തിരുവനന്തപുരം:നടിക്കേസില്‍ തന്നെ കുടുക്കിയതാണെന്നും കേസ് സിബിഐയ്യേക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കി.നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയാക്കപ്പെട്ട് ജയില്‍വാസമനുഭവിച്ച് കോടതി ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് നടന്‍ കേസ് സിബിഐയ്ക്കു വിടണമെന്ന ആവശ്യവുമായെത്തിയിരിക്കുന്നത്.തന്നെ മനപ്പൂര്‍വ്വം കുടുക്കിയതില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയക്കും എഡിജിപി ബിസന്ധ്യയ്ക്കും പങ്കുള്ളതായും നടന്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്
ഒക്‌ടോബര്‍ 18 നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം നടന്ന മുഴുവന്‍ സംഭവങ്ങളും അക്കമിട്ട് നിരത്തി ദിലീപ് കത്തില്‍ വിവരിക്കുന്നുണ്ട്.നടി ആക്രമിക്കപ്പെട്ട ശേഷം ഫെബ്രുവരിയും മാര്‍ച്ചും കഴിഞ്ഞ് ഏപ്രില്‍ പത്തിനാണ് പള്‍സര്‍ സുനി തന്റെ സുഹൃത്ത് നാദിര്‍ഷായെ വിളിച്ചതെന്നും ഭീഷണിപ്പെടുത്തിയതെന്നും നടന് കത്തില്‍ പറയുന്നു.ഏപ്രില്‍ 18,20,21 തീയതികളിലെ ഭീഷണി കോളുകളുടെയും സന്ദേശങ്ങളുടെയും വിശദാംശങ്ങള്‍ പൊലീസിന് നല്‍കിയെങ്കിലും പരിശോധിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും നടന്‍ വിശദീകരിക്കുന്നുണ്ട്.
തനിക്ക് പള്‍സര്‍ സുനിയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നടന്‍.ഇക്കാര്യം സത്യമായിരിക്കെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം വേറൊരുതരത്തിലായിരുന്നെന്നും ദിലീപ് കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ഒന്നുകില്‍ അന്വേഷണസംഘത്തെമാറ്റി സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസന്വേഷിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസ് സിബിഐയ്ക്കു വിടണമെന്നുമാണ് നടന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ദിലീപിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....