ഡാലസ്(യുഎസ്):യുഎസിലെ വടക്കന്‍ ടെക്‌സസിലെ റിച്ചാര്‍ഡ്‌സണില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതാ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ കൊലചെയ്യപ്പെട്ടെന്ന് സൂചന.കൊലയ്ക്കു പിന്നില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ് ലി മാത്യു തന്നെയാണെന്നും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.കുട്ടിയെ കൊലപ്പെടുത്തി സ്വന്തം വാഹനത്തില്‍ കയറ്റി ഉപേക്ഷിച്ചതാകാനാണ് സാധ്യത.കുട്ടിയെ കാണാതായ രാത്രിയില്‍ വെസ് ലിയുടെ വാഹനങ്ങളില്‍ ഒന്ന് പുറത്തു പോയി വന്നതു കണ്ടതായുള്ള അയല്‍വാസികളുടെ സാക്ഷിമൊഴിയും കൂടാതെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായക തെളിവുകളാണ്.കുട്ടി കാണാതായ ദിവസം തന്നെ അറസ്റ്റിലായ വെസ് ലിയെ 1.6 കോടിയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.എന്നാല്‍ നിര്‍ണായക തെളിവു ലഭിച്ചതോടെ ഇയാളെ വീണ്ടും അറസ്റ്റു ചെയ്‌തേക്കും
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.വളര്‍ച്ച കുറവുള്ള കുട്ടിയ്ക്ക് ഇടവേളകളില്‍ പാല്‍ കുടിപ്പിക്കാറുണ്ടായിരുന്നു.എന്നാല്‍ കാണാതായ രാത്രി കുട്ടി പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനു സമീപമുള്ള മരച്ചുവട്ടില്‍ കൊണ്ടു നിര്‍ത്തി.15 മിനിറ്റ് കഴിഞ്ഞ് ചെന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നെന്നാണ് വെസ് ലി പൊലീസിനോട് പറഞ്ഞത്.എന്നാല്‍ കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിനു ശേഷം എട്ടുമണിയോടെ മാത്രമാണ് പൊലീസില്‍ അറിയിച്ചത്.തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.അതിനുശേഷം വെസ് ലിയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും ദുരൂഹമായി ഒന്നും കണ്ടെത്താനായില്ല.തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. കുട്ടിയെ മരച്ചുവട്ടില്‍ നിന്ന് കുറുക്കന്റെ കുടുബത്തില്‍ പെട്ട കെയോട്ട് എന്ന മൃഗം പിടിച്ചു കൊണ്ടു പോയതാകാമെന്നും വെസ് ലി മൊഴി നല്‍കിയിരുന്നു.എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ മനുഷ്യനെ ഈ മൃഗം ആക്രമിക്കാറുള്ളു.അതുമാത്രമല്ല കുട്ടിയെ പിടിച്ചു വലിച്ചുകൊണ്ടുപോയ ഒരു പാടും എങ്ങും കണ്ടതുമില്ല.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ കൊല ചെയ്ത ശേഷം വെസ് ലി വാഹനത്തില്‍ കയറ്റി എവിടെയെങ്കിലും ഉപേക്ഷിച്ചതാവാമെന്ന് കണ്ടെത്തിയത്.ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും.എന്നാല്‍ കുട്ടിയുടെ വളര്‍ത്തമ്മയ്ക്ക് ഇതില്‍ പങ്കുള്ളതായി സൂചനയില്ല
നനേരത്തേ എറണാകുളം സ്വദേശികളായ ഇവര്‍ കുട്ടിയെ കേരളത്തില്‍ നിന്നുള്ള അനാഥാലയത്തില്‍ നിന്നു ദത്തെടുത്തതാണെന്നാണ് കരുതിയിരുന്നത്.എന്നാല്‍ കേരളത്തിലെ സാമൂഹ്യനീതി വകുപ്പ് ഇത് തള്ളിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....