തോമസ് ചാണ്ടിയെ മറയാക്കി സിപിഐയില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഗ്രൂപ്പ് പോരില്‍ കാനം രാജേന്ദ്രനും കെ ഇ ഇസ്മയിലിനും ഇരട്ടപ്രഹരം.സിപിഐ സംസ്ഥാന കൗണ്‍സിലിനു ശേഷം ഇസ്മയിലിനെതിരെ നടപടി കാനം പ്രഖ്യാപിച്ചെങ്കിലും സെക്രട്ടറിയ്‌ക്കെതിരെ ചിലര്‍ ചേരിതിരിഞ്ഞു പോരിനൊരുങ്ങുന്നുണ്ട്.ഇ ചന്ദ്രശേഖരനും പന്യന്‍ രവീന്ദ്രനുമുള്‍പ്പടെയുള്ളവര്‍ പാര്‍ട്ടിയില്‍ ശക്തിപ്രാപിക്കുന്നു.ഇത് കാനത്തിന് കനത്ത തിരിച്ചടിയാണ്.പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും തനിക്കൊപ്പമല്ലെന്നുള്ള തിരിച്ചറിവും കാനകത്തിനുണ്ട്.കാരണം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായ മുറുമുറുപ്പ് കാനത്തിന്റെ ശക്തി ക്ഷയിക്കുന്നതിനുള്ള തെളിവാണ്.
കാനത്തിനു മുന്‍പേ സെക്രട്ടറിയായിരുന്ന പന്യന്‍ രവീന്ദ്രന്റെ തണുപ്പന്‍ രീതിയില്‍ നിന്നും കാര്‍ക്കശ്യത്തിലേയ്ക്കും തന്റേടത്തിലേക്കുള്ള വഴിയായിരുന്നു കാനം.കനത്ത നിലപാടുകളിലൂടെയും ഉറച്ച സ്വരത്തോടെയുമുള്ള കാനത്തിന്റെ വാക്ക് പാര്‍ട്ടി നെഞ്ചിലേറ്റിയിരുന്ന കാലമുണ്ടായിരുന്നു.മധുവിധുകാലത്ത് എല്ലായിടത്തും പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു.അധികാരത്തിലെത്തിയപ്പോള്‍ ഇടതു ചട്ടക്കൂടിനുളളില്‍ നിന്ന് സിപിഎമ്മിന്റെ ചില രാഷ്ട്രീയ നിലപാടുകളെ കര്‍ശനസ്വരത്തില്‍ കാനം വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇടതിന്റെ അധികാരലബ്ധിയില്‍ അധികാരദുര്‍വിനിയോ?ഗം നടത്തി മന്ത്രിമാരുടെ ഓഫീസിലും വീട്ടിലും പിന്നെ കയറ്റാവുന്നിടത്തൊക്കെ സ്വന്തക്കാരേയും ആശ്രിതരെയുള്ള തള്ളിക്കയറ്റിയ കാനത്തിന് പിന്നീട് പാര്‍ട്ടിയില്‍ നിന്ന് കനത്ത വിമര്‍ശനം നേരിടേണ്ടി വന്നു,ഇതിന് കാനം മറുപടി പറയേണ്ടി വന്നു.പിന്നീടങ്ങോട്ട് ചില തിരിച്ചടികളും നേരിടേണ്ടി വന്നു,കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോ?ഗത്തില്‍ ഒളിഞ്ഞും തെളിഞ്ഞും കാനത്തിനു നേരേയുണ്ടായ ആക്രമണം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ശക്തി ക്ഷയിച്ചതിന്റെ വ്യക്തമായ തെളിവാണ്.കമ്മിറ്റിയില്‍ പേരു പറയാതെ പലരും കാനത്തിനെ വിമര്‍ശിച്ചു.മധ്യതിരുവതാംകൂറിലെ ചില സിപിഐ പോക്കറ്റുകളില്‍ നിന്നും തൃശൂരിലെ ചില കമ്മിറ്റികളില്‍ നിന്നും വലിയ വിമര്‍ശനമാണ് കാനത്തിന് നേരിടേണ്ടി വന്നത്.സിപിഎമ്മിനെതിരെ നിരന്തരം നാക്കിട്ടടിക്കുന്നതിനെയും നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു മാത്രമല്ല തണുപ്പനായ പന്യനൊപ്പം യുവജനവിഭാ?ഗം നിലകൊള്ളുന്നതും പന്യന്റെ കാലത്തേ പുകഴ്ത്തി ചിലര്‍ പ്രസം?ഗിച്ചതും കാനത്തിന് കാര്യങ്ങളത്ര പന്തിയല്ലെന്ന സൂചനയാണ് നല്‍കുന്നത്.ഇസ്മയിലിനെതിരെ ദേശീയ നേതൃത്വം തരംതാഴ്ത്തല്‍ നടപടികളുള്‍പ്പടെയുള്ളവ സ്വീകരിച്ചാല്‍ പാര്‍ട്ടിയെ ധിക്കരിക്കുന്നവര്‍ക്കുള്ള സൂചനയാണ് നല്‍കുന്നത്.
ഇതോടൊപ്പം ഇപ്പോഴത്തെ സംസ്ഥാന നേതൃത്വം വെട്ടിമാറ്റിയ ബിനോയ് വിശ്വത്തിനെ ശക്തനാക്കി തിരിച്ചെത്തിക്കാനുള്ള ശ്രമം ഇ ചന്ദ്രശേഖരന്റെ ഭാ?ഗത്തു നിന്നു നടക്കുന്നുണ്ട്.കാനത്തിനേ പോലെ തന്നെ ബിനോയിയും പാര്‍ട്ടിയില്‍ പ്രബലനാണ്.കൂടാതെ സംസ്ഥാന എക്‌സിക്യൂട്ടീവ് അം?ഗമെന്ന നിലയില്‍ പ്രകാശ് ബാബുവിന്റെ നാക്കിനും കടിഞ്ഞാടിണമെന്ന് പാര്‍ട്ടിയില്‍ സ്വരമുയര്‍ന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....