സോളാര്‍ വിഷയത്തില്‍ പ്രത്യേക സഭാ സമ്മേളനം നടക്കുമ്പോള്‍ കേരളരാഷ്ട്രീയം കണ്ട ഉമ്മന്‍ചാണ്ടി എന്ന അതികായന്റെ രാഷ്ട്രീയ ഭാവിയ്‌ക്കെന്തു സംവിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസും കേരളവും.എന്നാലിന്ന് ഉമ്മന്‍ചാണ്ടിയുടെ മാത്രമല്ല കുട്ടനാട് കൈയ്യേറ്റ എംഎല്‍എയും മന്ത്രിയുമായ തോമസ്ചാണ്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണായകമാകും.സോളാറില്‍ എങ്ങനെയും പ്രതിരോധം തീര്‍ത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിന് തോമസ് ചാണ്ടി വിഷയം വീണുകിട്ടിയതാണ്.അവരതിനെ എങ്ങനെ മുതലാക്കുമെന്നാശ്രയിച്ചിരിക്കും ഇന്നത്തെ സഭ.
എന്‍സിപി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന കാലത്ത് കെ കരുണാകരന്റെ അടുത്ത കക്ഷിയായിരുന്നു തോമസ് ചാണ്ടി.എന്നാല്‍ കുവൈറ്റ് ചാണ്ടിയെന്ന് പരക്കെ അറിയപ്പെടുന്ന തോമസ്ചാണ്ടിയുടെ ബിസിനസ് വളരാന്‍ നേരിട്ടും അല്ലാതെയും അന്നത്തെ കാലത്ത് തന്നെ ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വ്വാദം അദ്ദേഹം അനുഭവിച്ചിട്ടുണ്ട്.മാത്രമല്ല കുട്ടനാട്ടിലെ ചാണ്ടിയുടെ വളര്‍ച്ചയ്ക്ക് അവിടുത്തെ കോണ്‍ഗ്രസ് എ വിഭാഗം വേണ്ടുവോളം സഹായം ചെയ്തിട്ടുണ്ടെന്നതും പരസ്യമായ രഹസ്യം.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിന്റെ ചാണ്ടിയോടുള്ള ഈ അനുഭാവം കോണ്‍ഗ്രസ് ഐക്കാരനായിരുന്ന ഡിസിസി പ്രസിഡന്റിന് ഏറെ തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന് മന്ത്രിമാരേക്കാള്‍ ഭയം ചാണ്ടിയേയായിരുന്നു.ഇതൊക്കെ കോണ്‍ഗ്രസിന്റെ പ്രബലവിഭാഗത്തിന് തോമസ് ചാണ്ടിയെന്ന ശതകോടീശ്വരനോടുള്ള അകമഴിഞ്ഞ സ്‌നേഹത്തെയും കരുതലിനെയും വെളിപ്പെടുത്തുന്ന ഒന്നാണ്.എന്നാല്‍ സോളാറില്‍ പെട്ടു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ,കൈയ്യേറ്റത്തില്‍ നാണം കെട്ടുനില്‍ക്കുന്ന തോമസ് ചാണ്ടിയൊരു മറ തന്നെയാണ്
ചാണ്ടിയോട് രാജിവെച്ച് പുറത്തു നില്‍ക്കാന്‍ പിണറായി വിജയന്‍ പറയാതിരുന്നത് മുതലാക്കാനാണ് കോണ്‍ഗ്രസിന്റെ പ്രത്യേകിച്ച് പാര്‍ട്ടിയിലെ എ ഗ്രൂപ്പിന്റെ ശ്രമം.പക്ഷെ ഐ ഗ്രൂപ്പിലെ പലര്‍ക്കും ഇതിനോടെതിര്‍പ്പുണ്ടെന്നാണ് സൂചന.പ്രരത്യേകിച്ച് സോളാര്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിലപാട് ഇപ്പോള്‍ എ ഗ്രൂപ്പിന് അനുകൂലമല്ലെന്നാണ് സൂചന.ദേശീയ രാഷ്ട്രീയത്തില്‍ പിടിപാടുള്ള തിരുവഞ്ചൂര്‍ നിലവില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഫണ്ട് റെയ്‌സറായി നിന്ന് കളംപിടിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുമുണ്ട്.സ്വന്തം മകന്റെ കമ്പനിയുടമ വഴിയാണഅ തിരുവഞ്ചൂര്‍ ഇതിന് ശ്രമം നടത്തുന്നത്.കേന്ദ്രത്തില്‍ ഭാഗീകമായെങ്കിലും ബിജെപിയോട് അടപ്പമുള്ള ബിസിനസുകാരനായ അദ്ദേഹത്തിന്റെ കനിവ് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തിരുവഞ്ചൂരിന് വേണ്ടുവോളം കിട്ടിയിട്ടുണ്ട് താനും.ഇതൊക്കെ എ ഗ്രൂപ്പിന് തിരിച്ചടിയാണ്. എന്നാല്‍ സോളാറില്‍ കടുത്ത നീക്കത്തോടെ പ്രതിപക്ഷത്തെ നിലയ്ക്കു നിര്‍ത്താന്‍ പിണറായിക്ക് ചാണ്ടിയെക്കൊണ്ട് നിര്‍ബ്ബന്ധിത രാജി എഴുതിവാങ്ങിച്ചാല്‍ മതിയായിരുന്നു.എന്നാല്‍ ചാണ്ടിയ്‌ക്കെതിരെ ആലപ്പുഴ കലക്ടര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ രാജി എഴുതി വാങ്ങാന്‍ കഴിയില്ല എന്നു പിണറായിക്കറിയാം.കാരണം കൈയ്യേറിയിരിക്കുന്ന ഭൂമിയൊന്നും ചാണ്ടിയുടെ പേരിലല്ല.പിന്നെ ധാര്‍മ്മികത കൊണ്ടു മാത്രമാണ് രാജിവെയ്‌ക്കേണ്ടത്.വിഷയത്തില്‍ കോടതിയുടെ പരാമര്‍ശത്തിനായായിരുന്നു പിണറായി നോക്കിയിരുന്നത്.
