സോളാര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് ശിവരാജന്‍ ഇന്ന് റിപ്പോര്‍ട് നല്‍കിയേക്കുമെന്ന് സൂചന.എന്നാല്‍ റിപ്പോര്‍ട് അന്തിമ പണിപ്പുരയിലാണെന്നും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇന്ന് റിപ്പോര്‍ട് നല്കാനാകുമോയെന്ന കാര്യത്തില്‍ തീരുമാനമില്ലെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീന്‍ അറിയിച്ചു.മൂന്നര വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടാണ് നാളെ മുഖ്യമന്ത്രിക്ക് കൈമാറുന്നത്.അന്വേഷണ ഘട്ടത്തില്‍ ആറുമാസത്തേക്കാണ് കമ്മീഷനെ നിയമിച്ചത്.പിന്നീട് പലപ്പോഴായി സമയം നീട്ടി നല്‍കുകയായിരുന്നു
കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ പ്രശ്നത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഏറെ പേരുദോഷമുണ്ടാക്കിയിരുന്നു.പ്രവര്‍ത്തന കാലയളവില്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ പതിനാലു മണിക്കൂറാണ് ചോദ്യം ചെയ്തത്.പിന്നീട് പലതവണ കമ്മീഷന്റെ മുന്നില്‍ അദ്ദേഹത്തിനു ഹാജരാകേണ്ടി വന്നു. സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനും കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുമായി സരിതാ എസ് നായരുടെ സോളാര്‍ കമ്പനി പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 50000 രൂപ മുതല്‍ 50ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നും പക്ഷെ സോളാര്‍ പദ്ധതി നടപ്പിലാക്കിയില്ലെന്നുമായിരുന്നു സരിതയ്ക്കെതിരെയുള്ള കേസ്.കേസില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രവര്‍ത്തനകാലയളവില്‍ കമ്മീഷന്‍ നിരവധി സാക്ഷികളെ വിസ്തരിച്ചിരുന്നെങ്കിലും എന്നാല്‍ ആദ്യകാലത്തുണ്ടായിരുന്ന ശക്തമായ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള തെളിവുകളൊന്നും കമ്മീഷന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....