News Beyond Headlines

30 Tuesday
December

നടിക്കേസ് പുതിയവഴിത്തിരിവില്‍; ബെഹ്‌റ x ദിലീപ്

നടിക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്.കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെ ജാമ്യമനുവദിച്ച ഹൈക്കോടതി,നടന് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചതോടെയാണ് കേസിന്റെ രീതി മാറുന്നത്.അന്ന് ഹൈക്കോടതി നടന്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പാസ്‌പോര്‍ട്ട് സറര്‍ ചെയ്യേി വന്നിരുന്നു.എന്നാല്‍ തന്റെ ഉടമസ്ഥതയില്‍ ദുബായില്‍ പുതുതായി തുടങ്ങുന്ന ദേ പുട്ട് റെസ്റ്റോറന്റ് ഉദ്ഘാടനത്തിന് പോകുന്നതിനായി ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി പാസ്‌പോര്‍ട് ലഭ്യമാക്കുന്നതിന് സമര്‍പിച്ച അപേക്ഷയില്‍ അനുകൂല നടപടി ഹൈക്കോടതി തീരുമാനിച്ചതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതിസന്ധിയില്‍ പെട്ടത്. ഘട്ടഘട്ടമായി ദിലീപ് ജാമ്യം നേടുമ്പോള്‍ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുകയാണ്.ഇതോടെയാണ് നടിക്കേസിന് പുതിയ മാനം കൈവന്നിരിക്കുന്നത്.
[caption id="attachment_36437" align="alignnone" width="800"] Actor dileep brought to Magistrate home
photo by: TOI[/caption]
ദിലീപിന് പാസ്‌പോര്ട്ട് വിട്ടു നല്കുന്നതിനെ ശക്തമായി എതിര്ത്ത് അന്വേഷണ ഉദ്യോഗസ്ഥര് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാസ്‌പോര്ട്ട് വിട്ടുകൊടുത്താല് ദീലീപ് വിദേശത്ത് പോയി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയന്നെ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയില് ഹാജരാക്കിയ ഹര്ജിയില്
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന് ശ്രമിക്കുന്നതായി മുമ്പ് തന്നെ ആക്ഷേപം ഉയര്ന്നതാണ്. ഈ സാഹചര്യത്തില് പാസ്‌പോര്ട്ട് വിട്ട് നല്കരുതെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല് ഇത് അംഗീകരിക്കാന് കോടതി തയ്യാറായില്ല. പാസ്‌പോര്ട്ട് മടക്കി കിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദുബായിലെ പുട്ടുകട ഉദ്ഘാടനം ചടങ്ങിന് പോകാനുള്ള നീക്കമെന്ന് പോലീസ് വിലയിരുത്തുന്നു. അതുവഴി ജാമ്യത്തില് വലിയ ഇളവാണ് താരം പ്രതീക്ഷിക്കുന്നത്‌
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയിലും സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏതോ ഒരു മാഡത്തിലും മാത്രം ഒതുങ്ങി നിന്ന കേസ് പിന്നീട് മലയാള സിനിമാ ലോകത്തെ തന്നെ രു തട്ടായി തിരിച്ച് നടന്‍ ദിലീപ് ജയിലില്‍ പോകുന്ന കാഴ്ചയാണ് കത്.സിനിമാ ലോകത്തെ കുടിപ്പകയില്‍ മാത്രം ഒതുങ്ങി നിന്ന കേസാണ് ഇപ്പോള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും നടന്‍ ദിലീപും തമ്മിലുള്ള പ്രത്യക്ഷ നിയമയുദ്ധത്തിലേക്ക് വഴി തുറന്നിരിക്കുന്നത്.ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയതോടെ കേസ് ദുര്‍ബ്ബലമാകുന്നു എന്ന തിരിച്ചറിവാണ് ബഹ്‌റ തന്നെ രംഗത്തെത്താന്‍ കാരണമെന്നാണ് നിരീക്ഷികരുടെ വിലയിരുത്തല്‍
