സോളാര്‍ കേസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളാരാഷ്ട്രീയത്തില്‍ ഇന്നുവരെ കാണാത്ത പോരാട്ടങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ മേശപ്പുറത്തുവച്ച സോളാര്‍ റിപ്പോര്‍ട്ട് യുഡിഎഫിന്റെ ആത്മവിശ്വാസം തകര്‍ത്തതിനൊപ്പം കടുത്ത നാണക്കേടുമാണ് സമ്മാനിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനും മന്ത്രിമാര്‍ക്കുമെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗത്തും സാധാരണക്കാരന് അറപ്പും വെറുപ്പും ഉളവാക്കുന്ന രാഷ്ട്രീയ കോമാളിത്തരങ്ങളാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കേണ്ടിയിരിക്കുന്നു.
കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളതെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗിക പരാമര്‍ശങ്ങളാണ് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നത് മുതിര്‍ന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ആര്യാടന്‍ മുഹമ്മദുമടക്കമുള്ള പത്ത് പേരാണ് . സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള എല്ലാ വ്യക്തികളുടെയും പേരില്‍ കേസെടുക്കണമെന്ന് ശുപാര്‍ശ ചെയ്‌ത കമ്മീഷന്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് നിര്‍ദേശവും നല്‍കി.
മകളായി കണക്കാക്കേണ്ടിയിരുന്ന ഉമ്മന്‍ചാണ്ടി സരിതയെ ശാരീരികമായി ചൂഷണം ചെയ്‌തുവെന്നും പദവി ദുരുപയോഗം ചെയ്‌ത് 32 ലക്ഷം രൂപ കോഴ വാങ്ങിയെന്നും കമ്മീഷന്‍റെ സുപ്രധാന കണ്ടെത്തലുകളില്‍ ഒന്നാണ്. പണത്തിന്റെ കൈമാറ്റം നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണ് നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
2011 മുതൽ തന്നെ ലക്ഷ്മി നായർ എന്ന പേരിൽ ഉമ്മൻചാണ്ടിക്ക് സരിതയെ അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ടീം സോളാറിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനൊപ്പം ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് തട്ടിപ്പ് നടത്തുന്നതിന് സഹായം ഒരുക്കിയത് അദ്ദേഹത്തിന്റെ ഓഫിസുമാണ്. ഓഫീസിലെ പലരുമായും സരിതയ്‌ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ സരിതയെ അറിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം പൊളിക്കാന്‍ കമ്മീഷന് സാധിച്ചു.
സരിതയുടെ ലൈംഗികാരോപണത്തിൽ വാസ്തവമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുള്ള തോമസ് കൊണ്ടോട്ടി സരിതയുമായി നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദരേഖയും തെളിവായി പരിഗണിക്കുന്നു. ബന്ധം മുതലെടുത്ത് സരിതയില്‍ നിന്നും ടെനി ജോപ്പന്‍ പണം വാങ്ങുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്‌തു.
സോളാര്‍ ആരോപണം ശക്തമായപ്പോള്‍ ഉമ്മൻചാണ്ടി സമ്മര്‍ദ്ദത്തിലായി. ഈ സാഹചര്യത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ രക്ഷിക്കാൻ ഇടപെടലുകള്‍ നടത്തി. ഈ സമയത്തു തന്നെ ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും സരിതയുമായി സംസാരിക്കുകയും മുഖ്യമന്ത്രിയെ ആരോപണത്തില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുവെന്നും കമ്മീഷന്‍ കണ്ടെത്തി.
സോളാര്‍ പദ്ധതിയില്‍ ആര്യാടന്‍ മുഹമ്മദിന് പങ്കാളിത്തമുണ്ടെന്നും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ട്. 25 ലക്ഷം രൂപ സരിതയില്‍ നിന്നും കൈപ്പറ്റിയ ആര്യാടന്‍ സരിതയുമായി ബന്ധം പുലര്‍ത്തിയിരുന്നു. അനര്‍ട്ടിനെ ഉപയോഗിച്ച് 2013ൽ ടീം സാളാറിന് അനുകൂലമായി സോളാര്‍ നയം ആര്യാടന്‍ രൂപപ്പെടുത്തിയത് ഈ ബന്ധം മൂലം ഉപയോഗിച്ചായിരുന്നുവെന്നും കമ്മീഷന്‍ പറയുന്നു.
മുന്‍മന്ത്രി അടൂര്‍പ്രകാശ് ലൈംഗികപീഡനത്തിനൊപ്പം ഫോണ്‍ സെക്‌സിനും സരിതയെ ഇരയാക്കി. ബംഗളൂരുവിലെ ഹോട്ടലില്‍ എത്തണമെന്നും അവിടെവച്ച് സംസാരിക്കാമെന്നും അദ്ദേഹം സരിതയോട് പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ, കെസി വേണുഗോപാല്‍, കെ പത്മകുമാര്‍ തുടങ്ങിയവരും പലപ്പോഴായി സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തു. അനില്‍ കുമാര്‍ പല സ്ഥലങ്ങളില്‍ വെച്ച് സരിതയെ ഉപയോഗിച്ചുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
സരിതയുമായി നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന ബന്ധത്തിന്റെയും ലൈംഗിക ചൂഷണങ്ങളുടെയും ശക്തമായ തെളിവുകള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും സമ്മര്‍ദ്ദത്തിലായത്. പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് മുമ്പില്‍ സര്‍ക്കാര്‍ താലയുയര്‍ത്തി നില്‍ക്കുന്ന സാഹചര്യമാണ് സോളാര്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ സംജാതമായിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....