News Beyond Headlines

29 Monday
December

രാമലീല വന്നു,ഇനിയെല്ലാം ശരിയാകുമോ?

മലയാള സിനിമ അതിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പോലും കടന്നുപോയിട്ടില്ലാത്ത പ്രതിസന്ധിയിലാണ്.സിനിമയെന്ന ലഹരിയേക്കാള്‍ ലഹരി നുരഞ്ഞുപൊന്തുന്ന സിനിമാസെറ്റുകളേ കുറിച്ച് പുറം ലോകം അറിഞ്ഞു തുടങ്ങിയതു മുതലുണ്ടായ ദുരിതത്തിന് അവസാനമില്ല.മയക്കു മരുന്നു കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റു ചെയ്യപ്പെട്ടതു മുതല്‍ തുടങ്ങി നീലാകാശം പച്ചക്കടല്‍ ചുമന്നഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ലഹരിയില്‍ മുങ്ങി മരടിലെ ഫ്‌ലാറ്റില്‍ വീട്ടമ്മയുടെ നേരേ നഗ്നനായി ബലാല്‍ക്കാരത്തിനു മുതിര്‍ന്നതു തൊട്ടു തുടങ്ങിയ മലയാളി പ്രേക്ഷകരുടെ ഒരു വെറുപ്പ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അകത്തായപ്പോള്‍ അതിന്റെ പരകോടിയിലെത്തി.ആവേശം അണപൊട്ടിയൊഴുകിയ തീയേറ്ററുകള്‍ വെറുപ്പിന്റെ ശവപ്പറമ്പുകളായി.
കഴിഞ്ഞ ക്രിസ്മസ് ,പുതുവല്‍സരക്കാലം,റിലീസ് ചെയ്യാനൊരുങ്ങി സൂപ്പര്‍താരങ്ങളുടേതുള്‍പ്പടെയുള്ള പടങ്ങള്‍ കാത്തുനില്‍ക്കുന്നു.പൊടുന്നനെയാണ് സിനിമാ മേഖലയില്‍ സമരം തുടങ്ങിയത്.തീയേറ്റര്‍ കളക്ഷനുമായി ബന്ധപ്പെട്ട് ലാഭവിഹിതം പങ്കുവെയ്ക്കുന്നതിനേ ചുറ്റിപ്പറ്റി നിര്‍മ്മാണ,വിതരണക്കാരുമായി തീയേറ്റര്‍ ഉടമകള്‍ ശീതസമരത്തില്‍.അവധിക്കാലം ഉല്‍സവമാക്കാന്‍ കാത്തിരുന്ന മലയാള സിനിമാപ്രേമികളെ (യഥാര്‍ത്ഥത്തില്‍ സിനിമയെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും ലക്ഷങ്ങള്‍ വരുന്ന സാധാരണ പ്രേക്ഷകരാണ്)നാണം കെടുത്തി സമരം തുടര്‍ന്നു.വിട്ടുവീഴ്ചകള്‍ക്കൊന്നും തീയേറ്റര്‍ ഉടമകള്‍ മുതിര്‍ന്നില്ല.ലിബര്‍ട്ടി ബഷീറെന്ന സിനിമയിലെ അതികായന്‍ വീതംവെയ്പ്പില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ പ്രഖ്യാപനം നടത്തി.സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകളൊന്നും ഫലവത്തായില്ല.സമരം നീണ്ടു.
മലയാള സിനിമാ കണ്ട് അനുഭൂതി അടയാന്‍ വന്ന മലയാളികള്‍ നാട്ടിലെ തൊഴില്‍ തേടിയെത്തിയ ബംഗാളികള്‍ക്കും വടക്കേ ഇന്‍ഡ്യക്കാര്‍ക്കുമൊപ്പമിരുന്ന് ആമീര്‍ഖാന്റെ ദങ്കല്‍ കണ്ട് നിര്‍വൃതിയടഞ്ഞു.എന്നിട്ടും സമരം തീര്‍ന്നില്ല.അവസാനം പ്രതിസന്ധി തീര്‍ക്കാന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി.ക്രിസ്മസ് -നവവല്‍സര കലക്ഷനുകള്‍ ലഭ്യമാകാതിരുന്ന തീയേറ്ററുടമകള്‍ ദിലീപിനൊപ്പം കൂടി,ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പടെയുള്ള മലയാള സിനിമയിലെ താരരാജക്കാന്‍മാരുടെപ്രതിനിധികളൊക്കെ ദിലീപിനൊപ്പം കൂടി.പുതിയ സംഘടന പിറന്നു.നിര്‍മ്മാണ,വിതരണ,തീയേറ്റര്‍ ഉടമകളെ ഒരു കുടക്കീഴില്‍ ദിലീപെത്തിച്ചു.ലിബര്‍ട്ടി ബഷീര്‍ അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു.സിനിമകള്‍ റിലീസിങ്ങനെത്തി.പക്ഷെ അവിടെയൊന്നും തീര്‍ന്നില്ല പ്രതിസന്ധി തീര്‍ന്നില്ല.
ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടു.നാണം കെട്ട ലൈംഗിക ആക്രമണത്തില്‍ കേരളം ഞെട്ടി.സിനിമാലോകം സ്തംഭിച്ചു. സിനിമയിലെ തന്നെ പല പ്രമുഖര്‍ക്കെതിരെയും വിരല്‍ചൂണ്ടപ്പെട്ടു.അന്വേഷണം തുടങ്ങി,സിനിമാ സെറ്റിലെ സ്ഥിരം സാനിധ്യവും പലപ്രമുഖരുടെയും ഡ്രൈവറായിരുന്ന പള്‍സര്‍ സുനി കുടുങ്ങി.പക്ഷെ തീര്‍ന്നില്ല പള്‍സറും നടിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മാര്‍ട്ടിനും മറ്റ് കൂട്ടാളികളും ചേര്‍ന്ന് പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ അന്വേഷണ സംഘത്തിന് കണ്ടെടുക്കാനായില്ല.നാണം കെട്ട പലകഥകളും പുറത്തുവന്നു.പ്രേകഷകര്‍ സിനിമയില്‍ നിന്നകന്നു..തീയേറ്ററുകളിലെത്താന്‍ അവര്‍ കൂട്ടാക്കിയില്ല.റിലീസുകള്‍ മുടങ്ങി.
ഇതിനിടെ സിനിമാ ലോകം രണ്ടായി.പ്രമുഖ നടി മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ പുതിയ സംഘടന പിറന്നു. അന്വേഷണം പെട്ടന്ന് നടത്തണമെന്നാവശ്യപ്പെട്ട് നടികളുടെ സംഘടന മുഖ്യമന്ത്രിയെ കണ്ടു. അന്വേഷണം പ്രമുഖ നടന്‍ ദിലീപിന്റെ നേര്‍ക്ക്.നാദിര്‍ഷയും നോട്ടപ്പുള്ളിയായി.കാവ്യയുടെ വസ്ത്രവ്യാപാരസ്ഥനമായ ലക്ഷ്യയും ഇതിലുള്‍പ്പെട്ടു.നടന്‍ ദിലീപിനെയും നാദിര്‍ഷയെയും മാരത്തോണ്‍ ചോദ്യം ചെയ്യല്‍.എന്നാല്‍ അന്നത്തെ ഡിജിപിസെന്‍കുമാര്‍ ഈ മാരത്തോണ്‍ ചോദ്യം ചെയ്യലിനെ വിമര്‍ശിച്ചു.അന്വേഷണ സംഘത്തിലുള്‍പ്പെട്ട ബി. സന്ധ്യ ഐപിഎസിന്റെ നടപടികളെ ചോദ്യം ചെയ്തു.
അധികം താമസിയാതെ അധികാരമൊഴിഞ്ഞ സെന്‍കുമാര്‍ നടന്‍ ദിലീപിനെതിരെ പൊലീസിന്റെ തെളിവുകളൊന്നുമില്ലെന്നാവര്‍ത്തിച്ചു.എന്നാല്‍ തൊട്ടടുത്ത ദിവസം ദിലീപ് അറസ്റ്റില്‍.സിനിമയെ പ്രേക്ഷകര്‍ കൂടുതല്‍ വെറുത്തു.ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാലോകം രംഗത്തെത്തി.നാണക്കേടിന്റെ ദിനങ്ങള്‍ ആവര്‍ത്തിച്ചു.റിലീസിങ്ങിനൊരുങ്ങിയ ചിത്രങ്ങളെല്ലാം കാത്തിരുന്നു.ദിലീപിന്റെ രാമലീല റിലീസ് ചെയ്തില്ല.റിലീസ് ചെയ്താല്‍ തീയേറ്റര്‍ കത്തിക്കുമെന്ന് വരെയെത്തി കാര്യങ്ങള്‍.ദിലീപിനെതിരെ ജനവികാരം ആളിക്കത്തി. പക്ഷെ ഇതിനിടയില്‍ വന്ന ഓണപ്പടങ്ങളെയും പ്രതിസന്ധി ബാധിച്ചു.ദിലീപിന്റെ ജയില്‍വാസം സിനിമാ മേഖലയെ കൂടുതല്‍ പ്രതിസന്ധിയില്‍ പെടുത്തിയേക്കുമെന്ന തിരിച്ചറിവാണോ ദിലീപിനെ പിന്തുണച്ച് താരനിര ജയിലില്‍ എത്തി.
ദിലീപിന് കോടതി ജാമ്യം അനുവദിച്ചില്ല.പക്ഷെ,അവസാനം പ്രതിസന്ധിയില്‍പെട്ടു കിടന്ന രാമലീല തീയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചു.പക്ഷെ തീയേറ്ററുകള്‍ നശിപ്പിക്കുമെന്ന് ഒരു കൂട്ടര്‍ വാദിച്ചു.എന്നാല്‍ സിനിമയെ പിന്തുണച്ച് മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത്. കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍, നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട് സമര്‍പ്പിച്ച നടന്റെ സിനിമയെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമല്ല.നടനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് രാമലീല തീയേറ്ററുകളില്‍,ഇനിയെങ്കിലും മലയാള സിനിമാ രക്ഷപെടുമോ?

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....