മാത്രമല്ല കൊടുംക്രിമിനലായ പള്‍സര്‍ സുനിയുടെ മൊഴി മാത്രം കണക്കിലെടുത്താണ് പൊലീസ് തന്നെ കുടുക്കിയതെന്ന് നേരത്തേ തന്നെ ദിലീപ് ആക്ഷേപമുന്നിയിച്ചിരുന്നു.മാത്രമല്ല കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ചീഫ്‌സെക്രട്ടറിയ്ക്ക് കത്തും നല്‍കിയിരുന്നു.അതില്‍ ചില ഉന്നതപൊലീസ് ഉദ്യോഗസ്ഥയായ ബി സന്ധ്യയ്‌ക്കെതിരെയും സംവിധായകനായ കല്യാണ്‍ ശ്രീകുമാറിനെതിരെയും വ്യക്തിപരമായി ആക്ഷേപമുന്നയിക്കുകയും ചെയ്തരുന്നു.തുടര്‍ന്ന് നടിക്കേസില്‍ ആദ്യഘട്ട അന്വേഷണ സമയത്ത് പള്‍സര്‍ സുനി ഫോണില്‍ ബന്ധപ്പെട്ടയുനെ ബെഹ്‌റയെ ദിലീപ് ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് മനോരമാ ന്യൂസ് പുറത്തുവിട്ടതോടെ പൊലീസ് മേധാവി തന്നെ വെട്ടിലായി.ഇതോടെ പള്‍സര്‍ സുനി ഫോണില്‍ വിളിച്ച് ഇരുപത് ദിവസത്തിനു ശേഷമാണ് ദിലീപ് പരാതി നല്‍കിയിരുന്നതെന്ന പൊലീസ് വാദം പൊളിഞ്ഞു.കേസ് ഒതുക്കാനാണ് ദിലീപ് ഈ ദിവസങ്ങള്‍ ഈ ദിവസങ്ങള്‍ ഉപയോഗിച്ചതെന്ന അന്വേഷണ സംഘത്തിന്റെ കെത്തലില്‍ കഴമ്പില്ലെന്നും ഇതോടെ തെളിഞ്ഞു.
ഈ സംഭവവും ഹൈക്കോടതി ജാമ്യ വ്യവസ്ഥയില്‍ നല്‍കിയ ഇളവും പൊലീസിന് കനത്ത തിരിച്ചടിയായിരുന്നു.തുടര്‍ന്നാണ് ബെഹ്‌റ നേരിട്ടിറങ്ങി ദിലീപിന്റെ ജാമ്യം ദ്ദാക്കാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
എന്നാല്‍ ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന കൃത്യമായ നിര്‍വ്വചനങ്ങളുള്ള ഒരുതെളിവും അന്വേഷണ സംഘത്തിന് കെത്താന്‍ കഴിയാത്തതും പൊലീസിനെ കുഴക്കുന്നു്ണ്ട്കേസ് ദുര്‍ബ്ബലമായി പോകാതിരിക്കാന്‍ അന്വേഷണ സംഘം കിണഞ്ഞു പരിശ്രമിക്കുന്നു്.മാത്രമല്ല നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കെടുക്കാനോ ദൃശ്യങ്ങള്‍ കെടുക്കാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.
മാത്രമല്ല കേസിന്റെ രാം ഘട്ടത്തില്‍ ഡിജിപിയായിരുന്ന ടിപിസെന്‍കുമാര്‍ അന്ന് ദിലീപിനെ പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിന് കീഴുദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ചോദിച്ചതും തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം നല്‍കിയ ഒരു അഭിമുഖത്തില്‍ ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് പറഞ്ഞതുമാണ് ദിലീപിന്റെ അറസ്റ്റിലേക്കെത്തിച്ചതെന്നും ആരോപണമുണ്ട്
ഇതിനിടയില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്നും എട്ടാം പ്രതിയാക്കുമെന്നും കുറ്റപത്രം ഇന്നെന്നും നാളെയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു്.അനുബന്ധകുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നതോടെ ഡിസ്ചാര്‍ജ്ജ് പെറ്റീഷനുമായി ദിലീപ് ഹൈക്കോടതിയിലേക്കും പിന്നെ സുപ്രീംകോടതിയിലേക്കും പോകും.അങ്ങനെ വിചാരണക്ക് വര്‍ഷങ്ങളെടുക്കും.ഇത് കേസിനെ കൂടുതല്‍ ദുര്‍ബ്ബലമാക്കും.എന്നാല്‍ ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിലടയ്ക്കാന്‍ സാധിച്ചാല്‍ ദിലീപ് വിചാരണത്തടവുകാരനാകും.ഇതിനിടയില്‍ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാനും ശ്രമം നടക്കുന്നുണ്ട്
നാലു ദിവസം വിദേശത്ത് തങ്ങാന്‍ അനുമതിയുണ്ട്. ആറ് ദിവസത്തേക്ക് പാസ്പോര്‍ട്ട് വിട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ പൂര്‍ണവിവരം അന്വേഷണസംഘത്തെ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ദുബായിലെ കരാമയില്‍ ഈ മാസം 29ന് 'ദേ പുട്ടി'ന്റെ ഷോപ്പ് ഉത്ഘാടനത്തിന് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.
ദിലീപിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു. താരത്തിന്റെ പാസ്‌പോര്‍ട്ട് മടക്കി നല്‍കും. വിസ സംബന്ധിച്ച പൂര്‍ണ വിവരം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....