തൃശൂര്‍ : പണം വാങ്ങി വാര്‍ത്ത പ്രസദ്ധീകരിക്കുന്നതിനെ പെയ്ഡ് ന്യൂസില്‍പെടുത്തി വേണമെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടുന്ന അവസ്ഥയില്‍ എത്തിക്കാം. പക്ഷെ കണ്‍മുന്നില്‍ നടക്കുന്ന സംഭവം കണ്ടില്ലന്ന് നടിച്ചാലോ, അതും പട്ടണിപ്പാങ്ങളായുള്ള തൊഴിലാളികളുടെ സങ്കടങ്ങള്‍.
ഹൈക്കോടതിക്ക് മുന്നില്‍ വക്കീലുമാരുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഭരണഘടനയുടെ നാലം തൂണെന്ന് പറഞ്ഞ് മേനി പൂണ്ടവരാണ് പൂരത്തിന്റെ നാട്ടിലെത്തിയപ്പോള്‍ കണ്ണും അടച്ചു പൂട്ടി നിന്നശേഷം ഓണക്കോടി കയ്യും നീട്ടി വാങ്ങുന്നത്.
കേരളമാകെ വേരോട്ടമുള്ള മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘടനയുടെ മറവിലാണ് ആളൊന്നുക്ക് 7000 രൂപയുടെ വീതം ഗിഫ്റ്റ് വൗച്ചര്‍ പ്രമുഖ വസ്ത്ര വ്യാപാരിയില്‍ നിന്ന് വാങ്ങി നൂറിനടുത്തുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്യ്തിരിക്കുന്നത്. തൊഴിലാളി സംഘടനാ നേതാക്കള്‍ പന്ന് വിപ്ളവം പറഞ്ഞ് നാടുമുഴുവന്‍ സെമിനാറുകളും ലേഖനങ്ങളും കൊണ്ട് നിറയ്ക്കുന്നവരാണ് ലക്ഷങ്ങളുടെ സമ്മാനം കൈനീട്ടി വാങ്ങുന്നതിനുള്ള അരങ്ങ് ഒരുക്കിയത്.
തൊഴിലവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച സ്ത്രീ തൊഴിലാളികളെ പുറത്താക്കിയ വസ്ത്രവ്യാപാര ശാലയ്ക്കെതിരെയുള്ള പ്രതിഷേധ സമരം ശക്തമാക്കാനുള്ള നകക്കം സജീമായി നടക്കുന്നതിനിടയിലാണ് കൈമടക്ക് കോടി നല്‍കി എല്ലാവരെയും കീശലയിലാക്കിയിരിക്കുന്നത്. തൊട്ടതിരും പിടിച്ചതുമെല്ലാം, നക്സലിസവും, കമ്മ്യൂണിസവും പറയുന്ന വമ്പമാരും, ട്രേഡ്യൂണിയന്‍ രംഗത്ത് പലരുടെയും വിജയത്തിനു പിന്നില്‍ തങ്ങളാണന്ന് വമ്പു പറയുന്നവരും മുതലാളിയുടെ കമ്മാനം ഒരു ഉളുപ്പുമില്ലാതെ വാങ്ങി എന്നതാണ് പുറത്തുവരുന്ന വിവരം.
നാലുമാസമായി തുടരുന്ന സമരത്തെ പുഛിച്ചു മാനേജ്മെന്റിനെ തിരായ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ്ണ പിന്തുണയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സി പി ഐയും എ ഐ ടിയുസിയും. മണിക്കൂറുകള്‍ നീണ്ട അടിമപ്പണിയും തുഛമായ വേതനവും നല്‍കുന്ന ഉടമകള്‍ പ്രതിമാസം കോടികളാണ് ലാഭമുണ്ടാക്കുന്നത്. വന്‍ ജനകൂട്ടത്തേ സംഘടിപ്പിച്ച് സമരം ആളികത്തിക്കാനാണ് നീക്കം.
ചൂഷണത്തിനെതിരേ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ട സമോര്‍ട്ട്. സമരത്തിനു നേതൃത്വം നല്കുന്നത് ഇപ്പോള്‍ ഐ.ഐ.ടി.യൂ സി ആണെങ്കിലും ഇടത് പ്രസ്ഥാനങ്ങള്‍ ഒന്നാകെ സമരം ഏറ്റെടുക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി തൃശൂരിലെ ആസ്ഥാനത്ത് വന്ന് ചര്‍ച്ച നടത്തി തൊഴിലാളികളേ തിരിച്ചെടുക്കാനും മിനിമം വേതനം ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചതാണ്. ഇത് നടപ്പിലായിട്ടില്ല.
ബി.ജെ.പിയും കോണ്‍ഗ്രസും പൂര്‍ണ്ണമായി കൈയ്യൊഴിഞ്ഞ സമരമാണ് ഇടത് പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും കല്യാണ്‍ മാനേജ്മെന്റിന് വളരെ അനുകൂലമായ നിലപാടാണിപ്പോഴും ഉള്ളത്. അതിനിടയിലാണ് ഓണക്കോടി നല്‍കി വാര്‍ത്തകള്‍ തമസ്‌കരിപ്പിക്കാന്‍ നീക്കം തുടങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....