ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കുടുക്കിയത് കാഞ്ഞിപ്പള്ളി രൂപതയുമായി അടുപ്പമുള്ള ഉന്നതെന്നു സൂചന.കഴിഞ്ഞ ദിവസം നടന്ന സഭയുടെ നേതൃത്വത്തില്‍ നിന്നു തന്നെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്.കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള ചിലരുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് സഭയെ എക്കാലതത്തേയും വലിയ നാണക്കേടിലേക്ക് തള്ളിയിട്ടിരിക്കുന്നത്.രാജ്യാന്തര ബന്ധമുള്ള ചില റിയല്‍ എസ്റ്റേറ്റ് ഉന്നതര്‍ക്കു വേണ്ടി കേരളത്തില്‍ ഭൂമി ഇടപാടു നടത്തുന്ന കാഞ്ഞിരപ്പള്ളിയിലെ ഉന്നതനാണ് സഭയ്ക്കു വേണ്ടി ഭൂമി ഇടപാടു നടത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയിലെ ചില ഉന്നതര്‍ നേരത്തേ തന്നെ റിയല്‍ എസ്റ്റേറ്റുമായി ബന്ധമുള്ളവരുമായി അടുപ്പം പുലര്‍ത്തുകയും അവര്‍ക്കു വേണ്ടി ഭൂമി ഇടപാടുകള്‍ നടത്തുകയും ചെയ്തിരുന്നതായി സഭാ നേതൃത്വത്തിനു തന്നെ അറിവുള്ളതാണ്.സാമ്പത്തികവും ധാര്‍മ്മികവുമായി സഭയ്ക്കുണ്ടായിരിക്കുന്ന വലിയ നാണക്കേട് ഈ ഉന്നതനു വേണ്ടി സഭയിലെ ചിലര്‍ തന്നെ നടത്തിയ വലിയ വസ്തു ഇടപാടുകളാണെന്നും പരസ്യമായ രഹസ്യമാണ്.എന്നാല്‍സഭാ തലവന്‍ എന്ന നിലയില്‍ ഉത്തരവാദിത്വപ്പെട്ട കര്‍്ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കിട്ടാണ് ഏറ്റവും വലിയ പണികിട്ടിയത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ക്രമക്കേടില്‍ കര്‍ദ്ദിനാളിനു വേണ്ടി ഇടപാടുകള്‍ നടത്തിയത് സഭയുടെ ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന ഫാ.ജോഷി പുതുവനയും മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടനെയും ചുമതലകളില്‍ നിന്നൊഴിവാക്കി നിര്‍ത്തിയിട്ടുണ്ട്.കാനന്‍ സിവില്‍ നിയമങ്ങളുടെ ശക്തമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത് വിശ്വാസികളുടെ ഇടയില്‍ പരക്കെ ചര്‍ച്ചയാകുകയും ചെയ്തു.വീഴ്ചകള്‍ കണക്കാക്കി സഭ നിയമിച്ച ഇടക്കാല അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണഅ വൈദീകരെ മാറ്റി നിര്‍ത്തിയിരിക്കുന്നത്.
എന്നാല്‍ സിറോ മലബാര്‍ സഭയുടെ കേരളത്തിലെ തലവനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം വൈദീകരു്‌ടെയും വിശ്വാസികളുടെയും പക്ഷം.കനത്ത നാണക്കേടിന്റെ പാപത്തില്‍ നിന്നും കര്‍ദ്ദിനാളിനു മാറി നില്‍ക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് പദവിയില്‍ നിന്നു മാറണമെന്നും ശക്തമായ വാദവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് സ്ഥലവില്പനയില്‍ രൂപതയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.വിലനിര്‍ണയത്തിലും വില്പനയിലും കനത്തസാമ്പത്തിക നഷ്ടം.നേരത്തേ എറണാകുളം-അങ്കമാലി അതിരൂപതകള്‍ വാങ്ങിയിരുന്ന ഭൂമി വില്പന നടത്താന്‍ പുറത്താക്കിയ വൈദികരാണ് കാക്കനാട്ടേ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തേ ഏല്‍പിക്കുന്നത്.അതിരൂപതയുടെ തീരുമാന പ്രകാരം സെന്റിന് ഒന്‍പതു ലക്ഷം രൂപവെച്ച് വില്‍ക്കാനായിരുന്നു ശ്രമം.എന്നാല്‍ ഇടപാടുകള്‍ സുതാര്യമല്ലാതിരിക്കുകയും ഭൂമി വില്പനയില്‍ കനത്ത നഷ്ടം ഉണ്ടാകുകയും ചെയ്തു.ഇടനിലക്കാര്‍ പണമായി 35 കോടി രൂപ മുക്കിയെന്നും ഭൂമി ഇടപാടുകളുടെ ചുമതലകളുണ്ടായിരുന്ന വൈദികര്‍ പറയുന്നു.മാത്രമല്ല ഭൂമി ഇടപാടുകളില്‍ നിന്നു ലഭിച്ച തുക എവിടെ പോയെന്നും വിശദീകരിക്കാന്‍ സഭയ്ക്കായിട്ടില്ല .തുക എന്നു കിട്ടിയെന്നോ അറിയില്ല.
