News Beyond Headlines

09 Tuesday
June

മഞ്ജുവാര്യര്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി. പകരം ടൊവീനോ

എഴുത്തുകാരി കമലാസുരയ്യയുടെ സംഭവ ബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കി മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ നിന്നു നടന്‍ പൃഥ്വിരാജ് പിന്‍മാറി.മറ്റ് സിനികളുടെ തിരക്കുമൂലമാണ് താരം പിന്‍മാറിയതെന്ന് പറയുന്നുണ്ടെങ്കിലും കാരണം വ്യക്തമല്ല.
കമലാസുരയ്യയായിമാറുന്നതിനു മുന്‍പ് മാധവിക്കുട്ടിയുടെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന അതിഥി വേഷത്തിലായിരുന്നു പൃഥ്വിരാജിനെ സിനിമയിലേക്ക് പരിഗണിച്ചിരുന്നത്. ഈ വേഷത്തിലേക്ക് യുവ നടന്‍ ടൊവീനോ തോമസിനെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ശേഷമുള്ള സിനിമാ തര്‍ക്കത്തില്‍ ഇരയ്ക്കും നടിമാരുടെ സംഘടയ്ക്കും ഒപ്പം ശക്തമായ നിലപാട് എടുത്ത പൃഥ്വിരാജ് മഞ്ജുവിന്റെ ചിത്രത്തിലെ ഈ ചെറിയ വേഷത്തിലെത്തുമെന്നു തന്നെയായിരുന്നു അണിയറ പ്രവര്‍ത്തരുടെ വിശ്വാസം. പൃഥ്വിരാജിനായി സംവിധായകന്‍ ഏറെക്കാത്തിരുന്നുവെങ്കിലും അത് സിനിമ അനിശ്ചതമായി നീളുന്നതിന് മാത്രമേ ഇടയാക്കൂ എന്നതിനാലാണ് സംവിധായകന്‍ ഈ മാറ്റം വരുത്തുന്നത്.
നായികാ പ്രധാനമായ സിനിമയില്‍ മഞ്ജുവാര്യര്‍ക്കുള്ള പ്രാധാന്യം തന്റെ അതിഥിവേഷത്തിന് ലഭിക്കില്ലാ എന്നതുകൊണ്ടാകാം പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്‍മാറിയതെന്നും സൂചനയുണ്ട്..മുന്‍പ് പെരുമഴക്കാലം എന്ന ചിത്രത്തിലെ അതിഥിവേഷത്തില്‍ നിന്നും പൃഥ്വിരാജ് വിമുഖത കാട്ടിയപ്പോള്‍ ആ വേഷം ചെയ്തത് ദിലീപായിരുന്നു.
പിന്നീട് കമല്‍ മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയേലിന്റെ കഥ പറഞ്ഞ സെല്ലുലോയ്ഡില്‍ പ്രധാന വേഷം ചെയ്ത പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന അവാഡ് ലഭിച്ചിരുന്നു. ആമിയില്‍നിന്നും പിന്മാറുന്ന രണ്ടാമത്തെ പ്രമുഖതാരമാണ് പൃഥ്വിരാജ്.
സിനിമയിലേക്ക് മാധവിക്കുട്ടിയുടെ വേഷം ചെയ്യാന്‍ ആദ്യം പരിഗണിച്ചിരുന്നത് മലയാളിയും ഹിന്ദി സിനിമയിലെ സൂപ്പര്‍ നായികയുമായി വിദ്യാ ബാലനെയായിരുന്നു.എന്നാല്‍ ചില സാങ്കേതിക കാരണം കൊണ്ട് വിദ്യ പിന്‍മാറിയതിനെ തുടര്‍ന്നാണ് മഞ്ജുവാര്യര്‍ ഈ വേഷത്തിലെത്തിയത്. മതം മാറ്റത്തിനു പിന്നലെ കാരണങ്ങള്‍ ഉള്‍പ്പെടെ വിവാദപരമായ കാര്യങ്ങളുള്ള തിരക്കഥയില്‍ മാറ്റം വരുത്തിയതു കൊണ്ടാണ് മാറ്റമെന്നായിരുന്നു വിദ്യാബാലനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം കമല്‍ സ്ഥിരീകരിച്ചില്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....