കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അവസമാനമാകുന്നൂ എന്ന്…വ്യക്തമായ സൂചന നല്‍കിയാണ് കെപിസിസി ഭാരവാഹികളുടെ പുതിയ ലിസ്റ്റ് നല്‍കണമെന്ന് നേതൃത്വത്തോട് നിയുക്ത എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.കേരളത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള ദേശീയ നേതാവ് ആന്റണിയുടെ തലയ്ക്കു മുകളിലൂടെയാണ് രാഹുല്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.ഗ്രൂപ്പു രാഷ്ട്രീയത്തില്‍ പെട്ട് ചീഞ്ഞളിഞ്ഞ കേരള ഘടകത്തെ രക്ഷിക്കാനും ,ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരേ സമ്മാനിക്കുന്ന കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനുമാണ് രാഹുലിന്റെ പുതിയ കളി.ആന്റണി ഗ്രൂപ്പും,ഉമ്മന്‍ചാണ്ടി ഗ്രൂപ്പും,കാര്‍ത്തികേയന്‍ വിഭാഗവും ,നാലാം ഗ്രൂപ്പും അങ്ങനെ ഗ്രൂപ്പുകളുണ്ടാക്കിയനേതാക്കന്‍മാരേയെല്ലാം വെട്ടി നിരത്തി യുവ നേതൃത്വത്തെ യാതൊരു ഗ്രൂപ്പിലും പെടുത്താതെ രാഹുല്‍ എന്ന സെന്ററില്‍ മാത്രം ഉറപ്പിച്ചു നിര്‍ത്താനും ഗ്രൂപ്പുകളിച്ച് …ഇപ്പോഴുള്ളവരെ കൂടി കോണ്‍ഗ്രസില്‍ നിന്നകറ്റാതിരിക്കാനും ടീം രാഹുല്‍ അത്യധ്വാനം നടത്തുന്നുണ്ടെന്നു വ്യക്തം.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകണമെങ്കില്‍ ഗ്രൂപ്പുകളില്‍ നിന്നിറങ്ങി പ്രവര്‍ത്തിക്കണമെന്ന് രാഹുലിന്റെ ടീം അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു
മാത്രമല്ല സോളാര്‍ പ്രതിസന്ധിയില്‍ ശോഭ ചോര്‍ന്ന മുതിര്‍ന്ന നേതാക്കന്‍മാരേയും അവരുടെ കൂടെയുള്‍പ്പട്ടെ ചില യുവ നേതാക്കന്‍മാരേയും മാറ്റി നിര്‍ത്തണമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയുടെ ബുദ്ധിയുടെ ഉറവിടമായ രാഷ്ട്രീയ മാനേജ്‌മെന്റ് തലവന്‍ പ്രശാന്തും സൂചിപ്പിച്ചിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍.കാരണം അഴിമതിയും പീഡനങ്ങളും തലയ്ക്കു മീതേ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രിനോട് അടുപ്പമുള്ള കേരളത്തിലെ ജനങ്ങള്‍ കൂടുതലായി അകലുമെന്ന സൂചനയും രാഹുല്‍ ഗാന്ധിക്കു കിട്ടിക്കഴിഞ്ഞിരിക്കുന്നു അടിയന്തിരാവസ്ഥക്കാലത്തും വിപിസിംഗ് കാലത്തും മറ്റുള്ള സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിന് വലിയ ഇടിവ് ഉണ്ടായപ്പോഴൊക്കെ കോണ്‍ഗ്രസിനോടൊപ്പം നിന്ന സംസ്ഥാനമാണ് കേരളം.മാത്രമല്ല ദക്ഷിണേന്‍ഡ്യ അത്രയും.അതുകൊണ്ട് തന്നെ മോദി പ്രഭാവം ഇതുവരെ കാര്യമായി ബാധിക്കാത്ത കേരളത്തില്‍ രാഹുല്‍ ഏറെ ശ്രദ്ധിക്കുന്നത്.
