ഖമര്‍
എട്ടുവര്‍ഷത്തിനുള്ളില്‍ ഒന്‍പതു തവണ വോട്ടു കുത്തിയ വേങ്ങരക്കാരാവണം വോട്ട് ചെയ്യുന്നതില്‍ കേരളത്തിലെ ഏറ്റവും പരിചയ സമ്പന്നര്‍. ഇക്കാലയളവില്‍ മൂന്നു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ നിയമസഭയിലേക്കും മൂന്നു പഞ്ചായത്തുകളിലേക്കും.അതുകൊണ്ടു തന്നെ അവര്‍ക്ക് തെറ്റുപറ്റാന്‍ ഇടയില്ല.കണക്കിലെന്തൊക്കെ കളിച്ചാലും കോണി തന്നെ ജയിച്ചു കയറുന്ന രസവിദ്യയാണ് വേങ്ങരയുടേത്.
ആറു പഞ്ചായത്തുകളുടേയും തലപ്പത്ത് ലീഗു തന്നെ .ഏആര്‍ നഗര്‍,ഊരകം,ഒതുക്കുങ്ങല്‍ ,വേങ്ങര ഇവിടെയൊക്കെ മൃഗീയ ഭൂരിപക്ഷമുള്ള ലീഗ് കണ്ണമംഗലത്തും പരപ്പൂരും പ്രസിഡന്റ് പദവിയിലുണ്ട്.അതുകൊണ്ടു തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത് ഒരു മഹാദ്ഭുതമല്ല, സാധാരണ സംഭവം മാത്രം.എന്നാല്‍ കൃത്യം 180 ദിവസത്തിനുള്ളില്‍ ലീഗിന്റെ ഭൂരിപക്ഷത്തില്‍ 17219 വോട്ടുകള്‍ കുറഞ്ഞത് അത്ര ചെറിയ കാര്യമല്ല.സിപിഎം സ്ഥാനാര്‍ത്ഥിക്ക് 8642 വോട്ടുകള്‍ കൂടുകയും ലീഗ് സ്ഥാനാര്‍ത്ഥിക്ക് 8577 വോട്ടുകള്‍ കുറയുകയും ചെയ്തപ്പോഴാണ് ഇതു സംഭവിച്ചത്.പുതിയ വോട്ടരമാരുടെ മനോഭാവം, എസ് ഡി പി ഐയുടെ തിരിച്ചുവരവ്,വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിഡിപിയുടെയും ഒഴിഞ്ഞു നില്‍പ് ഇതെല്ലാം ലീഗിന്റെ വോട്ടു കുറയ്ക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്.എന്നാല്‍ ഇതിലുപരിയുള്ള ഘടകം സ്ഥാനമൊഴിഞ്ഞ എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ തന്നെ.
കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായിരുന്ന യു എ ലത്തീഫിനെ മറികടന്ന് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കുഞ്ഞാപ്പയുടെ അനുയായികള്‍ക്ക് ഇതുവരെ ദഹിച്ചിട്ടില്ല. എഴുത്തിന്റെയും വായനയുടെയും സൂക്കേടുള്ള മുന്‍ സിപിഐക്കാരനായിരുന്ന ഖാദര്‍ പരമ്പരാഗത മുസ്ലീം ലീഗനുയായികള്‍ക്ക് പഥ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. സിറ്റിങ് എംഎല്‍എ ആയിരുന്ന ഖാദറിന് 2006ല്‍ കൊണ്ടോട്ടിയിലും 2016 ല്‍ വള്ളിക്കുന്നിലും സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു എന്നോര്‍ക്കണം. കുഞ്ഞാപ്പ ഫാന്‍സിന് ഒരാവേശവും ഇല്ലാതിരുന്ന തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്.ലീഗിന്റെ കോട്ടയില്‍ കുഞ്ഞാപ്പയുടെ റെക്കോര്‍ഡുകളൊക്കെ തകര്‍പ്പെടാതിരിക്കാനുള്‌ള കാരണവും ഇതൊക്കെ തന്നെ.കുഞ്ഞാപ്പയോടുള്ള പിരിശത്തിന് കുറവില്ല തന്നെ
എസ് ഡി പി ഐ 8648 വോട്ടു നേടിയത് മഹാത്ഭുതമായാണ് പലരും വിലയിരുത്തിയത്. എന്നാല്‍ 2014 ലോക്‌സഭയിലേക്ക് മത്സരിച്ച പാര്‍ടിയുടെ സമുന്നത നേതാവ് നാസുറുദ്ദീന്‍ എളമരം ഇ അഹമ്മദിനെതിരെ വേങ്ങരയില്‍ നേടിയത് 9058 വോട്ടുകളായിരുന്നു എന്നത് മറക്കരുത്. ഇത് 2016ലെത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ 3049 ആയി കുറഞ്ഞു. ഇക്കാര്യം മനസിലാക്കിയാവണം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരം വേണ്ടെന്ന് എസ് ഡി പി ഐ തീരുമാനിച്ചത്. എന്തായാലുംകുഞ്ഞാപ്പ ഇല്ലാഞ്ഞാവണം പാര്‍ടിസ്ഥാനാര്‍ത്ഥിയെനിര്‍ത്തി.അന്തസായി മൂന്നാമതും എത്തി.
