ലേക് പാലസ് റോഡ് നിര്‍മ്മാണത്തില്‍ കടുത്ത ചട്ടലംഘനമാണ് ചാണ്ടി നടത്തിയതെന്നും ചൂണ്ടിക്കാട്ടി കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട്. റിസോര്‍ട് നിര്‍മ്മാണത്തില്‍ കടുത്ത ആപാകത റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്.കൂടാതെ ആദ്യകാലത്തുള്ള രീതിയിലൊന്നുമല്ല ഇപ്പോള്‍ റിസോര്‍ട്ടിന്റെ നിലയെന്നും പറയുന്നു.മാത്രമല്ല പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചതിന്റെ അപാകതകള്‍,നിലംനികത്തല്‍ ഇതെല്ലാം ശരിവെക്കുന്ന റിപ്പോര്‍ട്ടാണ്അനുപമയുടേത്.മാത്രമല്ല ചാണ്ടിയെന്ന ശതകോടീശ്വരനെ സഹായിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിമതികളും അനുപമ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പിന്നെ റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഗ്രൗണ്ട് സംബന്ധിച്ച വിവരങ്ങളും വിശദമായ രീതിയില്‍ കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് ലീലാമ്മ ഈശോയെന്ന തണ്ടപ്പേരിലുള്ളതാണ്.എന്നാല്‍ ഇവര്‍ റിസോര്‍ട്ടുടമകളുമായി ബന്ധമുളള വ്യക്തിയാണ്.അതുകൊണ്ടു തന്നെ അവരുടെ പക്കല്‍ നിന്നു തന്നെ പാട്ടത്തിനെടുത്ത് നടത്തുകയാണെന്ന ചാണ്ടിയുടെ വാദവും തെറ്റാണെന്ന് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു.
കാരണം റിസോര്‍ട് നിര്‍മ്മിച്ച കാലത്ത് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയായിരുന്നു പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തിരുന്നതെന്നു പറയപ്പെടുന്നു.അന്ന് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി അധികൃതര്‍ റിസോര്‍ട്ടുടമകള്‍ക്ക് പണിനിര്‍ത്തിവെക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.എന്നാല്‍ അന്ന് നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ടൂറിസം കമ്പനി സ്ഥലം ലീലാമ്മ ഈയോയുടേതാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്നില്ല.എന്നാല്‍ സംഭവം വിവാദമായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലം ലീലാമ്മ ഈയോയുടെകൈയ്യില്‍ നിന്നു പാട്ടത്തിനെടുത്തെന്ന വാദവുമായി കമ്പനി എത്തിയിരുന്നു.പക്ഷെ അനുപമയുടെ റിപ്പോര്‍ട്ടില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിനെ കുറിച്ചും അനധികൃത കൈയ്യറ്റത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.
എന്നാല്‍ ചാണ്ടി ഏറെ പഴികേട്ട മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തേക്കുറിച്ച് ഇരുപതു പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലത്രേ.എന്നാല്‍ കായല്‍ കൈയ്യേറ്റത്തേക്കാള്‍ റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നത് അനധികൃത റോഡ് നിര്‍മ്മാണമാണ്.അനധികൃതമായി ചാണ്ടി നിര്‍മ്മിച്ചിരിക്കുന്നത് 690 മീറ്റര്‍ റോഡാണ്.പിജെ കുര്യന്‍,കെഇ ഇസ്മയില്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ചെങ്കിലും വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലത്രേ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....