News Beyond Headlines

30 Tuesday
December

രാജിയ്‌ക്കൊരുങ്ങി തോമസ് ചാണ്ടി?രാജി വേണ്ടന്ന് എന്‍സിപി നേതൃത്വം;ചീട്ടുകീറാനുറച്ച് ഇടതുമുന്നണി

വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമൊടുവില്‍ കുട്ടനാട് എംഎല്‍എ,മന്ത്രി തോമസ് ചാണ്ടി സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന.സോളാറില്‍ ഇടതുപക്ഷത്തിന്,പ്രത്യേകിച്ച് സിഎമ്മിന് നിലവിലെ സാഹചര്യത്തില്‍ ലഭിക്കുന്ന മൈലേജ് നഷ്ടപ്പെടുത്താതെ കളങ്കിതമായി നില്‍ക്കുന്ന മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന സമ്മര്‍ദ്ദം ഇടതുപക്ഷത്തേ മറ്റ് ഘടകകക്ഷികളില്‍ നിന്നു ചെലുത്തിയതായിട്ടാണ് വിവരം. സര്‍ക്കാരിനെയും ഇടതുമുന്നണിയെയും ഏറെ പഴികേള്‍പ്പിച്ച ഭൂമി കൈയ്യേറ്റ വിവാദത്തില്‍ ചാണ്ടിക്ക് യാതൊരു പിന്തുണയുമില്ലെന്ന് സിപിഎം നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ചാണ്ടിയോട് സ്ഥാനൊഴിയാന്‍ സിപിഎമ്മോ മുഖ്യമന്ത്രിയോ ആവശ്യപ്പെട്ടിരുന്നില്ല.പ്രതിപക്ഷത്തേ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ റിപ്പോര്‍ട് വരുംകാലങ്ങളില്‍ ഇടതുമുന്നണിക്ക് നല്‍കുന്ന മൈലേജ് നിലവില്‍ നഷ്ടപ്പെടാതിരിക്കാന്‍ ചാണ്ടി ഒഴിയണമെന്ന് ഇന്നലത്തെ അനൗദ്യോഗിക ചര്‍ച്ചകളില്‍ ഇടത് എംഎല്എ മാര്‍ പറഞ്ഞതായും സൂചനയുണ്ട്.
ഇതോടെ ചാണ്ടി സ്ഥാനമൊഴിയാന്‍ നിര്‍ബ്ബന്ധിതനായെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.കാരണം കുറ്റകൃത്യം ചാര്‍ത്തപ്പെട്ടതിന്റെ പേരിലല്ലാതെ ആരോപണവിധേയനായയാള്‍ ധാര്‍മ്മികതയുടെ പേരില്‍ മാറിനില്‍ക്കുന്നത് ചാണ്ടിക്കും വരും കാല പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഏറെ ഗുണം ചെയ്യും.ശശീന്ദ്രനോടും ഇപിയോടും രാജി നേരിട്ടാവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് പക്ഷെ ചാണ്ടിയുടെ രാജി നേരിട്ടാവശ്യപ്പെടുന്നത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നാണ് പറയുന്നത്.കാരണം കൈനനയാതെ മീന്‍ പിടിക്കേണ്ടത് സിപിഎമ്മിന്റെ കൂടി ആവശ്യമാണ്.നിര്‍ബ്ബന്ധിച്ച് രാജി എഴുതി വാങ്ങിയാല്‍ ചാണ്ടി മുന്നണിമര്യാദയക്ക് നിരക്കാത്ത ചില രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് ചാണ്ടിയും കൂട്ടരും പോകാനുള്ള സാധ്യതയും പിണറായി കണക്കുകൂട്ടുന്നു . ഇനി ചാണ്ടി മന്ത്രിസഥാനം മാത്രമാണോ അതോ എംഎല്‍എ സ്ഥാനം കൂടി ഒഴിയുന്നുണ്ടോ എന്നാണ് രാഷ്ട്രീയ കേരളം ഉററുനോക്കുന്നത്. അഥവാധാര്‍മ്മികതയുടെ പേരില്‍ എംഎല്‍എ സ്ഥാനം കൂടി ചാണ്ടി രാജിവെച്ചാല്‍ സോളാര്‍ കേസില്‍ ആരോപണവിധേയരായ ഒരുഡസന്‍ നേതാക്കള്‍ പാര്‍ലമെന്ററി വകുപ്പുകള#ില്‍ നിന്ന് പുറത്തുപോകേണ്ടി വരും.ഇത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും.ആരോപണവിധേയനായ തോമസ്ചാണ്ടിയുടെ സ്ഥാനമൊഴിയല്‍ സിപിഎമ്മിന്റെ തലവേദന ശമിപ്പിക്കുന്നതിനൊപ്പം കോണ്‍ഗ്രസിന് തലവേദന കൂട്ടും. എന്തായാലും കരയ്ക്കിരുന്നു കളികാണുന്ന തേര്‍ഡ് അമ്പയറുടെ സ്ഥാനമാണ് സിപിഎമ്മിനുള്ളത്.എന്‍സിപി സ്വയം തീരുമാനമെടുത്ത് രാജിവെപ്പിക്കണമെന്ന് സിപിഎം കരുതുന്നു.വിവാദം മുന്നണിയെ ബാധിക്കരുതെന്ന കൃത്യമായി നിര്‍ദ്ദേശിച്ചിട്ടുണ്ട് താനും.
പക്ഷെ രാജിവെക്കില്ലെന്ന കടുംപിടുത്തത്തില്‍ നിന്ന് തോമസ് ചാണ്ടിയയഞ്ഞത് ഘടകകക്ഷികളുടെ കൂടെ സമ്മര്‍ദ്ദതന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത് എന്നാല്‍ പുതിയ തീരുമാനമമനുസരിച്ച് ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന നിലപാടുമായി എന്‍സിപി നേതൃത്വം തീരുമാനമെടുത്തതായി സൂചനയുണ്ട്.നിയമോപദേശം വരട്ടെയെന്നാണ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍സിപി വിശദീകരണം നല്‍കുന്നത്.ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശം കണക്കിലെടുക്കേണ്ടന്നും എന്‍സിപി നേതൃത്വം വിശദീകിരിക്കുന്നു.
മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെയാണ് വിശ്വാസിക്കുന്നത്. അതിനാല്‍ തന്നെ സമ്മര്ദ്ദചങ്ങള്ക്ക് വഴങ്ങേണ്ടെന്നാണ് തീരുമാനം. കോടതിയുടെ പരാമര്ശം് കണക്കിലെടുക്കേണ്ടതില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ നോക്കാം. ഇക്കാര്യത്തില്‍ സി.പി.എമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല. തോമസ് ചാണ്ടിയെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു വരുത്തിയിട്ടില്ല. തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ എന്‍.സി.പി നേതൃതത്തിനോട് സി.പി.എം ആവശ്യപ്പെട്ടതായാണ് വിവരം. സാഹചര്യം ഗൗരവമുള്ളതാണെന്നും ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലേക്ക് സി.പി.എം എത്തിയെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാട് പറയാത്ത സി.പി.എം, ചാണ്ടിയെ കൈവിടുന്നു എന്ന റിപ്പോര്ട്ടു കളാണ് പുറത്തുവരുന്നത്. രാജിക്കാര്യം തീരുമാനിക്കണമെന്ന് തോമസ് ചാണ്ടിയെ സി.പി.എം അറിയിച്ചുവെന്നും സൂചനയുണ്ട്

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....