News Beyond Headlines

30 Tuesday
December

കൊടുങ്കാറ്റില്‍ പറന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിണറായി സര്‍ക്കാരിന്റെ കസേരയില്‍ ആഞ്ഞടിക്കുന്നു

കൊടുങ്കാറ്റില്‍ പറന്ന കാലാവസ്ഥാ മുന്നറിയിപ്പ് പിണറായി സര്‍ക്കാരിന്റെ കസേരയില്‍ ആഞ്ഞടിക്കുന്നു;മുന്നറിയിപ്പ് മുക്കിയതോ?അറിയാതെ പോയതോ?
തിരുവനന്തപുരം:ഓഖി ചുഴലിക്കൊടുങ്കാറ്റ് കേരളക്കരയില്‍ നിന്ന് പിന്‍വാങ്ങി ഗുജറാത്തിലെത്തിയിട്ടും ഇവിടുത്തെ രാഷ്ട്രീയ കൊടുങ്കാറ്റ് പിന്‍വാങ്ങുന്നില്ല.പിണറായി സര്‍ക്കാരിന്റെ കസേരയുടെ കാലില്‍ ആഞ്ഞു വീശിയാണ് ഓഖി കടന്നു പോയത്.
കേരള തീരത്ത് കടല്‍ക്ഷോഭം ശക്തമാകുമെന്ന് നവംബര്‍ 29 ന് നാലു തവണ കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് റിപ്പോര്‍ട് മാത്രമല്ല,സംസ്ഥാന കാലാവസ്ഥാ വകുപ്പും ഇതേ ദിവസം തന്നെ മുന്നറിയിപ്പ് നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന് സാധാരണ നല്‍കുന്ന മുന്നറിയിപ്പില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക അറിയിപ്പ് ബുള്ളറ്റിനുകളായാണ് നല്‍കിയത്.ഇതില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിക്കാനുള്ള വിവരങ്ങളാണ് നല്‍കിയിരുന്നത്.എന്നാല്‍ സര്‍ക്കാര്‍ ഈ മുന്നറിയിപ്പ് എന്തുകൊണ്ട് അവഗണിച്ചു എന്നു വ്യക്തമല്ല.കാലാവസ്ഥാ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങള്‍ അയച്ചു നല്‍കുന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്
കേരളാ ചീഫ് സെക്രട്ടറിയ്ക്കും ലക്ഷദ്വീപ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ട് ഗൗരമായി എടുക്കാത്തത് ഗുരുതര വീഴ്ചയാണ്.29 ന് ഉച്ചയ്ക്കു മുന്‍പ് 11.50 ഓടെ നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ ശ്രീലങ്കയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയെ കുറിച്ച് വിശദമാക്കുന്നുണ്ട്.എന്നാല്‍ ഇതി പരിശോധിച്ച് വേണ്ട മുന്‍കരുതല്‍ എടുക്കാതെ പോയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പലഭാഗങ്ങളില്‍ നിന്നും ആരോപണം ശക്തമാകുന്നുണ്ട്.
മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന സര്‍ക്കാരിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
കാറ്റില്‍ പറത്തിയ മുന്നറിയിപ്പുകള്‍
നവംബര്‍ 29 ,30 തീയതികളിലായി ആറു തവണയാണ് ആകെ മുന്നറിയിപ്പുകള്‍ നല്‍കിയത്.ആദ്യ മുന്നറിയിപ്പില്‍ ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള കാലാവസ്ഥാ നിരീക്ഷണമാണ് കൈമാറിയിട്ടുള്ളത്.ഇതില്‍ ശ്രീലങ്കന്‍ തീരത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദ പാത്തിയെ കുറിച്ച് വിവരം നല്‍കിയിരുന്നു.കന്യാകുമാരി തീരത്തു നിന്ന് 500 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാത്തി അടുത്ത 24മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്നുംഅതിശക്തമായ കാറ്റായി കേരള-തമിഴ്‌നാട്-ലക്ഷദ്വീപ് തീരങ്ങളിലെത്തുമെന്നും പറയുന്നു.കാറ്റ് 65 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.പക്ഷെ പ്രത്യേകബുള്ളറ്റിനുകളായി നല്‍കിയ നിര്‍േേദ്ദശം അവഗണിച്ചു. നവംബര്‍ 29,30,ഡിസംബര്‍ 1,2 തീയതികളിലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്
