കൊച്ചി:നടിക്കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന.കേസില്‍ പതിനൊന്നാം പ്രതിയായി ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിനെതിരെ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ കേസില്‍ പ്രധാനസാക്ഷിയായ ലക്ഷ്യയിലെ മാനേജരുടെ മൊഴി ദിലീപിന് അനുകൂലമെന്ന് സൂചന നല്‍കി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.http://www.headlinekerala.com/wp-content/uploads/2017/09/dileep-aluva.jpg
നേരത്തേ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ അടുത്തബന്ധുവിന്റെ വസ്ത്രവ്യാപാര സ്ഥാപനായ ലക്ഷ്യയിലെ മാനേജര്‍ നടിക്കേസിലെ മുഖ്യപ്രതിയായ പള്‍സര്‍സുനി ലക്ഷ്യയിലെത്തിയെന്ന തരത്തില്‍ മൊഴി നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.അന്വേഷണ സംഘത്തോട് അടുപ്പമുള്ള മാധ്യമങ്ങള്‍ തന്നെയാണ് ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതും.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ലക്ഷ്യയിലെ മാനേജര്‍ നേരത്തേ കൊടുത്തിരുന്ന മൊഴി മാറ്റിയെന്നാണ്.മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അന്ന് ലക്ഷ്യയിലെ മാനേജര്‍ പള്‍സര്‍ ലക്ഷ്യയിലെത്തിയെന്നു മൊഴി നല്‍കിയെന്നും എന്നാല്‍ ഇപ്പോളത് മാറ്റിയെന്നുമാണ്.നടന്‍ പുറത്തിറങ്ങും മുന്‍പ് മാനേജര്‍ മൊഴിമാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.[caption id="attachment_36437" align="alignnone" width="800"]Actor dileep brought to Magistrate home
photo by: TOI[/caption]പക്ഷെ ഇയാളുടെ ആദ്യത്തെ മൊഴിയില്‍ ദിലീപിന് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് പൊലീസിനോട് അടുപ്പമുള്ള മാധ്യമങ്ങള്‍ പറയുന്നില്ല.മാത്രമല്ല അയാള്‍ ആരെന്നോ പേരോ ഒന്നും എങ്ങും വ്യക്തമാക്കുന്നില്ല.ലക്ഷ്യയിലെ മാനേജര്‍ എന്നുമാത്രമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.ഈ കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഹെഡ്‌ലൈന്‍ കേരള പുറത്തുവിട്ട റിപ്പോട്ടുകളനുസരിച്ച് കൃത്യമായ തെളിവുകളുടെ അഭാവത്തോടെ നടത്തിവരുന്ന ഈ അന്വേഷണം പ്രതി എത്ര ഉന്നതനാണെങ്കിലും രക്ഷപെടാന്‍ സഹായിക്കുമെന്ന് പറഞ്ഞിരുന്നു.നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ ഒന്നാം പ്രതിയോ ഏഴാം പ്രതിയോ ആക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്
എന്നാല്‍ നടിക്കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ അതില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് എന്നിവ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.മാത്രമല്ല ദിലീപിനെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യതെളിവായ ലക്ഷ്യയില്‍ പള്‍സര്‍ എത്തിയെന്ന് മാനേജര്‍ നല്‍കിയെന്നു പറയപ്പെടുന്ന സാക്ഷിമൊഴിയുടെ നിജസ്ഥിതിയും പുറത്തുവന്നിട്ടില്ല.ആദ്യത്തെ മൊഴി പുറത്തുവരാതെ രണ്ടാമത് ഇയാള്‍ മൊഴിമാറ്റിയത് തന്നെയാണോ എന്നും വ്യക്തമല്ല.ഈ സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താല്‍ കേസ് ഇതുവരെ കണ്ടതില്‍ നിന്നു വ്യത്യമസ്തമായാണ് പോകുന്നതെന്നു കാണാം.
അന്വേഷണ സംഘത്തില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകളനുസരിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനിയും നിരവധി തെളിവുകള്‍ കിട്ടേണ്ടതുണ്ടെന്നാണ്.ആകെ ദിലീപിനെതിരെയുള്ള മുഖ്യ തെളിവ് പള്‍സറും സുനിലും ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നെന്നുള്ളതാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....