ആലപ്പുഴ : എസ് എന്‍ ഡി പിയെ മുന്നില്‍ നിര്‍ത്തി തുടങ്ങിയ രാഷ്ട്രീയ നീക്കത്തില്‍ വിലപേശി ഒന്നും നേടാന്‍ കഴിത്താതതിന്റെ നാണക്കേടില്‍ സംസ്ഥാന സമിതി വിളിക്കാന്‍ തുഷാറിന്റെ തീരുമാനം.
എതു യോഗത്തിനെത്തിയാലും ബോര്‍ഡ് പ്രസിഡന്റ് സ്ഥാനങ്ങള്‍ തുടങ്ങി ഗ്യാസ് സിലണ്ടര്‍ അപേക്ഷയുടെ വരെ പരാതിയുമായി നില്‍ക്കുന്ന അണികള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ സാധിക്കാത്തതാണ് തുഷാറിനെ മാനസിക അവസ്ഥയില്‍ എത്തിയ്യിരിക്കുന്നത്. കെ എം മാണിയുടെ മാര്‍ഗം പിന്‍തുടര്‍ന്ന് സ്വതന്ത്ര പാര്‍ട്ടിയായി നിലനില്‍ക്കാനും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിലപേശി കാര്യങ്ങള്‍ നേടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടി നടത്തക്കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക ബാധ്യതയാണ് ബി ഡി ജെ എസിനെ വലയ്ക്കുന്നത്. സംഘടനയുടെ ഫണ്ട് പിരിവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പേരിനുപോലും 5 പൈസ എങ്ങും നിന്നും കിട്ടിയില്ല. നിലവില്‍ എസ് എന്‍ ഡി പി യോഗത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവരുടെ യാത്രകളെല്ലാം , അത് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം.
അതുപോലെ എന്‍ഡിഎ കേരളഘടകത്തില്‍ കണ്‍വീനറായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു മറുപടി പറയാന്‍ അവസരം നല്‍കാതെ ബി ജെ പി അപമാനിച്ചതിനു തൊട്ടു പിന്നാലെയാണ് പുതിയ നീക്കങ്ങള്‍..
അതേസമയം, മുന്നണി സംവിധാനത്തില്‍ അധ്യക്ഷ സ്ഥാനത്തുള്ള ചെയര്‍മാന്‍ യോഗം നടത്തുമ്പോള്‍ മറുപടി നല്‍കേണ്ടത് കണ്‍വീനറാണെന്നു മുന്നണിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നു. മാത്രമല്ല, മുന്നണി യോഗങ്ങള്‍ക്കു മുന്നൊരുക്ക യോഗം നടത്തുന്ന പതിവും കഴിഞ്ഞ ദിവസം പാലിച്ചില്ലെന്നു നേതാക്കള്‍ പറയുന്നു.
ബി ഡി ജെ എസ്സിനെ ഉള്‍പ്പെടുത്തി എന്‍ഡിഎ രൂപീകരണത്തിനു മുന്‍കൈ എടുത്ത ബിജെപി കേന്ദ്ര നേതൃത്വത്തിനു തന്നെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം എന്നായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. തങ്ങള്‍ക്ക് ഇവരെ വേണ്ടന്ന് ബി ജെ പി യിലെ രണ്ട് വിഭാഗവും തീരുമാനം പറഞ്ഞു കഴിഞ്ഞു.
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേല്‍ശാന്തി പ്രശ്നത്തില്‍ എസ്എന്‍ഡിപിയും ബിഡിജെഎസും ശക്തമായ നിലപാട് എടുത്തപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം മൗനം പാലിച്ചതിനെ എല്ലാ ഘടക കക്ഷികളും വിമര്‍ശിച്ചു. സിപിഎം നേതാവ് പ്രതിഭാഹരി എംഎല്‍എ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ബിജെപി നേതാവ് ഒ. രാജഗോപാല്‍ മൗനം പാലിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. ഒടുവില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചെങ്കിലും അസ്വാരസ്യത്തിന് അയവു വന്നില്ല. ഭാവി പരിപാടി തീരുമാനിക്കാന്‍ ബിഡിജെഎസ് നേതൃയോഗം എന്‍ഡിഎയില്‍ തുടരണോ എന്നു തീരുമാനിക്കാന്‍ ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ഉടന്‍ ചേരുമെന്നാണു സൂചന.
യുഡിഎഫിലേക്ക് എം.എം. ഹസന്‍ ക്ഷണിക്കുകയും എല്‍ഡിഎഫില്‍ ചേരണമെന്നു വെള്ളാപ്പള്ളി നടേശന്‍ നിര്‍ദേശിക്കുകയും ചെയ്തതിന്റെ പശ്ചാത്തലവും നേതൃയോഗ ചര്‍ച്ച ചെയ്യും. അതിനുശേഷം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ സന്ദര്‍ശിച്ച് നിലപാട് അറിയിച്ച് മുന്നണിയില്‍ നിന്ന് പിടിയിറങ്ങും.
ബിഡിജെഎസിനെ പറഞ്ഞു പറ്റിച്ചുവെന്നാണു നിലപാട്. കേന്ദ്രം ഒന്നും തന്നില്ലെന്നു ബിജെപി നേതാക്കളും എന്‍ഡിഎ യോഗത്തില്‍ പറഞ്ഞപ്പോള്‍ ബിജെപിക്കു ലഭിച്ച സ്ഥാനങ്ങളുടെ കണക്കു സഹിതം ബിഡിജെഎസ് തിരിച്ചടിച്ചു.കേന്ദ്ര സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ പദവികള്‍ കിട്ടിയാലും കാര്യമില്ലെന്ന നിലപാടാണു ബിഡിജെഎസിന്. മറ്റു ഘടക കക്ഷികള്‍ക്കും മുന്നണിയില്‍ തുടരുന്നതില്‍ തൃപ്തിയില്ല. കേന്ദ്ര നേതൃത്വം ഇടപടട്ടെയെന്നു കേരള ബിജെപി എന്‍ഡിഎ യോഗത്തില്‍ അനുനയത്തിന്റെയും കൈയൊഴിയുന്നതിന്റെയും നിലപാടാണു ബിജെപി എടുത്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....