തുടരെ വന്ന രണ്ടാം നിര്‍ദ്ദേശത്തില്‍ കന്യാകുമാരിക്ക് 360 കിലോ മീറ്റര്‍ തെക്കുകിഴക്കായി എത്തിയിട്ടുള്ള ന്യൂനമര്‍ദ്ദം അതിവേഗം ശക്തിപ്രാപിച്ച് കേരള തീരത്തെത്തുമെന്നും ആയതിനാല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.തെക്കന്‍ തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും കാലാവസ്ഥാ പ്രക്ഷുബ്ദമാകുമെന്നും മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.കാറ്റിന്റെ അവസ്ഥയെ കുറിച്ചും കടല്‍ പ്രക്ഷുബ്ദമാകുമെന്നും നിര്‍ദ്ദേശം).മണിക്കൂറുകള്‍ക്കുള്ളില്‍ അടുത്ത നിര്‍ദ്ദേശവും വന്നു.കാറ്റ് തീരത്തേക്ക് അടുക്കുന്നുവെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു മൂന്നാമത്തെ മുന്നറിയിപ്പിലും.മൂന്നാമത്തെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെ നവംബര്‍ 30 പുലര്‍ച്ചെ നാലാമതും അഞ്ചാമതും മുന്നറിയിപ്പ് എത്തി.
ആറാം മുന്നറിയിപ്പില്‍ കാറ്റ് തീരത്തിന് 170 കിലോമീറ്റര്‍ മാത്രം അകലെയെത്തിയതായി കടലും കരയും പ്രക്ഷുബ്ദമാകുമെന്നും പറയുന്നു.തെക്കന്‍ കേരളത്തിലെയും തെക്കന്‍ തമിഴ്‌നാട്ടിലെയും ലക്ഷദ്വീപിലെയും ജനജീവിതത്തെ പ്രത്യേകിച്ച് മല്‍സ്യതൊഴിലാളികളെ ബാധിക്കുമെന്നും നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ആദ്യം വന്ന മുന്നറിയിപ്പുകളെല്ലാം ശ്രദ്ധിക്കാതെ പോയത് എന്തുകൊണ്ടാണെന്ന് വ്യക്തതയില്ല.
മുന്നറിയിപ്പ് നല്‍കുന്നതിലെ വീഴ്ച തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചതായാണ് വിലയിരുത്തല്‍.എന്നാല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന വാദവും ഇതോടെ പൊളിഞ്ഞു.കൂടാതെ പ്രതിഷേധം മുഖ്യമന്ത്രിയ്ക്കും നേരേയും ആഞ്ഞിടിത്തു. ദുരിത ബാധിത മേഖലകളില്‍ എത്താന്‍ വൈകിയെന്ന്് ആരോപിച്ച് വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിയുടെ നേരേ പ്രതിഷേധം ആഞ്ഞടിച്ചു.ര്‍ക്കാരിനെതിരായ പ്രതിഷേധം തീരദേശങ്ങളില്‍ ആഞ്ഞടിക്കുകയാണ് അതേ സമയം ഓഖിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി.ഇനിയും കടലില്‍ പോയ നിരവധി പേര്‍ കരയില്‍ തിരികയെത്താനുണ്ട്. ഓഖിയുടെ ശക്തി കുറഞ്ഞിട്ടും പ്രതിഷേധ കൊടുങ്കാറ്റില്‍ സര്‍ക്കാര്‍ നട്ടം തിരിയുകയാണ്.മുന്നറിയിപ്പ് ലഭിച്ചിട്ടും യഥാസമയം ജനങ്ങളിലെത്തിക്കാന്‍ കഴിയാതിരുന്നത് അതിഗുരുതരമായ വീഴ്ചയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....