News Beyond Headlines

30 Tuesday
December

ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കാം

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സമരത്തിനു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍,മുന്നറിയിപ്പ് അവഗണിച്ചാല്‍ വലിയ വിലകൊടുക്കേണ്ടി വരും
കൊച്ചി-മംഗലാപുരം ഗെയ്ല്‍ വാതകപൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മുക്കത്ത് പൊതുജനസമരം ശക്തമാകുകയാണ്.കഴിഞ്ഞ ഒറ്റ ദിവസം മാത്രം പൊലീസും അക്രമികളും തമ്മില്‍ പല തവണ ഏറ്റുമുട്ടിയിരിക്കുന്നു.വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും ചെറിയ നഷ്ടങ്ങള്‍ സഹിച്ചും വലിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും ജനങ്ങള്‍ സമരംസംഘര്‍ഷത്തിലെത്തിക്കുന്നു.ഗെയ്ല്‍ പദ്ധതി നടപ്പിലാക്കുന്ന തൊണ്ണൂറു ശതമാനം സ്ഥലങ്ങളിലും പദ്ധതിയ്ക്കായി സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു കഴിഞ്ഞപ്പോഴാണ് ഒരു ചെറിയ സ്ഥലത്ത് സമരം ശക്തമാക്കിയിരിക്കുന്നത്
ഇപ്പോള്‍ പൊലീസ് വൃത്തങ്ങളില്‍ നിന്നും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നും വരുന്ന സൂചനയനുസരിച്ച് ഗെയ്ല്‍ പദ്ധതി സമരത്തിനു പിന്നില്‍ തീവ്രനിലപാടുകളുള്ള ചില സംഘടനകളാണെന്നാണ്.ഇതൊരു മുന്നറിയിപ്പല്ല.വളരെ വ്യക്തതയുള്ള പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്.സമരങ്ങളില്‍ നിന്നു മുതലെടുപ്പ് നടത്തി നേട്ടം കൊയ്യുന്ന ചിലര്‍ ഇത്തരം പൊതുജന സമരങ്ങള്‍ക്കു പിന്നിലുണ്ടെന്ന് നേരത്തേ തന്നെ സംസ്ഥാന ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.
സമരം കൈയ്യാങ്കളിയിലെത്തിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഗെയ്ല്‍ പൈപ്പ് ലൈന്‍ സമരത്തിനു വരുന്നവരില്‍ കല്ലും വടികളുമുള്‍പ്പടെയുള്ള ആയുധങ്ങള്‍ കരുതിയിട്ടുണ്ടെന്നാണ് വിവരം.സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ജനങ്ങളുടെ ഇടയില്‍ ഭീതി പരത്താനുമുള്ള തന്ത്രങ്ങള്‍ മെനയുന്ന തീവ്രനിലപാടുള്ള ചില സംഘടനകള്‍ ഇത്തരം സംരങ്ങള്‍ക്കു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്.
ഇതിനിടയില്‍ തീവ്ര മുസ്ലിം സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഈ സമരത്തിലെ പങ്കിനെ പറ്റി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.സമരത്തില്‍ അറസ്റ്റിലായ 32 പേരേയും ചോദ്യം ചെയ്യും. കകകൊച്ചിയില്‍ പുതുവൈപ്പിനില്‍ അടുത്തകാലത്തുണ്ടായ ഗ്യാസ് പ്ലാന്റ് സമരത്തിനു പിന്നിലും തീവ്രനിലപാടുകളുള്ള ചില സംഘടനകളാണെന്ന് ഇന്റലിജന്‍സ് സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നതായാണ് വിവരം 437 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം.ഇതില്‍ കാസര്‍കോഡ് ഭാഗങ്ങളിലുള്ള മിക്കവാറും സ്ഥലങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു.എറണാകുളം,തൃശൂര്‍ ജില്ലകളിലെ കുഴിയെടുപ്പും വെല്‍ഡിംഗ് ജോലികളും പൂര്‍ത്തിയായി വരുന്നു.1.50 മീറ്റര്‍ വീതിയിലും 1.75 മീറ്റര്‍ ആഴത്തിലുമാണ് കുഴികളെടുക്കുന്നത്.പദ്ധതി 2018 ഓടു കൂടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഏതൊരു പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാലും പൊതുജനങ്ങള്‍ സമരം നടത്തുന്നത് പതിവായിരിക്കുന്നു.അത് വെറുമൊരു എതിര്‍പ്പോ സമരമോ മാത്രമല്ല സംഭവം കയ്യാങ്കളിയിലേക്കും ലാത്തിച്ചാര്‍ജ്ജിലേക്കും എന്നു വേണ്ട സ്ത്രീകളുടെയും കുട്ടികളുടെയും നേര്‍ക്കുള്ള ഭരണകൂടത്തിന്റെയും പൊലീസിന്റെയും അക്രമമായി വരെ കൊണ്ടെത്തിക്കാന്‍ സമരക്കാര്‍ ശ്രമിക്കുകയും ചെയ്യും.എന്നാല്‍ സമരങ്ങള്‍ എത്ര നടന്നാലും ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി അവരെ മാറ്റിപാര്‍പ്പിച്ച് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുകയും ചെയ്യും.
മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കെല്പുള്ള തീവ്രസംഘടനകളൊക്കെ തന്നെയാണ് ഇത്തരം സമരങ്ങളുടെ പിന്നില്‍.അതുകൊണ്ടു തന്നെ ഇത്തരം സംഘടനകളെ ശക്തമായ രീതിയില്‍ വിമര്‍ശിക്കാനോ ഒഴിവാക്കി നിര്‍ത്താനോ നിരോധിക്കാനോ ഭരണകൂടങ്ങള്‍ ശ്രമിക്കുന്നില്ല.ഇപ്പോള്‍ പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പെങ്കിലും അവഗണിക്കാതിരിക്കുക.കാരണം മുന്നറിയിപ്പുകള്‍ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വന്നേക്കാം

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....