കേരളത്തിലെ കുഞ്ഞന്‍ പാര്‍ട്ടികളില്‍ മുമ്പനാണ് ശരദ് പവാറിന്റെ എന്‍സിപി.നാടുനീളെ അനുയായികളോ പാര്‍ട്ടി കെട്ടിടങ്ങളോ ഒന്നുമില്ലാത്ത പാര്‍ട്ടി.പക്ഷെ ഈ ഇടതു സര്‍ക്കാരിന്റെ വാഴ്ചയോടെ എന്‍സിപി കേരളത്തിാെരല ശ്രദ്ധാകേന്ദ്രമായി മാറി.കാരണം വലത്തു നിന്ന് ചാടി എന്‍സിപിയില്‍ അഭയം പ്രാപിച്ച കോട്ടയത്ത് ഉഴവൂരുകാരനും രാഷ്ട്രീയ ഫലിതം അരങ്ങില്‍ കൊഴുപ്പിച്ച ഉഴവൂര്‍ വിജയന്റെ നേതൃത്വത്തില്‍ ചെറിയൊരു ആലെങ്കിലുമായി മാറാനായി എന്നതായിരുന്നു എന്‍ സി പിയുടെ നേട്ടം.തോമസ് ചാണ്ടിയെന്ന വലിയ ആല്‍വൃക്ഷം കുട്ടനാട് നീന്തി കടന്ന് നിയമസഭയിലെത്തിയെങ്കിലും എന്‍സിപിയുടെ മന്ത്രിയാരെന്ന ചോദ്യത്തിന് ഉഴവൂര്‍ വിജയന്‍ നല്‍കിയ ഉത്തരം ഏ കെ ശശീന്ദ്രനെന്നായിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഗതാഗത മന്ത്രിയായി ശശീന്ദ്രനെത്തി.പക്ഷെ എന്‍സിപിയില്‍ അപ്പോഴേക്കും മുറുമുറുപ്പ് തുടങ്ങിയിരുന്നു.പിണറായി മന്ത്രി സഭ പിച്ചവെച്ചു തുടങ്ങിയ കാലം.അപ്പോഴാണ് മംഗളം ചാനലിന്റെ പിറവി.പിറന്നു വീണതേ എന്‍സിപിയ്ക്കിട്ടു വലിയൊരു പണികൊടുത്തുകൊണ്ട്.മന്ത്രി ഏകെശശീന്ദ്രന്‍ സ്ഥിരമായൊരു സ്ത്രീയുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നത്രേ.മന്ത്രി സഭയ്ക്കിട്ടേറ്റ ആദ്യത്തെ തിരിച്ചടി.സംഭവത്തില്‍ മന്ത്രിയ്ക്കു പങ്കുണ്ടോ ഇല്ലെയോ എന്നൊന്നും കാക്കാതെ ശശീന്ദ്രന്‍ ഗതാഗത വകുപ്പില്‍ തുടങ്ങിയതൊന്നും പൂര്‍ത്തിയാക്കാതെ പടിയിറങ്ങി.എന്നാല്‍ ചാനലിലൂടെ മന്ത്രിയെ കുടുക്കിയെന്നുള്ള ആരോപണം ശക്തമായതിനു പിന്നാലെ മംഗളം സിഇഒ അകത്ത്.മന്ത്രി പുറത്തു പോയെങ്കിലും സിഇഒ അകത്തായി.മറ്റാര്‍ക്കോ വേണ്ടി ചാനല്‍ നടത്തിയ കള്ളക്കഥകള്‍ ചാനലിന്റെ പിറവിയില്‍ തന്നെ കടയ്ക്കല്‍ കത്തിവെപ്പിച്ചു.പക്ഷെ ഒരാള്‍ അകത്തായപ്പോഴും ഒരാള്‍ പുറത്തായപ്പോഴും മറ്റൊരാളുടെ പടിയേറ്റ് അവിടെ നടന്നു