1864 വോട്ടു നേടിയ വെല്‍ഫയര്‍ പാര്‍ടിയും 1472 വോട്ടുനേടിയ പിഡീപിയും ഇക്കുറിഖജനാവിന് സംഭാവന നല്‍കാനൊരുങ്ങിയില്ല. കൊടിഞ്ഞി ഫൈസല്‍ വധവും അന്വേഷണവും, ആര്‍എസ് എസ് നേതാവ് മോഹന്‍ഭാഗവത്തിന്റെ ദേശീയ പതാക വിവാദം, പറവൂര്‍ ലഘുലേഖാ വിതരണക്കേസിലെ അറസ്റ്റ് ഇവയൊക്കെ സംഘ പരിവാറനുകൂലം എന്നു വിധിച്ച തീവ്രമതാനുയായികളെ പിണറായി സര്‍ക്കാരിന് എതിരാക്കിയിരുന്നു എങ്കിലും ഹാദിയ കേസിലെ നിലപാട്, ഗൗരി ലങ്കേഷ് വധം, ബീഫ് കൊലപാതകങ്ങള്‍, മോദി സര്‍ക്കാരിനെതിരെയുള്ള വികാരം ഇവ ഇടതു പക്ഷവോട്ടു വര്‍ധനയക്ക് കാരണമാക്കി.
സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല ഫലം എന്ന് മുന്‍കൂട്ടി പറഞ്ഞ പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് തിരുത്തായാണ് വേങ്ങര ചരിത്രത്തിലേറ്റവും കൂടുതല്‍ വോട്ടുകള്‍ പാര്‍ടി ചിഹ്നത്തിന് നല്‍കിയത്. ആറു പഞ്ചായത്തിലായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മൂന്നംഗങ്ങള്‍ മാത്രമുള്ളിടത്താണ് ഈ നേട്ടം എന്നത് സംസ്ഥാന സര്‍ക്കാരിന് അഭിമാനമാഹര്‍മായ നേട്ടമാണ്. പുത്തന്‍ വോട്ടര്‍മാര്‍ പിണറായിയെ ഇഷ്ടപ്പെടുന്നു എന്നുവേണം കരുതാന്‍. ഒന്നാഞ്ഞുപിടിച്ചാല്‍ വേങ്ങരയും ഇടത്തേക്കു ചരിയാം എന്ന കൃത്യമായ സൂചനയോടെ. 35000 ഓളം ഹിന്ദു വോട്ടുള്ള മണ്ഡലത്തില്‍ 5728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നുബിജേപിക്ക്. ലീഗിനോട്അത്രപഥ്യമല്ലാത്തകോണ്‍ഗ്രസുകാരും 35000 ന്റെ കൂട്ടത്തിലുണ്ടാവണം. വോട്ടില്‍ ആറുമാസം മുമ്പ് കിട്ടിയതിനേക്കാള്‍ 224 കുറവ്. 2016 ലേക്കാള്‍ 1327 കുറവ്.പക്ഷേ 2016ല്‍ പി.ടി.ആലിഹാജിയായിരുന്നു സ്ഥാനാര്‍ത്ഥി എന്നത് ബീജേപിക്കാരുടെ കണ്ണുതുറപ്പിക്കുമോ ആവോ.
ഖാദറിനോടുള്ള എതിര്‍പ്പും സിപിഎമ്മിനോടുള്ള അടുപ്പവുമാണ് ഫലം ഇങ്ങിനെയാക്കിയതെന്ന് വേണം കരുതാന്‍. ഒപ്പം ലീഗിന്റെ അവസാന വാക്കല്ല കുഞ്ഞാലിക്കുട്ടി എന്നാലും ഖാദറിന്റെ ആകാശം അങ്ങുയരെയാകാന്‍ കുഞ്ഞാപ്പ അവസരം നല്‍കില്ല എന്നും കൂട്ടിവായിക്കണം. ചുമരുണ്ടെങ്കിലേ കോണി ചാരി വെക്കാന്‍ കഴിയൂ എന്ന്‌ലീഗ് തീരിച്ചറിയുമായിരിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....