

തിരുവനന്തപുരം: വിദേശികള്‍ക്ക് ഓണം ആഘോഷിക്കാന്‍ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. ഇതാദ്യമായി വിദേശികള്‍ക്കും സ്വദേശികള്‍ക്കും നാട്ടിന്‍പുറങ്ങളിലെത്തി ഓണസദ്യയില്‍ പങ്കെടുക്കാനും ഓണക്കളികള്‍ കാണാനും ടൂറിസംവകുപ്പ് അവസരമൊരുക്കുന്നു. ഉത്തരവാദിത്വ ടൂറിസം മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'നാട്ടില്‍ പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം' എന്ന വിനോദസഞ്ചാര പരിപാടി സെപ്റ്റംബര്‍ 30 വരെ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത് വയനാട്, കുമരകം, കോവളം, വൈക്കം, ബേക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഇവിടങ്ങളിലെ താത്പര്യമുള്ള കുടുംബങ്ങള്‍ക്ക് അവരവരുടെ വീടുകളില്‍ സഞ്ചാരികളെ സ്വീകരിച്ച് ഓണസദ്യ നല്‍കാം. ഇത് തദ്ദേശീയര്‍ക്ക് വരുമാനമാര്‍ഗവുമാവും. പ്രദേശത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് വള്ളയാത്ര, കയര്‍ നിര്‍മാണം, മീന്‍പിടിത്തം, കള്ള് ചെത്ത്, തെങ്ങുകയറ്റം, മണ്‍പാത്ര നിര്‍മാണം എന്നിവയും ഓണക്കളികളും കലാരൂപങ്ങളും സഞ്ചാരികളെ പരിചയപ്പെടുത്തും. ഇതോടൊപ്പം നാടന്‍ പച്ചക്കറികള്‍, ഖാദിവസ്ത്രം, പ്രാദേശിക ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവ വാങ്ങാന്‍ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കും. ഒരു കുടുംബത്തിന് അല്ലെങ്കില്‍ നാലംഗ സംഘത്തിന് 2000 മുതല്‍ 8000 രൂപവരെയാണ് വിവിധ സ്ഥലങ്ങളിലെ പാക്കേജിന്റെ ചെലവ്. ഇതില്‍ യാത്രാക്കൂലി ഉള്‍പ്പെടുന്നില്ല. വിശദവിവരങ്ങള്‍ 0471-2560439 എന്ന ഫോണ്‍നമ്ബരില്‍ ലഭിക്കും

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....