രാമലീല റിലീസ് ചെയ്യാനിരിക്കെയാണ് സിനിമയിലെ നായകനടനായ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ പോകുന്നത്.ഇതോടെ നവാഗത സംവിധായകനായ അരുണ്‍ഗോപിയുടെ രാമലീല റിലീസ് പരുങ്ങലിലായി.നടനെ എതിര്‍ത്ത് സിനിമാരംഗത്തു തന്നെയുള്ള പ്രമുഖര്‍ എത്തിയതും,ദിലീപിന്റെ അറസ്റ്റോടെ തീയേറ്ററുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കുറഞ്ഞതും അരുണിന്റെയും പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെയും നില പരുങ്ങലിലാക്കി.എന്നാല്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങുമ്പോള്‍ ചിത്രം റിലീസ് ചെയ്യാമെന്ന കണക്കുകൂട്ടലുകളും പാടേ തെറ്റി.ജാമ്യത്തിനായി അഞ്ചു തവണ കോടതിയിലെത്തിയെങ്കിലും കോടതി കനിഞ്ഞില്ല,തുടര്‍ന്നാണ് ദിലീപിനെ കൂടാതെ നിരവധി പേരുടെ അധ്വാനത്തിന്റെ തുകയായ സിനിമ തീയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാവ് ശ്രമിച്ചത്.ഇതിനിടെ ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിനായി നടന്‍ ആലുവയിലെ വീട്ടിലെത്തിയതും നടനെതിരെ കത്തിജ്വലിച്ചു നിന്ന ജനവികാരത്തിന് തെല്ലൊരു ശമനമുണ്ടായതും.അങ്ങനെ നവരാത്രി ചിത്രമായി ഈ മാസം 28 ന് ചിത്രം തീയേറ്ററുകളിലെത്തിക്കാനിരിക്കെയാണ് നടന്റെ പൊതുജീവതവും സ്വകാര്യ ജീവിതവും ഉള്‍ക്കൊള്ളിച്ച് സിനിമയുടെ മൂന്നര മിനിറ്റ് നീളുന്ന കിടിലന്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.രാമലീലയ്ക്കായി ജനങ്ങളെ തീയേറ്ററുകളിലെത്തിക്കാനുള്ള അണിയറക്കാരുടെ അവസാന ശ്രമമെന്ന നിലയിലാണ് പുതിയ ടീസര്‍.
പുതിയ ടീസറില്‍ മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുന്നതും ,ദിലീപിനെ കോടതിയിലെത്തിക്കാന്‍ പൊലീസ് ബന്ധവസ്സില്‍ കൊണ്ടു പോകുന്നതും അച്ഛന്റെ ശ്രാദ്ധത്തിനെത്തുന്നതും മുന്‍പെങ്ങോ ഏതോ ചാനലുകാര്‍ എടുത്ത അഭിമുഖത്തിന്റെ ദൃശ്യങ്ങളുമൊക്കെ ഉപ്പെടുത്തിയിട്ടുണ്ട്.ആരോ ചെയ്ത പാപത്തിന്റെ ഫലം പേറി രാമന്‍ നാടുവിട്ടു കാടുകേറിയെന്നാണ് ടീസറിലെ ഗാനരംഗം.പിന്നെ തന്നെ വിശ്വസിക്കുന്നവര്‍ ,വിശ്വസിക്കുന്ന കുടുംബപ്രേക്ഷകര്‍ ഉറപ്പായും തീയേറ്ററുകളില്‍ രാമലീല കാണാനെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ നായകനായ ദിലീപ് പറയുന്നിടത്താണ് ടീസര്‍ അവസാനിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....