നടി കേസ് സിനിമാ തിരക്കഥ പോലെയാണോ എന്ന രൂക്ഷമായ പരാമര്‍ശം കഴിഞ്ഞ ദിവസം കോടതി ചോദിച്ചത് അന്വേഷണ സംഘത്തെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.ഇതുവരെ പൊലീസിന് ഈ കേസില്‍ കിട്ടിയിരുന്ന മുന്‍തൂക്കമാണ് കഴിഞ്ഞ ദിവസത്തെ കോടതിയുടെ പരാമര്‍ശത്തോടെ നഷ്ടമായിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ഇതുവരെ അന്വേഷണ സംഘത്തിന് കൃത്യമാതെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് സൂചന
നടനെതിരെ പൊലീസിന്റെ പക്കല്‍ തെളിവുകളില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും പക്ഷം.കഴിഞ്ഞ തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച സമയത്ത് അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ കോടതിയില്‍ പൊലീസ് നല്‍കിയ മുദ്രവെച്ച കവറില്‍ കാര്യമായ തെളിവികളൊന്നുമില്ലെന്നുള്ള റിപ്പാര്‍ട്ടുകളും പുറത്തു വന്നിരുന്നു.മാത്രമല്ല നടിയെ ആക്രമിച്ചപ്പോള്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും കൂട്ടരും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഈ ദൃശ്യങ്ങളുടെ കോപ്പി പൊലീസിന് മറ്റെവിടെ നിന്നെങ്കിലും പൊലീസിന് ലഭിച്ചതായും സൂചനയില്ല.ഇത്തരമൊരു കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങളോ അവ പകര്‍ത്തിയ ഫോണോ കണ്ടെത്താന്‍ കഴിയാത്തതു തന്നെയാണ് കേസിന്റെ മുന്നോട്ടുള്ള നീക്കത്തിന് അന്വേഷണ സംഘത്തിനുണ്ടായിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പള്‍സര്‍ സുനിയുടെ ആദ്യത്തെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും അയാളുടെ സുഹൃത്തും പൊലീസിന് മൊഴി നല്‍കിയിരുന്നു.
അന്വേഷണം
എന്തായാലും അടുത്ത ദിവസം ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ നടനെതിരെ കൃത്യമായ തെളിവുകളില്ലാതെ അന്വേഷണ സംഘത്തിന് കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിയില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....