ഏതാണ്ട് ഒരു ദശാബ്ദക്കാലം മുന്‍പാണ് ഗ്രൂപ്പു രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന സൂചന കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കി രാഹുല്‍ കേരളഘടകത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത്.അതായത് വിഷ്ണു നാഥ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിയുന്ന കാലയളവില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ താഴേക്കിടയില്‍ നിന്ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു രാഹുലിന്റെ നിര്‍ദ്ദേശം.കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ വെച്ച് ഇപ്പോഴത്തെ എറണാകുളം എംഎല്‍എ ഹൈബീ ഈഡന്‍ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ എത്തും വരെ ഏതാണ്ട് ഗ്രൂപ്പില്ലാതെ തെരഞ്ഞെടുപ്പ് നടത്താന്‍ കെഎസ് യുവിനു കഴിഞ്ഞു.തുടര്‍ന്ന് ഹൈബീ ഈഡന്‍ എംഎല്‍എ ആയി പോയപ്പോള്‍ ഡീന്‍ കുര്യാക്കോസ് ആ പദവിയിലേക്കെത്തി
അന്ന് ഡീനിനൊപ്പം കമ്മിറ്റിയിലെത്തിയ മഹേഷൊക്കെ ഗ്രൂപ്പിനപ്പുറം പ്രവര്‍ത്തിച്ചവരായിരുന്നു..ഗ്രൂപ്പുണ്ടെങ്കിലും കാര്യമായ രീതിയില്‍ അവിടെയൊന്നും ഗ്രൂപ്പു നേതാക്കന്‍മാര്‍ക്ക് ഇടപെടാന്‍ കഴിഞ്ഞില്ല.രാഹുലിന്റെ പോളിസി വിജയിച്ചു.അന്നു തുടങ്ങി വെച്ചത് പിന്നീട് ചെറിയ തോതിലെങ്കിലും മൂത്ത കോണ്‍ഗ്രസിലും തുടര്‍ന്നു അന്നത്തെ കുട്ടികോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ ചിലരെയും വിഡി സതീശന്‍ ,വിറ്റി ബല്‍റാം , ഉള്‍പ്പടെയുള്ള തുറന്നു പറയാന്‍ ചങ്കൂറ്റമുള്ള നേതാക്കന്‍മാരേയും,മാത്യു കുഴല്‍നാടന്‍,രമേശ് ചെന്നിത്തലയുടെ ക്യാമ്പിലുണ്ടെങ്കില്‍ പോലും ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പുള്ള എം ലിജുവിനെയുമൊക്കെയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്.വിഷ്ണു നാഥും ഹൈബിയുമൊക്കെ ഒരുകാലത്ത് ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്പുള്ളവരായിരുന്നെങ്കിലും പിന്നീട് ചില ക്യാമ്പുകള്‍ അവരെ ഹൈജാക് ചെയ്‌തെന്നു വേണം കരുതാന്‍.