. അദ്ഭുതം.തോമസ് ചാണ്ടിയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു.മന്ത്രിയായി ചാണ്ടി അധികാരമേറ്റു.കേരളമന്ത്രി സഭയിലങ്ങനെ കേരളത്തിലെ ബിസിനസ് ശതകോടീശ്വരനായ ഒരാള്‍ എത്തി.മന്ത്രി സഭയുടെആസ്തി വലുതായി. അങ്ങനെ മാസങ്ങള്‍ ചിറകൊടിഞ്ഞു വീണു കൊണ്ടിരുന്നു.പെട്ടന്നൊരു ദിവസം ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേരളമറിയുന്നത്.ഫലിതം പിറക്കുന്ന നാവ് നിലച്ചിരിക്കുന്നു.ഉഴവൂര്‍ വിജയന്‍ കടുത്ത പ്രമേഹ രോഗബാധയെ തുടര്‍ന്നു തന്റെ 62 #ാ#ം വയസില്‍ മരണത്തിനു കീഴടങ്ങിയിരിക്കുന്നു.വിജയേട്ടന്റെ മരണത്തില്‍ കുടുംബം തേങ്ങിയപ്പോള്‍ ആശ്വസിപ്പിക്കാനായി മുഖ്യമന്ത്രി എത്തിയപ്പോഴും ആരുടെയോ ഒരു കുറവ് അവിടെ തോന്നി.എന്‍സിപിയുടെ മന്ത്രി അവിടെയില്ല.പാര്‍ട്ടിയുടെഅധ്യക്ഷന് വിടപറയാന്‍ ഏറ്റവും ഉത്തരവാദിത്വപ്പെട്ടയാളുടെ അഭാവം രോഗംമൂലമായിരുന്നത്രേ.കുഴപ്പമില്ല രോഗമല്ലേ,വിശ്രമം ആവശ്യമാണ് ആദ്യം മന്ത്രിയെ രാജിവെപ്പിച്ചു.പിന്നാലെ ഉഴവൂര്‍ വിജയന്‍ മരിച്ചു.ഇനി എന്‍സിപിയിലെ പ്രബലന്‍ തോമസ് ചാണ്ടിയാണ് .അദ്ദേഹമാണ് കാരണവര്‍.കുടുംബത്തിലെ എല്ലാവരേയും ഒരുമിച്ചു നിര്‍ത്തേണ്ടത് അദ്ദേഹമാണ്.പക്ഷെ പെട്ടന്നൊരു പൊട്ടിത്തെറി.ഉഴവൂരിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബമെത്തി.എന്‍ സി പിയിലെ പൊട്ടിത്തെറിയാണ് ഉഴവൂരിന്റെ അകാലമൃത്യുവിനിടയാക്കിയതെന്ന ആരോപണമാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ ആരോപിച്ചത്. ശശീന്ദ്രന്റെ പടിയിറക്കവും,ഉഴവൂരിന്റെ വേര്‍പാടും ,പിന്നെ എന്‍സിപിയുടെ സഹയാത്രികനായ ജിമ്മി ജോര്‍ജ്ജ് തന്റെ 52#ാ#ം വയസില്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ വിടവാങ്ങിയതും എന്‍സിപി എന്ന കുഞ്ഞന്‍ പാര്‍ട്ടിയെ ആകെ ക്ഷീണിപ്പിച്ചു
ഇതിനൊക്കെ പുറമെ പടികയറി സിംഹാസനത്തിലിരുന്ന തോമസ് ചാണ്ടിയുടെ അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങി.കുട്ടനാട്ടില്‍ കൈയ്യേറാന്‍ കഴിയിന്നിടമൊക്കെ ചാണ്ടി സ്വന്തമാക്കി.കായലും കരയും എന്നു വേണ്ട കൈയ്യേറാവുന്നതെന്തും സ്വന്തമാക്കി.ഇനി ചാണ്ടി കൈയ്യേറാന്‍ ആകെ ബാക്കിയുള്ളത് കുട്ടനാടിന്റെ ആകാശം മാത്രമാണെന്നാണ് ശ്രുതി.കൈയ്യേറ്റത്തില്‍ തട്ടി ചാണ്ടി കൂടി വീണാല്‍ എന്‍സിപിയെ ബാധിച്ചിരിക്കുന്ന അപകടരാശി പൂര്‍ണമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....