ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അങ്ങ് വടക്ക് നിന്നു തുടങ്ങിയ ജനരക്ഷായാത്രയുടെ തുടക്കം ഗംഭീരമായിരുന്നു.തീരുമാനിച്ചപ്പോഴൊക്കെ ഒരുതരം അങ്കലാപ്പുണ്ടാക്കി പാളയത്തില്‍ പട നീണ്ടുനില്‍ക്കുന്നതിനിടയില്‍ മാറ്റി മാറ്റി വെച്ച യാത്രയില്‍ ദേശീയ നേതൃത്വമെത്തിയതോടെ യാത്ര കൊഴുക്കുമെന്നുറപ്പായിരുന്നു.ആദ്യ ദിനം അമിത് ഷാ,പിന്നെ യു പിയ#ി ല്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,പിന്നെ പിണറായിയില്‍ അമിത്ഷാ എന്നിങ്ങനെയായിരുന്നു പരിപാടികള്‍ നിശ്ചിയക്കപ്പെട്ടത്.ആദ്യം ഷാ വന്നു ,പിന്നെ യോഗിയും എന്നാല്‍ കേരളമുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയില്‍ അമിത്ഷാ എത്തുമെന്നും യാത്ര കൊഴുക്കുമെന്നും കരുതിയിരുന്നവരെ പറ്റിച്ച് അമിത്ഷാ ഡല്‍ഹിയ്ക്കു പോയി.അതും സംസ്ഥാന നേതൃത്വത്തിനു പോലും ഒരു വിശദീകരണവും നല്‍കാതെ.
പിണറായിയുടെ ചുവപ്പില്‍ കാവി പറക്കുന്നത് കാണാന്‍ കൊതിച്ച ബിജെപി അണികള്‍ക്കേറ്റ കനത്ത പ്രഹരം.പിണറായിയിലെ സഖാക്കന്‍മാരാണെങ്കില്‍ അന്നേ ദിവസം ഹര്‍ത്താലിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്.കടകളെല്ലാം അടഞ്ഞു കിടന്നു.നിരത്തുകളില്‍ വാഹനങ്ങളും കുറവ്.പക്ഷെ എന്തോ അമിത്ഷാ എന്തിനാണ് പോയതെന്നും മാത്രം പറയാനോ വിശദീകരിക്കാനോ കഴിയാതെ ബിജെപി നേതൃത്വം വലഞ്ഞു.സമ്മേളനങ്ങളില്‍ വിചാരിച്ച ജനപങ്കാളിത്തം ഇല്ലാത്തുമൂലമാണ് അമിത്ഷാ മടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പടെയുള്ളവ റിപ്പോര്‍ടു ചെയ്തു.പക്ഷെ പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെട്ട അടിയന്തിര യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് ഷാ ഡല്‍ഹിയ്ക്ക് മടങ്ങിയതെന്ന് പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചു എന്നാല്‍ ഷാ ഇല്ലെങ്കിലും പിണറായിയില്‍ യാത്ര അതിന്റെ എല്ലാ ഗാഭീംര്യത്തോടെയും നടത്തിയെന്നാണ് ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ വിശദീകരണം.പക്ഷെ കുമ്മനത്തെ പെരുവഴിയിലാക്കി ഷാ മുങ്ങിയെന്ന് സിപിഎമ്മും വിശദീകരിക്കുന്നു.റോഡ് ഷോയില്‍ ഷായുടെ സാനിധ്യം പിണറായിയെ ഇളക്കിമറിക്കുമെന്ന് ബിജെപി കൊട്ടിഘോഷിച്ചതെ പാഴ്വാക്കായെന്ന് സിപിഎമ്മും വിശദീകിരിക്കുന്നു.
എന്നാല്‍ ഷായുടെ മടക്കത്തിനു പിന്നില്‍ മറ്റ് ചില കാരണങ്ങളുണ്ടെന്ന് കരുതാതിരിക്കാന്‍ കഴിയില്ല.കാരണം കേരളത്തിലെ മുഖ്യമന്ത്രിയുമായി ബിജെപിയുടെ ദേശീയ നേതൃത്വത്തിന് നല്ല ബന്ധമാണ്.ആ ബന്ധത്തിലൊരുലച്ചില്‍ ഒരു പക്ഷേ കാവി പാര്‍ട്ടിയുടെ ഷായും മോദിയുമുള്‍പ്പടെയുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.കാരണം മറ്റ് പലസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരേ പരോക്ഷമായോ പ്രത്യക്ഷമായോ കുററപ്പെടുത്തുമ്പോഴൊക്കെ കേരളത്തിലെ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ മോദിയോ ഷായോ മുതിരാറില്ല,മാത്രമല്ല ഡല്‍ഹിയില്‍ ചെന്ന് പിണറായി എന്തു ചോദിച്ചാലും കൊടുക്കാറുമുണ്ട്.മാത്രമല്ല മെട്രോ ഉദ്ഘാടനത്തിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം പുകഴ്ത്തുന്നത് കേരള ജനത കണ്ടതുമാണ്.അന്ന് പരസ്പരം ഇരുവരും ചെളിവാരിയെറിയുമെന്ന് കരുതിയവരുടെ മുഖത്തേറ്റ കനത്ത അടിയായിരുന്നു അത്.ഇതൊരു അഡ്ജസ്റ്റ്‌മെന്റാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നേരത്തേ ആരോപിച്ചിരുന്നതാണ്.ഇവിടെ സിപിഎമ്മും-ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് യുഡിഎഫ് ഉന്നയിച്ച ആരോപണവും ശരിയാകുന്ന രീതിയിലാണ് യാത്രയില്‍ നിന്ന് അമിത്ഷാ മടങ്ങിയത്.കാരണം നേരത്തേ തീരുമാനിച്ച പരിപാടിയാണ യാത്ര ,ഡല്‍ഹിയിലെത്തേണ്ട എന്ത് അടിയന്തിര സാഹചര്യമാണ് ഷായ്ക്കുണ്ടായതെന്ന് ബിജെപിയോ ഷായുടെ ഓഫീസോ വിശദീകരിച്ചിട്ടില്ല.
ഇതിനിടയില്‍ പാര്‍ട്ടിയിലെ ഉന്നതരെ പോലും യാത്രയില്‍ നിന്നകറ്റി നിര്‍ത്തിയതായും ,ബിഡിജെഎസ് ഉള്‍പ്പടെയുള്ളവരെ പിണക്കി നിര്‍ത്തി യാത്രയിലെ ജനപങ്കാളിത്തം കുറച്ചതിലും സംസ്ഥാന നേതൃത്വത്തില്‍ തന്നെ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....