എന്നാല്‍ പുതിയ കളിയില്‍ രാഹുല്‍ എത്ര നേട്ടമുണ്ടാക്കുമെന്ന് പറയാന്‍ കഴിയില്ല.കാരണം 1980 കളില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച് പുറത്തു വന്ന് ഉമ്മന്‍ചാണ്ടിയും കെസിജോസഫും ചേര്‍ന്നുണ്ടാക്കിയെടുത്ത ബൂത്ത് ബ്ലോക്ക് മണ്ഡലംകമ്മറ്റികളില്‍ ഉള്ളവരാണ് പേരുമാറി വന്ന നേതൃത്വത്തില്‍ ഏറെയും.അന്ന് യൂത്തന്‍മാരുടെ കോണ്‍ഗ്രസ് നേതാക്കന്‍മാരായിരുന്നവരില്‍ പലരും മൂത്ത കോണ്‍ഗ്രസ് നേതത്വത്തിലെത്തി.അന്ന് മണ്ഡലം കമ്മിറ്റികളിലുണ്ടായിരുന്നവരില്‍ പലരുംഇന്ന് സംസ്ഥാന നേതൃത്വത്തിലെത്തി.അതുകൊണ്ടാണ് ഇന്നും ഉമ്മന്‍ചാണ്ടി എവിടെ ചെന്നാലും കാറില്‍ കയറാനും ചുറ്റുംകൂടാനും നിരവധി പേരെത്തുന്നത്.അവരുടെയൊക്കെ കൂറ് ചാണ്ടിയോടാണു താനം.അതുകൊണ്ട് തന്നെ രാഹുല്‍ വിഭാവനം ചെയ്യുന്ന ഗ്രൂപ്പതീത നേതൃത്വ നിര എത്രമാത്രം അപ്രപ്യമാണെന്ന് കാത്തിരുന്നു കാണം
പിന്നെ കെപിസിസി പ്രസിന്റാകാന്‍ കച്ചകെട്ടി നടക്കുന്നവരെ ഇന്ദിരാഭവന്റെ മുന്നില്‍ കാണാം.എന്നാല്‍ ഒരു ഹിന്ദു മുഖം കെപിസിസിയ്ക്കു കൊണ്ടു വരേണ്ടത് അത്യന്താപേക്ഷിതമായ കാലയളവില്‍ കെ.സുധാകരനെ പോലെ ഒറ്റയാള്‍ പോരാട്ടത്തിനു പേരുകേട്ട ഒരാള്‍ ആ പദവിയിലെത്തിയേക്കുമോയകേരളത്തിലെയും കര്‍ണ്ണാടകത്തിലെയും ചില നേതാക്കന്‍മാര്‍ക്ക് സുധാകരന്‍ അഭിമതനാണു താനും.ഹിന്ദു മുഖം മാത്രമല്ല എന്തിനേയും കെല്‌പോടെ നേരിടാന്‍ കഴിവുള്ള നേതാവാണ് സുധാകരന്‍ എന്നത് നേതൃത്വത്തിന് വ്യക്തമാണ്.എന്നാല്‍ ഒരു മുസ്ലീമായ താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം തുടരണമെന്നാഗ്രഹിക്കുന്നതായി വര്‍ഗീയ കാര്‍ഡിളക്കി ഒരു കളി എംഎം ഹസനും കളിച്ചിട്ടുണ്ട്
എല്ലാം പൊളിച്ചടുക്കി അടിത്തറ തൊട്ട് പണിത് കയറാനുള്ള സമയം രാഹുലിന് മുന്നിലില്ല.എന്നാല്‍ അടിത്തറയില്‍ മാറ്റം വരുത്തി മേല്‍ക്കൂര അവിടെ നിര്‍ത്താനുമാകില്ല.പിണറായി ,മോദി പ്രഭാവത്തെ വെല്ലാന്‍ സാധിക്കുന്ന ഒരു വമ്പന്‍ ടീം കേരളത്തിലുണ്ടാകണം.വരുന്ന ലോക്‌സഭയില്‍ രാഹുലിന്റേതെന്നു പറയാന്‍ കഴിയുന്ന ഒരു നേട്ടമുണ്ടാകണം.ശ്രമം നല്ലതാണ്.എന്നാല്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ തൊടാനും ഇപ്പോഴും കേരളത്തിന്റെ മനസില്‍ അഴിമതി രഹിതനെന്നു പേരുകേള്‍പിച്ച ആന്റണിയെ വെട്ടാനുമൊക്കെ ടീം രാഹുല്‍ സ്വപ്നം കാണുന്ന മാതൃക എത്രമാത്രം ഫലവത്താകുമെന്ന് പറയാന്‍ കഴിയില്ല.എന്തായാലും രാഹുലിന്റെ കെപിസിസി കേരളത്തെ ഭരിക്കുന്ന കാലം അത്ര വിദൂരമല്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....