ചാണ്ടിയുടെ പിന്നില്‍ എന്‍സിപി മുഴുവന്‍ അണിനിരന്നു നില്‍ക്കുന്നു.ചാണ്ടിയേക്കൊണ്ട് രാജിവെപ്പിച്ചിട്ട് എന്‍സിപിയെ കൂടെ നിര്‍ത്താന്‍ കഴിയില്ല.ചാണ്ടിക്കു പകരക്കാരനായ മറ്റൊരാളില്ല താനും.കാരണം ചാണ്ടിയെ പുറത്താക്കിയാല്‍ എന്‍സിപി പോകും.ചിലപ്പോള്‍ ഇടതന്റെ വോട്ടുകൊണ്ട് ജയിച്ച് ജടതുസര്‍ക്കാരിന്‍ മന്ത്രിയായ ചാണ്ടി ധാര്‍മ്മികതനോക്കാതെ നേരേ ചെന്ന് എന്‍ഡിഎ ക്യാമ്പില്‍ ചേക്കേറുമെന്ന ഭയവും പിണറായിക്കില്ലാതില്ല.ദക്ഷിണേന്‍ഡ്യയില്‍ പ്രത്യേകിച്ച് ബിജെപിയ്ക്ക് കമ്യൂണ#ിസ്റ്റുകാരന്റെ വോട്ട് കൊണ്ട് ഒരു എംഎല്‍എ ഉണ്ടാകരുതെന്ന് പിണറായി ആഗ്രഹിക്കാത്തിടത്തോളം കാലം ചാണ്ടിയെ രാജിവെപ്പിക്കില്ല എന്നു തന്നെയാണ് സൂചന.പിന്നെ കലക്ടര്‍ അനുപമയുടെ കുരുക്കിന് ബലം പോരെന്നും കുരുക്കുമുറുക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നതും പിണറായിക്കറിയാം.അതുകൊണ്ട് പ്രതിപക്ഷം സോളാറില്‍ പ്രതിരോധം തീര്‍ക്കാന്‍ ഉപയോഗിച്ചേക്കാവുന്ന ചാണ്ടിയേക്കാള്‍ പിണറായി ഭയപ്പെടുന്നത് കാവികമ്പനിയിലേക്കുള്ള ചാണ്ടിയുടെ കൂടുമാറ്റം തന്നെയാണ്.
പിന്നെ വെറുമൊരു സ്ത്രീപീഡനത്തിന്റെ പേരില്‍ സോളാറില്‍ അന്വേഷണം ഒതുക്കാനും പിണറായി വിജയനെന്ന കുരുട്ടുബുദ്ധിക്കാരനായ രാഷ്ട്രീയക്കാരന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം.തല്‍ക്കാലം പൊതു അന്വേഷണം പ്രഖ്യാപിച്ച് സരിതയുടെ കത്തും അനുബന്ധ വിഷയങ്ങളും വിശദമായി അന്വേഷിച്ച് കൂടുതല്‍ കരുതലോടെ നീങ്ങി ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഊതിക്കത്തിക്കാനാകും പിണറായി എന്ന് ചാണക്യന്റെ ബുദ്ധി.മാത്രമല്ല ലാവ്‌ലിന്‍ കേസില്‍ തന്റെ രാഷ്ട്രീയഭാവിക്ക് കളങ്കം വരുത്ത കാലങ്ങളോളം തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ ഉമ്മന്‍ചാണ്ടിയെ അങ്ങനങ്ങ് വെറുതെവിടാനൊന്നും പിണറായി ഒരുക്കമല്ല എന്നും വ്യക്തം
തിടുക്കത്തില്‍ ഒരു തീരുമാനവും സോളാര്‍,ചാണ്ടി വിഷയത്തില്‍ കേവലം ഒന്നരവര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ് അതുകൊണ്ട് തന്നെ സഭയില്‍ ചാണ്ടിയുടെ രക്തത്തിനായി ചാണ്ടി ദാഹിക്കുമ്പോള്‍ മൗനം അലങ്കാരമാക്കിയ പിണറായി എന്ന രാഷ്ട്രീയക്കാരന്റെ ഉള്ളിലിരുപ്പ് കൂടി മനസിലാക്കേണ്ടിയിരിക്കുന്നു.pinarayi
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....