കുറച്ചുകാലം മുമ്പാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില് മെഡിക്കല് കോളജ് തുടങ്ങാന് സഭാ നേതൃത്വം തീരുമാനിച്ചത്. തുടക്കത്തില് തന്നെ ഭൂരിഭാഗം വൈദികരും എതിര്‌ത്തെങ്കിലും ഇതു വകവയ്ക്കാതെയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില് 25 ഏക്കര് ഭൂമി വാങ്ങുകയായിരുന്നു. എന്നാല് മെഡിക്കല് കോളജുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് മുന്നോട്ടു പോയിട്ടുമില്ല. മെഡിക്കല് കോളജിന് ഭൂമി വാങ്ങിയ ഇനത്തിലുള്ള 60 കോടിയുടെ പലിശയായി വര്ഷം ആറു കോടി രൂപയാണ് സഭ അടയ്ക്കുന്നത്. ഏതാനും മാസം മുമ്പ് ചേര്ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന് തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര് (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്ക്കാന് തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
എന്നാല് ആധാരം കഴിഞ്ഞപ്പോള് ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില് 25 റബര് തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില് 17 ഏക്കര് ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത്തരത്തില് പണം മുഴുവന് ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില് ഒപ്പിട്ടു നല്കിയെന്നതാണ് മാര് ആലഞ്ചേരിക്കു നേരെ വൈദികര് തിരിയുന്നതിലേക്കു നയിച്ചത്.അതേസമയം, രൂപതയ്ക്കു ഭൂമി വില്പ്പനയുമായി ബന്ധപ്പെട്ടു ലഭിക്കാനുള്ള തുകയെ സംബന്ധിച്ചു വ്യക്തമായ മറുപടി പറയാന് ഇതുവരെ സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.
നോട്ടസാധുവാക്കലിനു ശേഷം രാജ്യത്ത് ബ്ലാക് മണി വ്യാപാരത്തിലുണ്ടായിരിക്കുന്ന കനത്ത ഇടിവും സഭയുടെ ഭൂമി ഇടപാടുകളെ ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍ .കാഞ്ഞിരപ്പള്ളി രൂപതയിലെ ചില ഉന്നതര്‍ക്കുള്ള രാജ്യനാതര റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ കുടുത്തിയതെന്നു വ്യക്തം. കുറച്ചുകാലം മുമ്പാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴില് മെഡിക്കല് കോളജ് തുടങ്ങാന് സഭാ നേതൃത്വം തീരുമാനിച്ചത്. തുടക്കത്തില് തന്നെ ഭൂരിഭാഗം വൈദികരും എതിര്‌ത്തെങ്കിലും ഇതു വകവയ്ക്കാതെയാണ് 58 കോടി രൂപ മുടക്കി അങ്കമാലിയില് 25 ഏക്കര് ഭൂമി വാങ്ങുകയായിരുന്നു. എന്നാല് മെഡിക്കല് കോളജുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് മുന്നോട്ടു പോയിട്ടുമില്ല. മെഡിക്കല് കോളജിന് ഭൂമി വാങ്ങിയ ഇനത്തിലുള്ള 60 കോടിയുടെ പലിശയായി വര്ഷം ആറു കോടി രൂപയാണ് സഭ അടയ്ക്കുന്നത്. ഏതാനും മാസം മുമ്പ് ചേര്ന്ന വൈദിക സമിതി യോഗത്തിലാണ് സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റു കടം വീട്ടാന് തീരുമാനിക്കുന്നത്. ഇതിനായി എറണാകുളം ഭാരത് മാതാ കോളജിന് എതിര്വശത്തുള്ള 60 സെന്റ്, നൈപുണ്യ സ്‌കൂളിനു സമീപമുള്ള 69 സെന്റ്, തൃക്കാക്കര കൊല്ലംകുടിമുകളിലുള്ള ഒരേക്കര് (ഇത് 14 പ്ലോട്ടുകളായി തിരിച്ചു), എറണാകുളം നിലംപതിഞ്ഞ മുകളിലുള്ള 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിങ്ങനെ അഞ്ചു ഭൂമികളാണ് വില്ക്കാന് തീരുമാനിച്ചത്. സെന്റിന് 950000 രൂപ വീതം മൊത്തം 27 കോടിക്കു വില്ക്കാനാണ് വൈദിക സമിതി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
എന്നാല് ആധാരം കഴിഞ്ഞപ്പോള് ലഭിച്ചത് ഒമ്പത് കോടി രൂപമാത്രമായിരുന്നു. ബാക്കി തുകയ്ക്ക് ഈടായി കോതമംഗലം കോട്ടപ്പടിക്കു സമീപമുള്ള മുട്ടത്തുപാറയില് 25 റബര് തോട്ടവും ഇടുക്കി ജില്ലയിലെ ദേവികുളത്തിനടുത്ത് ആനവിരട്ടി വില്ലേജില് 17 ഏക്കര് ഏലത്തോട്ടവുമാണ് ലഭിച്ചത്. ഇത്തരത്തില് പണം മുഴുവന് ലഭിക്കുന്നതിന് മുമ്പ് ആധാരങ്ങളില് ഒപ്പിട്ടു നല്കിയെന്നതാണ് മാര് ആലഞ്ചേരിക്കു നേരെ വൈദികര് തിരിയുന്നതിലേക്കു നയിച്ചത്.അതേസമയം, രൂപതയ്ക്കു ഭൂമി വില്പ്പനയുമായി ബന്ധപ്പെട്ടു ലഭിക്കാനുള്ള തുകയെ സംബന്ധിച്ചു വ്യക്തമായ മറുപടി പറയാന് ഇതുവരെ സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇനി ലഭിക്കാനുള്ളത് 34 കോടി രൂപയാണെന്നും ഇതു വാങ്ങിയെടുക്കാന് സഭ പരിശ്രമിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപത പിആര്ഒ പോള് കരേടന് മാധ്യമങ്ങളോടു പറഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....